
ജോര്‍ജ് ബുഷ് രണ്ടാമന്‍ വളര്‍ത്തിയ ഇന്ത്യ എന്ന പൂച്ച(wikipedia)
ലോകനേതാക്കള്‍ വളര്‍ത്തുമൃഗങ്ങളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ നാം ഒരുപാട് കണ്ടിട്ടുണ്ടാകും. എന്നാല്‍ മക്കളെപ്പോലെ വളര്‍ത്തുമൃഗങ്ങളെ കരുതിയ വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് രണ്ടാമന്‍. 2001 മുതല്‍ 2009 വരെ തുടര്‍ച്ചയായ 8 വര്‍ഷമാണ് ബുഷും ഭാര്യ ലാറയും ഇരട്ട പെണ്‍മക്കളും വൈറ്റ്ഹൗസില്‍ താമസിച്ചത്. അപ്പോഴൊക്കെ അവര്‍ക്കൊപ്പം വളര്‍ത്തുമൃഗങ്ങളുമുണ്ടായിരുന്നു.
മക്കളായ ബാര്‍ബറയ്ക്കും ജെന്നയ്ക്കും ഒന്‍പത് വയസ്സുള്ളപ്പോഴാണ് ബുഷ് ഒരു പൂച്ചയെ വാങ്ങുന്നത്. അമേരിക്കന്‍ ഷോര്‍ട്ട്‌ഹെയര്‍ ഇനത്തില്‍ പെട്ട കറുത്തപൂച്ച. ഇന്ത്യ എന്നായിരുന്നു പൂച്ചയുടെ പേര്. പിന്നീട് ബുഷ് അമേരിക്കന്‍ പ്രസിഡന്റായി കുടുംബം വൈറ്റ്ഹൗസിലേക്ക് മാറിയപ്പോള്‍ ഇന്ത്യയും അങ്ങോട്ടുമാറി.

പൂച്ചയുടെ പേര് ബുഷിനുണ്ടാക്കിയ തലവേദന ചെറുതല്ല. വളര്‍ത്തുമൃഗത്തിന് അമേരിക്കന്‍ പ്രസിഡന്റ് രാജ്യത്തിന്റെ പേരിട്ടതിനെ വൈകാരികമായാണ് ഇന്ത്യക്കാര്‍ കണ്ടത്. കേരളത്തിലടക്കം ബുഷിനെതിരെ പ്രതിഷേധം നടന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ബുഷിന്റെ കോലം കത്തിച്ചു. കേരള നിയമസഭയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ബുഷിന്റെ നീക്കം ഇന്ത്യയെ അപമാനിക്കലാണെന്ന വാദമുയര്‍ന്നു.
ടെക്‌സസ് റേഞ്ചര്‍ എന്ന ഒരു ബേസ്‌ബോള്‍ ടീമിന്റെ ഉടമയായിരുന്നു ബുഷ്. ടീമിലുണ്ടായിരുന്ന റൂബെന്‍ സീറയുടെ ഓമനപ്പേരായിരുന്നു എല്‍ ഇന്‍ഡിയോ. അതില്‍ നിന്നാണ് ബുഷിന്റെ മകള്‍ ബാര്‍ബറ, പൂച്ചയ്ക്ക് ഇന്ത്യ എന്ന പേര് കണ്ടെത്തിയത്. പ്രതിഷേധങ്ങളൊന്നും ആ പേര് മാറ്റാന്‍ ബുഷിനെ പ്രേരിപ്പിച്ചില്ല.
2009-ല്‍ വൈറ്റ്ഹൗസിലായിരുന്നു ഇന്ത്യയുടെ അന്ത്യം. ഏതാണ്ട് ഇരുപത് വര്‍ഷത്തിലധികം ബുഷ് കുടുംബത്തോടൊപ്പം ജീവിച്ചശേഷമായിരുന്നു വിയോഗം.
Content Highlights: George W. Bush`s pet cat, named `India`, caused outrage in India, leading to protests and effigy burning in Kerala.
Published: 12 Jun 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented