
മേടക്കൂര് (അശ്വതി, ഭരണി, കാര്‍ത്തിക 1/4
ചിങ്ങം: സ്വന്തം കഴിവുകള്‍ അഭിവൃദ്ധിപ്പെടുത്താന്‍ സാധിക്കും. പ്രശംസാപത്രങ്ങളും അവാര്‍ഡുകളും ലഭ്യമാകും. കുടുംബത്തിലുള്ളവര്‍ക്ക് അസുഖങ്ങള്‍ ബാധിക്കാനിടയുണ്ട്.
കന്നി: ദാനധര്‍മങ്ങള്‍ ചെയ്യാനിടയുണ്ടാവും. ആത്മാഭിമാനം വര്‍ധിക്കും. സ്ത്രീജനങ്ങളില്‍നിന്ന് സഹായം ലഭ്യമാകും.
തുലാം: വരവിനെക്കാള്‍ ചെലവ് വര്‍ധിക്കും. നേതൃസ്ഥാനങ്ങളില്‍ ശോഭിക്കും. സഹോദരങ്ങളുമായി അകല്‍ച്ചയുണ്ടാവും.
വൃശ്ചികം: ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം. ഉദ്യോഗത്തില്‍ പ്രൊമോഷന് ലഭ്യമാകും. ആശുപത്രിവാസത്തിന് സാധ്യത.
ധനു: മാനഹാനിയുണ്ടാവാം. പുതിയ സൗഹൃദങ്ങള്‍ ഉടലെടുക്കും. ആരോഗ്യനില മെച്ചപ്പെടും.
മകരം: ബിസിനസ് അഭിവൃദ്ധിപ്പെടും. ഇന്റര്‍വ്യൂകളില്‍ വിജയിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനവസരം വന്നുചേരും.
കുംഭം: പ്രേമകാര്യങ്ങളില്‍ വിജയിക്കും. പൂജകളില്‍ പങ്കുകൊള്ളാം. കടംവാങ്ങി കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടിവരും.
മീനം: പുതിയ വാഹനം അധീനതയില്‍ വന്നുചേരും. മനസ്സിന് ശാന്തി ലഭിക്കും. പൈതൃകസ്വത്ത് അധീനതയിലാവും.
മേടം: എല്ലാ രംഗത്തും വിജയിക്കും. മേലധികാരികളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാനിടയാവും.
എടവം: വരുമാനം വര്‍ധിക്കും. കുടുംബത്തില്‍ ഉത്തരവാദിത്വം വര്‍ധിക്കും. സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യം ലഭ്യമാകും.
മിഥുനം: ശരിയായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. ഭൂമിയില്‍നിന്ന് ആദായം ലഭിക്കും.
കര്‍ക്കടകം: സാമ്പത്തികനില ഭദ്രമാകും. ഉല്ലാസയാത്രകളില്‍ പങ്കുകൊള്ളും. അപ്രതീക്ഷിതമായി ധനനഷ്ടമുണ്ടാകും.
എടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2)
ചിങ്ങം: സഹോദരഗുണം ലഭിക്കും. സര്‍ക്കാര്‍ ജോലിക്ക് സാധ്യതയുണ്ടാവും. സ്ത്രീജനസഹായം ലഭ്യമാകും.
കന്നി: അസുഖങ്ങള്‍ ഭേദമാകും. സ്ഥാനക്കയറ്റം ലഭ്യമാകും. ആഭരണങ്ങള്‍ അധീനതയിലാവും.
തുലാം: ദൂരയാത്രകള് ചെയ്യേണ്ടിവരും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. കരള്‍രോഗങ്ങളെ കരുതിയിരിക്കണം.
വൃശ്ചികം: വാഹനങ്ങളില്‍നിന്ന് വരുമാനം ലഭ്യമാകും. ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും. ആശുപത്രിവാസം വേണ്ടിവന്നേക്കും.
ധനു: ഉന്നതവിദ്യാഭ്യാസരംഗത്ത് ഉയര്‍ച്ചയുണ്ടാവും. ശത്രുവിജയം സാധ്യമാകും. സംഘടനകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും.
മകരം: പുതിയ ജോലിയില്‍ പ്രവേശിക്കും. ഗൃഹനിര്‍മാണം ത്വരിതഗതിയിലാവും. സമൂഹത്തില്‍ അംഗീകരിക്കപ്പെടും.
കുംഭം: ശുഭാപ്തിവിശ്വാസത്തോടെ പ്രവര്‍ത്തിക്കും. മേലധികാരികളുടെ പ്രശംസയ്ക്ക് പാത്രമാവും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും.
മീനം: ഭൂമിയില്‍നിന്ന് ആദായം ലഭിക്കും. സംഘടനാനേതൃത്വം വഹിക്കും. അപ്രതീക്ഷിതമായി ധനലാഭമുണ്ടാകും.
മേടം: പൗരുഷത്തോടെ പെരുമാറും. ദൂരയാത്രകള് നടത്തും. ഭാര്യയുമായി അഭിപ്രായവ്യത്യാസമുണ്ടാകും.
എടവം: കടബാധ്യത വര്‍ധിക്കാനിടയുണ്ട്. ജോലിസ്ഥലത്ത് പ്രശ്നങ്ങള്‍ ഉദയംചെയ്യാനിടയുണ്ട്. തര്‍ക്കങ്ങള്‍ മധ്യസ്ഥതവഴി പരിഹരിക്കാന്‍ സാധിക്കും.
മിഥുനം: അവാര്‍ഡുകളോ പ്രശംസാപത്രങ്ങളോ ലഭിക്കും. ബിസിനസില്‍ കൂടുതല്‍ വരുമാനം ലഭിക്കും. വിദ്യാഭ്യാസകാര്യത്തില്‍ അലസത പ്രദര്‍ശിപ്പിക്കും.
കര്‍ക്കടകം: വ്യവഹാരങ്ങളില്‍ അനുകൂലതീരുമാനമുണ്ടാകും. ഗൃഹത്തില്‍ പൂജാദിമംഗളകര്മങ്ങള് നടക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്ശിക്കാനിടയുണ്ടാവും.

കര്‍ക്കടകക്കൂര്‍ (പുണര്‍തം 1/4, തിരുവാതിര, പൂയം, ആയില്യം)
ചിങ്ങം: സന്താനങ്ങള്‍ക്ക് ശ്രേയസ്സുണ്ടാവും. പ്രേമകാര്യങ്ങളില്‍ വിജയിക്കും. കടംകൊടുത്ത പണം തിരിച്ചുകിട്ടും.
കന്നി: സുഹൃദ്സഹായം ലഭ്യമാകും. വിദേശവാസത്തിനുള്ള അവസരം ലഭിക്കും. കൃഷിയില്‍നിന്ന് ആദായം ലഭിക്കും.
തുലാം: വാഹനം മാറ്റിവാങ്ങാന്‍ സാധിക്കും. വിനോദയാത്രയില്‍ പങ്കുകൊള്ളും. സ്ഥാനക്കയറ്റം ലഭിക്കും.
വൃശ്ചികം: വരവിനെക്കാള്‍ ചെലവനുഭവപ്പെടും. കുടുംബത്തില്‍ സമാധാനമുണ്ടാവും. ഭവനനിര്മാണത്തിലേര്പ്പെടും.
ധനു: ബന്ധുസമാഗമം സന്തോഷം നല്‍കും. കടം വീട്ടാന്‍ സാധിക്കും. ആഭരണം വാങ്ങാന്‍ സാധിക്കും.
മകരം: ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ ഉദയംചെയ്യും. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും.
കുംഭം: പൂര്‍വികസ്വത്ത് അധീനതയിലാവും. ബന്ധുക്കളുമായി രമ്യതയിലാവും. കേസുകള്‍ ഒത്തുതീര്‍പ്പാക്കും.
മീനം: വീട് വിട്ടുനില്‍ക്കേണ്ട സന്ദര്‍ഭമുണ്ടാവും. ആരോഗ്യനില മെച്ചപ്പെടും. ശത്രുശല്യം കൂടാനിടയുണ്ട്.
മേടം: സമൂഹമധ്യത്തില്‍ അംഗീകാരം ലഭിക്കും. വാടകയിനത്തിലുള്ള വരുമാനം വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ മികച്ച വിജയം ലഭിക്കും.
എടവം: ധാരാളം പണം കൈകാര്യംചെയ്യാന്‍ സാധിക്കും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കും.
മിഥുനം: തൊഴില്‍പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. കലാകാരന്മാര്ക്ക് അംഗീകാരം ലഭിക്കും. ദൂരയാത്ര ആവശ്യമായിവരും.
കര്‍ക്കടകം: പതിവിലധികം പണം വന്നുചേരും. ആശുപത്രിവാസത്തിന് സാധ്യത. ക്രയവിക്രയങ്ങളില്‍ നേട്ടമുണ്ടാവും.
ചിങ്ങക്കൂര് (മകം, പൂരം, ഉത്രം 1/4)
ചിങ്ങം:കുടുംബജീവിതം സന്തോഷപ്രദമാകും. അധികച്ചെലവുകള്‍ വന്നുപെടും. നല്ല അനുഭവങ്ങള്‍ ഉണ്ടാവും.
കന്നി:വിദേശ ജോലി തരപ്പെടും. വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാവും. ഗൃഹത്തില്‍ പൂജാദിമംഗളകര്മങ്ങള് നടക്കും.
തുലാം:കലാകാരന്മാര് അംഗീകരിക്കപ്പെടും. സന്താനങ്ങള്‍ക്ക് ശ്രേയസ്സുണ്ടാവും. വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
വൃശ്ചികം:വലിയ ചെലവുകള്‍ വന്നുപെടും. കുടുംബത്തില്‍നിന്ന് അകന്നുനില്ക്കേണ്ടിവരും. ജോലിയില്‍ സ്ഥലംമാറ്റം ലഭിക്കും.
ധനു:വാഹനാപകടങ്ങളെ കരുതിയിരിക്കണം. ഭാര്യാസ്വത്ത് അധീനതയിലാവും. പിതാവിന്റെ ശ്രേയസ്സ് വര്‍ധിക്കും.
മകരം:ജോലിസ്ഥലത്ത് പ്രയാസങ്ങള്‍ അനുഭവപ്പെടും. ആദരവിന് പാത്രമാവും. ക്രയവിക്രയങ്ങളില്‍നിന്ന് വരുമാനം ഉണ്ടാവും.
കുംഭം:പൂര്‍വികസ്വത്ത് അനുഭവയോഗ്യമാകും. കൃഷിയില്‍ നഷ്ടം അനുഭവപ്പെടും. ഭാര്യയുമായി പിണങ്ങേണ്ടിവരും.
മീനം:സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാവും. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. പിതാവ് മുഖേന പണം വന്നുചേരും.
മേടം:ഓഹരിയില്‍നിന്ന് വരുമാനം ലഭിക്കും. സ്വത്ത് ഭാഗംവെച്ച് ലഭിക്കും. വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാവും.
ഇടവം:എല്ലാ കാര്യത്തിലും ധൈര്യം പ്രകടിപ്പിക്കും. ഏറ്റെടുത്ത കാര്യങ്ങളെല്ലാം വിജയിപ്പിക്കാന്‍ കഴിയും. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാവും.
മിഥുനം:പ്രേമകാര്യങ്ങളില്‍ വിജയിക്കും. പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ശുഭകാലം.
കര്‍ക്കടകം:ആരോഗ്യ നിലമെച്ചപ്പെടും. അനാവശ്യകാര്യങ്ങളില്‍ ഇടപെടരുത്. കുടുംബത്തില്‍ ബാധ്യതയുണ്ടാവും.
കന്നിക്കൂര് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചിങ്ങം: കുടുംബസുഖം വര്‍ധിക്കും. അകാരണമായി ഉത്കണ്ഠയുണ്ടാവും. ചില നല്ല അനുഭവങ്ങളുണ്ടാവും.
കന്നി: ആത്മവിശ്വാസം വര്‍ധിക്കും. സമൂഹത്തില്‍ അംഗീകാരം ലഭിക്കും. ആഗ്രഹിച്ച ജോലിയില്‍ പ്രവേശനം ലഭിക്കും.
തുലാം: തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. വിദേശത്തുനിന്ന് ധനാഗമം ഉണ്ടാവും. ആയുധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.
വൃശ്ചികം: കുടുംബത്തിലെ ആഘോഷത്തില്‍ പങ്കുകൊള്ളും. മാതൃസ്വത്ത് അധീനതയിലാവും. ബാങ്ക്ബാലന്‍സ് വര്‍ധിപ്പിക്കാന്‍ സാധിക്കും.
ധനു: ജോലിയില്‍ പ്രമോഷന് ലഭിക്കും. സ്ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും. വിലപ്പെട്ടരേഖകള്‍ കൈവശം വന്നുചേരും.
മകരം: വാഹനം വാങ്ങാന്‍ സാധിക്കും. ബിസിനസ്സില്‍നിന്ന് നല്ലവരുമാനം ലഭിക്കും. പിതൃസ്വത്ത് അധീനതയിലാവും.
കുംഭം: തിരഞ്ഞെടുപ്പുകളില്‍ വിജയിക്കും. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സാധിക്കും. പൂര്‍വികസ്വത്തിന്റെ പ്രമാണങ്ങള്‍ കൈവശം വന്നുചേരും.
മീനം: പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം ലഭിക്കും. വിദ്യാകാര്യത്തില് ഊര്‍ജസ്വലരാവും. സാമ്പത്തികനില തൃപ്തമായിരിക്കും.
മേടം: വരവില്‍ക്കവിഞ്ഞ ചെലവ് അനുഭവപ്പെടും. ശത്രുശല്യം വര്‍ധിക്കാനിടയുണ്ട്. വാഹനത്തില്‍നിന്നുള്ള വരുമാനം ലഭ്യമാകും.
ഇടവം: പുതിയ വീടിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടത്തും. പുതിയവിഷയങ്ങള്‍ പഠിക്കാന്‍ താത്പര്യം കൂടും. പ്രേമകാര്യങ്ങളില്‍ വിജയിക്കും.
മിഥുനം: പുതിയ ജോലിയില്‍ പ്രവേശിക്കും. വ്യാപാരത്തില്‍ നഷ്ടസാധ്യത ഉണ്ടാവും. പിതാവിന്റെ അസുഖത്തെ കരുതിയിരിക്കണം.
കര്‍ക്കടകം: ഗൃഹത്തില്‍നിന്ന് മാറിനില്‍ക്കേണ്ടിവരും. ഭാര്യയുമായി പിണങ്ങിനില്ക്കും. പ്രകൃതിക്ഷോഭംമൂലം നാശനഷ്ടങ്ങള്‍ അനുഭവപ്പെടും.
തുലാക്കൂര് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചിങ്ങം: ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടം ഉണ്ടാവും. പുതിയജോലിയില്‍ പ്രവേശിക്കും. വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
കന്നി: പഴയ കടങ്ങള്‍ വീട്ടുവാന് സാധിക്കും. ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാവും. സന്താനഗുണമുണ്ടാവും.
തുലാം: വരുമാനത്തില്‍ കുറവ് വരും. വിദേശജോലി കരഗതമാവും. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.
വൃശ്ചികം: രാഷ്ട്രീയക്കാര്‍ ആരോപണവിധേയരാവും. ദൂരയാത്രകള് നിര്‍ത്തിവെക്കേണ്ടിവരും. വാഹനാപകടങ്ങളെ കരുതിയിരിക്കണം.
ധനു: ബിസിനസ്സില്‍ ഉയര്‍ച്ചയുണ്ടാവും. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കും
മകരം: ആരോഗ്യകാര്യത്തിനായി പണം ചെലവഴിക്കും. വീട്വിട്ട് നില്ക്കേണ്ടിവരും. മാനഹാനിയുണ്ടാവാം.
കുംഭം: എല്ലാരംഗത്തും ഉത്സാഹം പ്രദര്‍ശിപ്പിക്കും. ചില പ്രധാനപ്പെട്ട കരാറുകള്‍ ഏറ്റെടുക്കും. അകാരണമായി ഭയം അനുഭവപ്പെടും.
മീനം: പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് കാലം അനുകൂലം. പിതാവിന് ഐശ്വര്യം ഉണ്ടാവും.
മേടം: വിദേശത്തുള്ളവര്‍ക്ക് കാലം അനുകൂലം. ഗൃഹത്തില്‍ പൂജാദി മംഗളകര്‍മങ്ങള്‍ നടക്കും. ആവശ്യത്തിന് പണം കൈവശം വന്നുചേരും.
ഇടവം: കുടുംബസുഖം വര്‍ധിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കും. പ്രേമകാര്യങ്ങളില്‍ വിജയിക്കും.
മിഥുനം: ശത്രുക്കളെ അനായാസം പരാജയപ്പെടുത്താന്‍ സാധിക്കും. പുതിയ ഭൂമി കൈവശം വന്നുചേരും. സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാവും.
കര്‍ക്കടകം: കടബാധ്യതകള്‍ കുറയും. ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിനില്ക്കും. മാനഹാനിയുണ്ടാവാം.
വൃശ്ചികക്കൂര് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ചിങ്ങം:വിവിധ കേന്ദ്രങ്ങളില്‍നിന്ന് സഹായം ലഭ്യമാകും. വാഹനം വാങ്ങാന്‍ സാധിക്കും. ശാരീരികാരോഗ്യം വര്‍ധിക്കും.
കന്നി:മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. ജോലിയില്‍ സ്ഥലം മാറ്റംലഭിക്കും. മനസ്സിന് ഉന്മേഷം ഉണ്ടാവുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും.
തുലാം:കലാകാരന്മാര്ക്ക് കാലം അനുകൂലം. കാലഹരണപ്പെട്ട കേസുകള്‍ തീര്‍പ്പാക്കപ്പെടും. കടങ്ങള്‍ വീട്ടാന്‍ സാധിക്കും.
വൃശ്ചികം:വരവില്‍ വര്‍ധനയുണ്ടാകും. വിദ്യാര്‍ഥികള്‍ പഠനത്തില്‍ അലസരാകും. വീട് മാറിത്താമസിക്കേണ്ടിവരും.
ധനു:ഓഹരി വിപണിയില്‍ നഷ്ടംസംഭവിച്ചേക്കാം. ലോട്ടറിയില്‍ സമ്മാനം ലഭിക്കാനിടയുണ്ട്. ഗ്രന്ഥകാരന്മാര്ക്ക് പ്രശംസലഭിക്കും.
മകരം:പ്രതീക്ഷിക്കാത്ത സന്ദര്‍ഭങ്ങളില്‍ ധനാഗമം ഉണ്ടാവും. യുവജനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമെടുക്കും. വാക് തര്‍ക്കത്തില്‍നിന്ന് ഒഴിഞ്ഞുനില്ക്കണം.
കുംഭം:ആത്മവിശ്വാസം വര്‍ധിക്കും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. ആരോഗ്യനില മെച്ചപ്പെടും.
മീനം:പുതിയ സൗഹൃദങ്ങള്‍ ഉടലെടുക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും. കര്‍മരംഗത്ത് നേട്ടമുണ്ടാകും.
മേടം:പലവിധ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. സര്‍ക്കാര്‍ ജോലി ലഭിക്കാനിടയുണ്ടാവും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും.
ഇടവം:ഓഹരി ഇടപാടില്‍ നഷ്ടം ഉണ്ടായേക്കും. ഭാര്യക്ക് അസുഖങ്ങള്‍ വന്നുപെടാം. കുടുംബത്തില്‍ മേധാവിത്വം പുലര്‍ത്തും.
മിഥുനം:പുതിയ കരാറുകള്‍ ഏറ്റെടുക്കും. വിദ്യാഭ്യാസ കാര്യത്തില്‍ അലസത പ്രകടിപ്പിക്കും. സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും.
കര്‍ക്കടകം:തൊഴില്‍ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാവും. പ്രമാണങ്ങള്‍ കൈവശം വന്നുചേരും. സാമ്പത്തിക ബാധ്യത വര്‍ധിക്കും.

മകരക്കൂര് (ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2)
ചിങ്ങം:ബിസിനസ്സില്‍ മന്ദത അനുഭവപ്പെടാനിടയുണ്ട്. പ്രധാനരേഖകള്‍ കൈവശം വന്നുചേരും. ഓഹരിയില്‍നിന്ന് നേട്ടമുണ്ടാകും.
കന്നി:മനസ്സിന് ഉന്മേഷം പകരുന്ന സന്ദേശം ലഭിക്കും. മേലധികാരികളുടെ പ്രശംസയ്ക്ക് പാത്രമാവും. കടബാധ്യത തീര്‍ക്കാന്‍ സാധിക്കും.
തുലാം:ശാരീരികമായി ക്ഷീണം അനുഭവപ്പെടും. പാരമ്പര്യസ്വത്ത് അധീനതയിലാവും. സാമ്പത്തികനില അഭിവൃദ്ധിപ്പെട്ടു വരും.
വൃശ്ചികം:രക്തസംബന്ധിയായ അസുഖങ്ങളെ കരുതിയിരിക്കണം. ദൂരയാത്രകള് സുഖകരമായിരിക്കും. സമൂഹത്തില്‍ മാന്യത ലഭിക്കും.
ധനു:പാരമ്പര്യസ്വത്ത് അധീനതയില്‍ വന്നുചേരും. ഉന്നതവ്യക്തികള്‍ മുഖേന നേട്ടങ്ങള്‍ ഉണ്ടാവും. ജോലിസ്ഥലത്ത് സ്വസ്ഥത ഉണ്ടാവും.
മകരം: കര്‍മരംഗത്ത് ഊര്‍ജസ്വലത പ്രദര്‍ശിപ്പിക്കും. മാനഹാനിയുണ്ടാവാന് സാധ്യതയുണ്ട്. ധനനഷ്ടത്തിന് സാധ്യതയുണ്ടാവും
കുംഭം: പ്രതീക്ഷിക്കുന്ന കേന്ദ്രങ്ങളില്‍നിന്ന് വരുമാനം ഉണ്ടാകും. ശാരീരിക ക്ഷീണം അനുഭവപ്പെടും. സ്ത്രീജനങ്ങള്‍ മുഖേന ധനാഗമമുണ്ടാകും.
മീനം: കടം വാങ്ങാനുള്ള പ്രവണത ഉണ്ടാവും. ബാങ്ക് ജോലിയില്‍ ഉയര്‍ച്ചയുണ്ടാവും. പരമ്പരാഗത സ്വത്ത് അധീനതയിലാവും.
മേടം: ആത്മവിശ്വാസം കുറയാനിടയുണ്ട്. പണം ദുര്വ്യയംചെയ്യും. പലകാര്യത്തിലും ഉദാസീനത കാണിക്കും.
ഇടവം: ബിസിനസ്സ് മെച്ചപ്പെടും. ജോലിയില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടിവരും. കുടുംബകാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
മിഥുനം:കലാകാരന്മാര്ക്ക് അനുകൂലസമയം. വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാവും. വിദേശ ജോലി കരഗതമാവും.
കര്‍ക്കടകം: മാനസികമായി പിരിമുറുക്കം അനുഭവപ്പെടും. ഭാര്യയുമായി കലഹമുണ്ടാകാനിടയുണ്ട്. അവിചാരിതമായി ധനാഗമം ഉണ്ടാവും.
കുംഭക്കൂര് (അവിട്ടം 1/2, ചതയം, പൂരുട്ടാതി 3/4)
ചിങ്ങം: ബിസിനസ്സില്‍ നേട്ടമുണ്ടാകും. വീട് മോടിപിടിപ്പിക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് ഉയര്‍ച്ചയുണ്ടാവും.
കന്നി: ദൂരയാത്രകള് സുഖകരമാവും. കച്ചവടത്തില്‍ നല്ല ആദായമുണ്ടാവും. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവും.
തുലാം: ഭൂമിവാങ്ങാന്‍ സാധിക്കും. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും.
വൃശ്ചികം: ഊര്‍ജസ്വലതയോടെ പ്രവൃത്തിക്കും. കളവിനും വഞ്ചനയ്ക്കും വിധേയമാകാനിടയുണ്ട്. പ്രമേഹരോഗികള്‍ ശ്രദ്ധിക്കണം.
ധനു: പുതിയ ജോലിയില്‍ പ്രവേശിക്കും. സാമ്പത്തിക നേട്ടത്തിനു സാധ്യതയുണ്ടാവും. സഹോദര സഹായം ലഭിക്കും.
മകരം: വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാക്കും. സമൂഹത്തില്‍ അംഗീകാരം ലഭിക്കും. ജോലിയില്‍ പ്രമോഷന് ലഭിക്കും.
കുംഭം: പൂര്‍വികസ്വത്ത് അധീനതയിലാവും. സുഹൃദ് സഹായം ലഭ്യമാവും. വിദേശയാത്ര സാധ്യമാവും.
മീനം: പഠനകാര്യത്തില്‍ ഉത്സാഹം വര്‍ധിക്കും. ജോലിയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തും. അയല്‍ക്കാര്‍ രമ്യതയോടെ പെറുമാറും.
മേടം: ദൈവാനുഗ്രഹമുള്ള സമയം. സഹപ്രവര്‍ത്തകരുടെ സഹകരണം ലഭിക്കും. വിജയത്തിനായി കൂടുതല്‍ പ്രയത്നിക്കേണ്ടിവരും.
ഇടവം: വാടകയില്‍നിന്ന് വരുമാനം ലഭിക്കും. വിദേശ ജോലിയില്‍ പ്രയാസമുണ്ടാകും. വ്യവഹാരങ്ങളില്‍ വിജയിക്കും.
മിഥുനം: കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്ക്കും. പ്രേമകാര്യങ്ങളില്‍ വിജയിക്കും. പത്രപ്രവര്‍ത്തകര്‍ക്ക് അനുകൂലസമയം.
കര്‍ക്കടകം: ശത്രുശല്യം വര്‍ധിക്കാനിടയുണ്ട്. ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാവും. കരാര്‍ മുഖേന പണം വന്നുചേരും.
മീനക്കൂര് (പൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ചിങ്ങം: ജോലിയില്‍ പ്രമോഷന് ലഭിക്കും. വാഹനാപകടങ്ങളെ കരുതിയിരിക്കണം. തൊഴില്‍തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും.
കന്നി: സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കപ്പെടും. ആശുപത്രിവാസം ആവശ്യമായിവരും. സര്‍ക്കാര്‍ ജോലി ലഭിക്കും.
തുലാം: പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. ഊഹക്കച്ചവടത്തില്‍ നേട്ടമുണ്ടാകും. മതപരമായ ചടങ്ങുകളില്‍ പങ്കുകൊള്ളും.
വൃശ്ചികം: സമ്പത്തും പ്രശസ്തിയും വര്‍ധിക്കും. വീട്ടില്‍ ചില മംഗളകര്‍മങ്ങള്‍ നടക്കും. വിലയേറിയ വസ്തുക്കള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
ധനു:ജോലിയില്‍ സ്ഥിരനിയമനം ലഭിക്കും. മാനഹാനിക്ക് സാധ്യതയുണ്ട്. പ്രേമകാര്യങ്ങളില്‍ വിജയിക്കും.
മകരം: പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ആശുപത്രിവാസത്തിന് യോഗമുണ്ട്. ഉത്സവാഘോഷങ്ങളില്‍ പങ്കുകൊള്ളും.
കുംഭം: സാമ്പത്തിക നില മെച്ചപ്പെടും. അനാവശ്യച്ചെലവുകള്‍ വര്‍ധിക്കും. സര്‍ക്കാര്‍ ജോലികിട്ടാന്‍ കാലതാമസമെടുക്കും.
മീനം: കുടുംബത്തില്‍ സമാധാനം നിലനില്ക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഭൂമി ക്രയവിക്രയത്തില്‍ ലാഭം ഉണ്ടാവും.
മേടം: വരുമാനത്തില്‍ വര്‍ധന യുണ്ടാവും. കുടുംബത്തില്‍ മേധാവിത്വം നിലനിര്‍ത്തും. അയല്‍ക്കാരുമായുള്ള പ്രശ്നം പരിഹരിക്കാന്‍ സാധിക്കും.
ഇടവം: മേലധികാരികളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. വീട്ടില്‍നിന്ന് മാറിത്താമസിക്കും. പരീക്ഷകളില്‍ വിജയിക്കും.
മിഥുനം: പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനം തടയാന്‍ സാധിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിര നിയമനം ലഭിക്കും.
കര്‍ക്കടകം: ഭൂമി വാങ്ങാന്‍ സാധിക്കും. അപ്രതീക്ഷിതമായി പണം വന്നുചേരും. ഉത്സവാഘോഷങ്ങളില്‍ പങ്കുകൊള്ളും.
Content Highlights: annual astrology jyothisham
Published: 28 Aug 2023, 02:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented