മലൈക അറോറയും സൽമാൻ ഖാനും നൃത്തം ചെയ്ത ഐറ്റംസോങ്ങാണ് 'മുന്നി ബദ്നാം ഹുയി'. 'ദബങ്' എന്ന ചിത്രത്തിലെ ഈ ഐറ്റം നമ്പർ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു. അതിലെ സൽമാന്റെ നൃത്തത്തെക്കുറിച്ച് പറയുകയാണ് സംഗീതസംവിധായകൻ ലളിത് പണ്ഡിറ്റ്. സൽമാൻ ആ നൃത്തരംഗത്തെ ഏറെ സന്തോഷത്തോടെയായിരുന്നു സമീപിച്ചതെന്നും അദ്ദേഹം ഓർക്കുന്നു. സ്വന്തമായി ചുവടുകൾ സൃഷ്ടിച്ച്, ആസ്വദിച്ചാണ് അദ്ദേഹം നൃത്തം ചെയ്തത്.
''സൽമാൻ വളരെ ആസ്വദിച്ചാണ് മുന്നി ബദ്നാം ഹുയി എന്ന നൃത്തരംഗം ചെയ്തത്. അദ്ദേഹം ഒരിക്കൽ തന്റെ ഡ്രൈവറെയും പാചകക്കാരനെയും എല്ലാവരെയും അദ്ദേഹത്തിന്റെ ഫാം ഹൗസിലേക്ക് കൊണ്ടുപോയി. സൽമാൻ വളരെ ഫ്രണ്ട്‌ലിയായ വ്യക്തിയാണ്. അദ്ദേഹത്തിന് സ്വന്തമായൊരു ക്യാരക്ടറുണ്ട്. എപ്പോഴും അടിച്ചുപൊളിച്ച് നടക്കുന്ന വ്യക്തിയാണ്. ഫാം ഹൗസിൽ അദ്ദേഹം ക്യാമ്പ്ഫയർ നടത്തി. അവർക്കെല്ലാം മദ്യം വാങ്ങിക്കൊടുത്തു. എന്നിട്ട് എല്ലാവരോടും നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു. ഡ്രൈവറും പാചകക്കാരനും അവിടെയുള്ള ചില നാട്ടുകാരും അദ്ദേഹത്തിനൊപ്പം നൃത്തം ചെയ്തു. അവരിൽനിന്നുള്ള ചില നൃത്തച്ചുവടുകൾ അദ്ദേഹം ഏറ്റെടുത്തു. സൽമാൻ കൈകൾ വായുവിലേക്ക് ഉയർത്തിപ്പിടിച്ച് അവതരിപ്പിക്കുന്ന പ്രത്യേക സ്റ്റെപ്പ് ഉണ്ട് സിനിമയിൽ. അത് അദ്ദേഹത്തിന്റെ ഡ്രൈവറുടെ ചുവടുകളായിരുന്നു''.
ആദ്യം മലൈക അറോറ മാത്രമുള്ള ഐറ്റംഡാൻസായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ, സൽമാൻ തന്റെ ഭാഗവും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി എത്തിയത്.
''അദ്ദേഹം പാട്ടിൽ ഒരുപാട് കാര്യങ്ങൾ ചേർത്തു. ആദ്യം മലൈകയെ മാത്രം വെച്ചായിരുന്നു ഉദ്ദേശിച്ചത്. അതിനുശേഷമാണ് താനും വേണമെന്ന ആവശ്യവുമായി സൽമാൻ എത്തിയത്. 'ഞാൻ പാട്ടിൽ ഉണ്ടായിരിക്കണം, അല്ലെങ്കിൽ അത് ഹിറ്റാകില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്. ആ പാട്ടുസീനിൽ ചില ആക്ഷൻ ഭാഗങ്ങൾ വേണമെന്ന് നിർദേശിച്ചതും സൽമാൻ തന്നെ. അത് സാഹചര്യത്തെ ഒരു കോമഡി സീക്വൻസാക്കി മാറ്റി''.
ഫറാ ഖാൻ നൃത്തസംവിധാനം നിർവഹിച്ച ഈ ഐറ്റം ഗാനം മലൈകയുടെ ഐക്കണിക് ഗാനങ്ങളിലൊന്നായി ഇപ്പോഴും ഓർമ്മിക്കപ്പെടുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Music director Lalit Pandit reveals how Salman Khan incorporated his driver`s dance moves into the iconic `Munni Badnaam Hui` song from Dabangg
Published: 22 Feb 2026, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented