ബിയറിലും വൈനിലുമൊക്കെ കുളിച്ചാല്‍ എങ്ങനെയിരിക്കും? അതാണ് ഇപ്പോള്‍ പല രാജ്യങ്ങളിലെയും ട്രെന്‍ഡ്. പല രാജ്യങ്ങളിലെ സ്പാകളിലും ഈ രണ്ട് കുളികള്‍ക്കും ഡിമാന്റ് ഏറിക്കൊണ്ടിരിക്കുകയാണ്. ഇത് ശരീരത്തിനും നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ബിയര്‍ ബാത്ത് എന്നാണ് പറയുന്നതെങ്കിലും, ബിയര്‍ ഒഴിച്ചല്ല കുളിക്കുന്നത്. പകരം ബിയര്‍ നിര്‍മിക്കുന്ന ചേരുവകള്‍ ഉപയോഗിക്കുന്നുവെന്ന് മാത്രം. ഒരു ബാത്ത് മാസ്റ്ററാണ് ബിയര്‍ ബാത്തിങ്ങിന് സഹായിക്കുന്നത്. യീസ്റ്റ്, ബിയര്‍ സാള്‍ട്ട്, ബാര്‍ലി എന്നിവ ഒരു മരംകൊണ്ടുള്ള ബാത്ത് ടബ്ബിലേക്ക് നിറയ്ക്കും. ഒപ്പം മരുന്നുകള്‍ നിറച്ച നല്ല ചൂടുവെള്ളവും. ഇതില്‍ കുറച്ചുനേരം മുങ്ങിക്കിടക്കണം. ഇങ്ങനെ കുളിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്.
യീസ്റ്റില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി, ശരീരത്തിന് യുവത്വം നല്‍കും. സ്പെയിന്, ഐസ്ലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഈ ബിയര്‍ ബാത്ത് സ്പാ ഉള്ളത്.
വൈന്‍ ബാത്തിങ്ങില് കുളിക്കുന്നത് ചര്‍മത്തിന് നല്ല തിളക്കം നല്‍കും. റെഡ് വൈനില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ചര്‍മത്തിന് നല്ലതാണ്. ഗ്രേപ്പ് പ്രോട്ടീനുകള്‍, വൈന്‍ സൊല്യൂഷന്, വെര്‍ജിന്‍ ഗ്രേപ്പ് ജ്യൂസ്, റെഡ് വൈന്‍, ചൂടുവെള്ളം എന്നിവയാണ് വൈന്‍ ബാത്തിങ്ങില് ഉപയോഗിക്കുന്നത്.
Content Highlights: beer bathing and wine bathing and its importance
Published: 22 Jul 2024, 05:07 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented