പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരും പ്രധാനകഥാപാത്രങ്ങളാകുന്ന 'ഒടിയൻ' സിനിമ പ്രഖ്യാപിച്ചു. 'ഡൈസ് ഇറെ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം, കരൺ ജോഹറിൻ്റെ ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. കരൺ ജോഹറിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരിക്കുമിത്.
മോഹൻലാൽ നായകനായ ഒടിയൻ സിനിമയിറങ്ങി എട്ടു വർഷങ്ങൾക്കുശേഷമാണ് പുതിയ ഒടിയൻ എത്തുന്നതെന്നതും ശ്രദ്ധേയം. ഹരികൃഷ്ണൻ തിരക്കഥ എഴുതിയ സിനിമയുടെ സംവിധാനം ശ്രീകുമാർ മേനോൻ ആയിരുന്നു നിർവഹിച്ചത്. മഞ്ജു വാര്യർ തന്നെയായിരുന്നു നായിക.
ധർമ്മ പ്രൊഡക്ഷൻസിലൂടെ മലയാള സിനിമാ ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്നതിന്റെ സന്തോഷം
കരൺ ജോഹർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇതിനായി ഏറ്റവും മികച്ച പങ്കാളികളെ ലഭിച്ചതിൽ അഭിമാനിക്കുന്നു. പൃഥ്വിരാജ്, നമ്മൾ വളരെ ദൂരം ഒരുമിച്ച് സഞ്ചരിച്ചു (multiple collaborations), ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കരൺ എഴുതി.
"സംവിധായകൻ രാഹുൽ സദാശിവൻ്റെ 'ഒടിയൻ' എന്ന ചിത്രം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. നാടോടിക്കഥകളിൽ വേരൂന്നിയ അമാനുഷിക കഥപറച്ചിലുകളിലുള്ള അദ്ദേഹത്തിൻ്റെ കഴിവ് ഈ കാലഘട്ടത്തിലെ സിനിമയിൽ ഒരു വലിയ നേട്ടമാണ്. ഇതിനെ സ്ക്രീനിൽ ജീവസ്സുറ്റതാക്കാൻ എത്തുന്നത് മഞ്ജു വാര്യരും, നമ്മുടെ പ്രിയപ്പെട്ട പൃഥ്വിരാജും. ഉടൻ വരുന്നു!"-കരൺ എഴുതി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരുക്കുന്ന ചിത്രം ഹൊറർ ത്രില്ലറായിരിക്കും. തിരക്കഥ നിർവഹിക്കുന്നതും രാഹുൽ തന്നെയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Prithviraj Sukumaran and Manju Warrier to lead the horror film Odiyan., The project is directed by Rahul Sadasivan, known for Dies Irae., Karan Johar's Dharma Productions marks its debut in the Malayalam film industry., The film focuses on eerie, folklore-rooted storytelling.
Published: 16 Jun 2026, 04:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented