'ഭാലേ തേകോ' എന്ന ബംഗാളി ചിത്രത്തിലൂടെയാണ് വിദ്യാ ബാലൻ അഭിനയരംഗത്തേക്ക് കടക്കുന്നത്. ഇപ്പോൾ 23 വർഷമായി അവർ അഭിനയരംഗത്തെത്തിയിട്ട്. ഭൂൽ ഭുലയ്യാ, ഹല്ലാ ബോൽ, പാ, കഹാനി, തുമാരി സുലു, ഇഷ്കിയാ, നോ വൺ കിൽഡ് ജസീക്ക, ദ ഡേർട്ടി പിക്ചർ, ശകുന്തളാ ദേവി, മിഷൻ മംഗൾ തുടങ്ങിയ സിനിമകളിലൂടെ അവർ തന്റെ കരിയർ ഉറപ്പിച്ചു.
ബോളിവുഡിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും തെന്നിന്ത്യൻസിനിമ അവരിൽനിന്ന് അകന്നുതന്നെ നിന്നു. ഇപ്പോഴിതാ ഒരു വമ്പൻ കഥാപാത്രവുമായി 'ജയിലർ 2'-ലൂടെ തമിഴിലേക്കെത്തിയിരിക്കുകയാണ് വിദ്യ. രജനീകാന്തിനൊപ്പം നിൽക്കുന്ന കിടിലൻ കഥാപാത്രമാണ് വിദ്യയുടേത്. അഭിനന്ദനങ്ങളിൽ മുങ്ങിനിൽക്കുമ്പോഴും തെന്നിന്ത്യ ഒരുകാലത്ത് കൈവിട്ട താരമാണ് വിദ്യ എന്നതാണ് ഒരു യാഥാർഥ്യം.
'ചക്രം' എന്ന മലയാളചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാനിരുന്ന താരമാണവർ. പക്ഷേ അത് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. തന്റെ കരിയറിന്റെ തുടക്കകാലത്ത്, ദക്ഷിണേന്ത്യൻ സിനിമയിൽ 'അപശകുനം' എന്ന് മുദ്രകുത്തപ്പെട്ട, ഏറെ പ്രയാസകരമായ ഒരു ഘട്ടത്തെക്കുറിച്ച് വിദ്യാ ബാലൻ തുറന്നുപറഞ്ഞത് ചർച്ചയാവുകയാണ്.
മലയാളം, തമിഴ് സിനിമകളിൽ തനിക്ക് പല തിരിച്ചടികളും നേരിടേണ്ടി വന്നുവെന്നും, ചില സിനിമകൾ പാതിവഴിയിൽ മുടങ്ങിപ്പോയെന്നും, മറ്റു ചിലതിൽ ചിത്രീകരണം തുടങ്ങുന്നതിന് മുൻപേ തന്നെ ഒഴിവാക്കിയെന്നും താരം വെളിപ്പെടുത്തി. എന്നാൽ വർഷങ്ങൾക്കിപ്പുറം, ആ അനുഭവങ്ങളെക്കുറിച്ച് തനിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്; അതൊക്കെ വെറും സമയദോഷം മാത്രമായിരുന്നു എന്നാണ് അവർ കരുതുന്നത്.
ഒരു ഓൺലൈൻ മാധ്യമവുമായുള്ള സംഭാഷണത്തിനിടയിൽ, വിവിധ ഇന്ത്യൻ ഭാഷകളിലുള്ള സിനിമകളിൽ പ്രവർത്തിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും വിദ്യ സംസാരിച്ചു. എന്നാൽ, തെന്നിന്ത്യൻ സിനിമയിലുണ്ടായ ആദ്യകാല അനുഭവങ്ങൾ, ഹിന്ദി സിനിമകൾക്ക് പുറത്തുള്ള പ്രോജക്റ്റുകൾ ഏറ്റെടുക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിച്ചു.
''കാലക്രമേണ എല്ലാ ഇന്ത്യൻ ഭാഷകളിലും സിനിമകൾ ചെയ്യുക എന്നതാണ് എന്റെ സ്വപ്നം. എന്റെ കരിയറിന്റെ തുടക്കത്തിൽ മലയാളത്തിലും തമിഴിലും പല അവസരങ്ങളും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഒരുതരം 'ദോഷം' ഉണ്ടെന്ന ധാരണ കാരണം, ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് തന്നെ എന്നെ ഒഴിവാക്കിയ സംഭവങ്ങൾ പോലുമുണ്ടായി. അതുകൊണ്ട്, കുറച്ചുകാലത്തേക്ക് ഹിന്ദി ഒഴികെ മറ്റൊരു ഭാഷയിലും സിനിമകൾ ചെയ്യാൻ ഞാൻ മാനസികമായി തയ്യാറായിരുന്നില്ല'', അവർ ഓർക്കുന്നു. ഇതവരുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്തു.
എങ്കിലും, കൂടുതൽ അനുഭവസമ്പത്ത് നേടിയതോടെ തന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നുവെന്ന് താരം പറയുന്നു. ''കാലക്രമേണ എനിക്ക് പക്വത വന്നു; അതൊരു പ്രത്യേക കാലഘട്ടം മാത്രമായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. അതിന് മറ്റൊന്നും കാരണമായിരുന്നില്ല''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vidya Balan revealed she was labeled as unlucky and dropped from early South Indian film projects., Her debut Malayalam film 'Chakram' was dropped midway, impacting her confidence to work outside Bollywood., She is now making a grand comeback to Tamil cinema with Rajinikanth's 'Jailer 2'
Published: 15 Oct 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented