അമിത മദ്യപാനത്തിന്റെ പിടിയിൽ നിന്ന് മോചനം നേടിയതിനെപ്പറ്റിയും ആരോഗ്യമുള്ള ജീവിതശൈലിയിലേക്ക് മാറിയതിനെക്കുറിച്ചും തുറന്നുപറയുകയാണ് ബോളിവുഡ് താരം അജയ് ദേവ്ഗൺ. ഒരു കാലത്ത് താൻ ധാരാളം മദ്യപിച്ചിരുന്നുവെന്നും എന്നാൽ ആ ദിവസങ്ങളെല്ലാം ഇപ്പോൾ കഴിഞ്ഞുവെന്നും താരം പറയുന്നു. ഇപ്പോൾ, 30 മില്ലിയോ 60 മില്ലിയോ മാൾട്ട് വിസ്കിയിൽ തൻ്റെ മദ്യപാനം ഒതുക്കാറാണെന്നും അജയ് പറയുന്നു. പഴയ ശീലങ്ങളിൽ നിന്നുള്ള വലിയൊരു പുരോഗമനമായാണ് അജയ് ഇതിനെ കണക്കാക്കുന്നത്.
ഒരു വെൽനെസ് സ്പായിൽ പോകാനും ഒരു മാസത്തേക്ക് മദ്യം പൂർണ്ണമായും ഉപേക്ഷിക്കാനും തീരുമാനിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ആ ചെറിയ ഇടവേള മനസ്സിനെയും ശരീരത്തെയും പുനക്രമീകരിക്കാൻ സഹായിച്ചുവെന്നും സ്വയം പരിചരണത്തെക്കുറിച്ച് ഒരു പുതിയ ചിന്താഗതിക്ക് തുടക്കമിട്ടുവെന്നും അജയ് പറഞ്ഞു. ഇപ്പോൾ, ഒരു കുപ്പിക്ക് ഏകദേശം 60,000 രൂപ വില വരുന്ന പ്രീമിയം, ലിമിറ്റഡ് എഡിഷൻ മാൾട്ട് വിസ്‌കികൾ അജയ് കുടിക്കുന്നുണ്ട്. "സത്യം പറഞ്ഞാൽ, ഞാൻ ചെയ്യുന്ന കാര്യങ്ങൾ മറച്ചുവെക്കാറില്ല. ഒരുപാട് മദ്യപിക്കുമായിരുന്നു. പരിധിക്കുള്ളിൽ കുടിക്കുന്നവർക്ക് പ്രശ്നമില്ല. എന്നാൽ ഞാൻ എൻ്റെ പരിധി വിട്ടിരുന്നു. അതുകൊണ്ട് ഒരു വെൽനെസ് സ്പായിൽ പോയി മദ്യപാനം നിർത്തി. ആ സമയത്ത്, ഞാൻ മാൾട്ട് വിസ്കി കുടിക്കാറേ ഇല്ലായിരുന്നു. ഇപ്പോൾ, ഞാനത് ആസ്വദിച്ചുതുടങ്ങി. എനിക്കിത് മദ്യപാനം പോലെയല്ല. നിങ്ങളെ ശാന്തമാക്കുകയും വിശ്രമം നൽകുകയും ചെയ്യുന്ന ഒരു ദിനചര്യ പോലെയാണിത്. ഭക്ഷണത്തിനൊപ്പം അൽപം. പക്ഷെ അതിനുശേഷം ഞാൻ പരിധി കടന്നിട്ടില്ല. ഇവിടെ അത് ആസ്വദിക്കുക മാത്രം ചെയ്യുന്നു"- അദ്ദേഹം വിശദീകരിച്ചു.
“എനിക്കൊരു പ്രശ്നമുണ്ട്. എത്രയൊക്കെ കുടിച്ചാലും ലഹരി പിടിക്കില്ല. കുടിക്കുന്നവർ, കുടിച്ചുകഴിഞ്ഞാൽ സന്തോഷിക്കണം. അല്ലെങ്കിൽ അവർ കുടിക്കരുത്...”- എന്ന് മുമ്പൊരിക്കൽ അജയ് തമാശയായി പറഞ്ഞിരുന്നു. തന്റെ പതിനാലാമത്തെ വയസ്സിൽ സുഹൃത്തുക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് മദ്യപാനം തുടങ്ങിയതെന്നും, പിന്നീട് ഉപേക്ഷിക്കാൻ പ്രയാസമുള്ള ഒരു ശീലമായി അത് മാറുകയായിരുന്നുവെന്നും നടൻ വെളിപ്പെടുത്തി.
(ശ്രദ്ധിക്കുക, പുകവലിയും മദ്യപാനവും ശരീരത്തിന് ഹാനികരമാണ്)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Bollywood star Ajay Devgn reveals his personal journey with alcohol, moving from heavy drinking to a mindful, balanced lifestyle with limited whisky. Learn about his turning point and new perspective.
Published: 28 Oct 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented