എമ്പുരാൻ സിനിമ റിലീസ് ചെയ്തതുമുതൽ വിവാദങ്ങളായിരുന്നു. തിരക്കഥ മോഹൻലാലിനെ കാണിച്ചില്ലെന്നും രഹസ്യമാക്കിവെച്ചുവെന്നുമുള്ള മേജർ രവിയുടെ ആരോപണം തൊട്ട് വലിയ രാഷ്ട്രീയ വിവാദങ്ങൾ വരെ ചിത്രത്തെ ചുറ്റിപ്പറ്റിയുണ്ടായി. ഒപ്പം ഗുജറാത്ത് കലാപം പ്രമേയമാക്കിയെന്ന പേരിൽ വലിയ വിവാദങ്ങൾക്കും തിരികൊളുത്തി. ദീർഘകാലം പാലിച്ച മൗനമവസാനിപ്പിച്ച് വിഷയത്തിൽ പ്രതികരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ. തന്റെ സിനിമയിലെ തിരഞ്ഞെടുപ്പുകൾക്ക് പിന്നിൽ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്ലായിരുന്നു എന്ന് പറയുകയാണ് പൃഥ്വിരാജ്.
പുതിയ ചിത്രമായ 'വിലായത്ത് ബുദ്ധ'യുടെ പ്രചാരണ പരിപാടികൾക്കിടെ സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
വ്യക്തിപരമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാൻ സിനിമയെ ഉപയോഗിക്കില്ലെന്നും ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയല്ല ആ സിനിമ ചെയ്തതെന്നും പൃഥ്വിരാജ് പറഞ്ഞു. അതുകൊണ്ടാണ് അത് തന്നെ ബാധിക്കാത്തതെന്നും. അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്ന് ഉറപ്പുണ്ട്. അതിന്റെ കഥ തനിക്ക് ബോധ്യപ്പെട്ടു, തിരക്കഥ പൂർത്തിയായ ശേഷം നായകനോടും നിർമ്മാതാവിനോടും കഥ പറഞ്ഞു, അവർക്കും അത് ബോധ്യമായി. എമ്പുരാന് പിന്നിലെ തന്റെ ഒരേയൊരു ഉദ്ദേശ്യം ആളുകളെ രസിപ്പിക്കുക എന്നതായിരുന്നു. അത് സംഭവിച്ചിട്ടില്ലെങ്കിൽ, ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ അത് തന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിക്കാൻ വേണ്ടി മാത്രം ഒരു സിനിമ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നിലപാട് അറിയിക്കാൻ കോടികൾ മുടക്കി ഒരു സിനിമ ചെയ്യേണ്ട ആവശ്യമില്ല. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, സോഷ്യൽ മീഡിയയിൽ ഒരു പ്രസ്താവന ഇറക്കുന്നത് തന്നെ ധാരാളമാണ്. സ്വയം സത്യസന്ധനായിരിക്കുന്നിടത്തോളം കാലം, ആ ബോധ്യമുള്ളിടത്തോളം കാലം, ദുഖിക്കുകയോ ആരെയും ഭയപ്പെടുകയോ ചെയ്യേണ്ടതില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
അതേസമയം, പ്രതീക്ഷിച്ചതുപോലെ എല്ലാവരിലേക്കും ചിത്രമെത്തിയില്ലെന്ന് മറ്റൊരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു, താൻ ആലോചിക്കുകപോലും ചെയ്യാത്ത രീതിയിൽ ചിത്രത്തിന് വ്യാഖാനങ്ങൾ വന്നു. റിലീസ് ചെയ്തശേഷം സിനിമ എങ്ങനെ വ്യാഖ്യാനിക്കണമെന്നത് ഓഡിയൻസിന്റെ തീരുമാനമാണെന്നും അതല്ല, ഇതാണ് ഉദ്ദേശിച്ചത് എന്നൊന്നും പറയുന്നതിൽ അർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരക്കഥ മോഹൻലാൽ കണ്ടിട്ടില്ലെന്നും മോഹൻലാലിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു പൃഥ്വിരാജെന്നും മേജർ രവി നേരത്തേ ആരോപിച്ചിരുന്നു. പിന്നാലെ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ ഇതിനെതിരേ രംഗത്തുവന്നു. അപ്പോഴും പൃഥ്വിരാജ് മൗനം പാലിക്കുകയായിരുന്നു.
വിവാദങ്ങൾക്കിടയിലും എമ്പുരാൻ അതുവരെ മലയാളത്തിലിറങ്ങിയതിൽ ഏറ്റവും വലിയ ബോക്സോഫീസ് കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി. പിന്നീട് ലോക അതിനെ മറികടന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Prithviraj Sukumaran clarifies his stance on L2: Empuraan controversy. He denies making the film for political statements, emphasizing entertainment as the sole intent.
Published: 17 Nov 2025, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented