നടൻ ഋഷഭ് ഷെട്ടിയുടെ കരിയറിലെ വഴിത്തിരിവാണ് 'കാന്താര'. രണ്ട് ഭാഗങ്ങളിലായി റിലീസായ സിനിമ പല റെക്കോർഡുകളും തകർത്തുകൊണ്ടാണ് മുന്നേറിയത്. രണ്ട് ഭാഗങ്ങളും സംവിധാനം ചെയ്തതും പ്രധാനതാരമായി അഭിനയിച്ചതും ഋഷഭ് തന്നെ.
16 കോടി ബജറ്റിലാണ് 2022-ൽ പുറത്തിറങ്ങിയ 'കാന്താര: എ ലെജൻഡ്' നിർമിച്ചത്. അത് ബോക്‌സോഫീസിൽനിന്ന് വാരിക്കൂട്ടിയത് 450 കോടിയാണ്. മാത്രമല്ല ദേശീയപുരസ്‌കാരങ്ങളിൽ രണ്ടെണ്ണവും കാന്താര നേടി. മികച്ച നടനുള്ള പുരസ്‌കാരവും മികച്ച ജനപ്രിയചിത്രത്തിനുള്ള പുരസ്‌കാരവും.
രണ്ടാം ഭാഗമായ 'കാന്താര: ചാപ്റ്റർ 1' ഒട്ടേറെ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. ആ പ്രതീക്ഷകളെ അന്വർഥമാക്കിക്കൊണ്ട് ഇപ്പോൾ തന്നെ 900 കോടിയോളം രൂപ തിയേറ്ററിൽനിന്ന് തിരിച്ചുപിടിച്ചുകഴിഞ്ഞു സിനിമ. 125 കോടിക്കാണ് ആ സിനിമ നിർമിച്ചത്.
ഋഷഭ് ഷെട്ടിയെ പാൻ ഇന്ത്യൻ താരമാക്കിയ സിനിമയിൽ, എന്നാൽ പ്രധാനകഥാപാത്രമായി തീരുമാനിച്ചിരുന്നത് മറ്റൊരു നടനെയായിരുന്നു. എന്നാൽ, ആ താരം സിനിമ വേണ്ടെന്നുവെക്കുകയായിരുന്നു. 'കാന്താര'യിലെ ശിവ എന്ന കഥാപാത്രത്തിനുവേണ്ടി ഋഷഭ് ആദ്യം സമീപിച്ചത് കന്നഡ സൂപ്പർതാരമായ പുനീത് രാജ്കുമാറിനെയാണ്. ഇത് ഋഷഭ് തന്നെയാണ് തുറന്നുപറഞ്ഞത്. ''പുനീത് സാറിനോട് ഞാൻ കഥ പറഞ്ഞിരുന്നു. ആവേശത്തോടെയാണ് അഭിനയിക്കാമെന്ന് അദ്ദേഹം സമ്മതിച്ചതും. കാരണം എന്നും വ്യത്യസ്തകഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താത്പര്യമുള്ളയാളാണ് അദ്ദേഹം. എന്നാൽ ആ സമയത്ത് നേരത്തെ കമ്മിറ്റ് ചെയ്ത ഒട്ടേറെ സിനിമകളുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരുദിവസം പുനീത് സാർ എന്നെ വിളിച്ചു, ഈ സിനിമയിൽ എന്നെ ഉൾപ്പെടുത്താതെ മുന്നോട്ടുപോകൂ എന്ന് പറഞ്ഞു. അദ്ദേഹത്തിനുവേണ്ടി കാത്തിരുന്നാൽ ആ വർഷം 'കാന്താര' എനിക്ക് ചെയ്യാൻ പറ്റില്ലെന്നാണ് പുനീത് സാർ പറഞ്ഞത്''. അതിനുശേഷം ഋഷഭ് തന്നെ പ്രധാനകഥാപാത്രമാവാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, അതേ വർഷം തന്നെ പുനീത് കുമാർ ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover how Kannada superstar Puneeth Rajkumar was initially chosen for the lead role in Rishab Shetty`s `Kantara` before his tragic passing
Published: 30 Oct 2025, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented