കഴിഞ്ഞ 15 വര്ഷത്തോളമായി ബോളിവുഡില് കാസ്റ്റിങ് ഡയറക്ടറായി പ്രവര്ത്തിച്ചുവരുന്ന വ്യക്തിയാണ് അഭിനേതാവുകൂടിയായ അഭിഷേക് ബാനര്ജി. താനും ഭാഗമായ ഏറ്റവും പുതിയ ചിത്രം സ്ത്രീ-2 -വിന്റെ വിജയാഘോഷത്തിലാണ് താരമിപ്പോള്. മുംബൈ കേന്ദ്രമായി പ്രവര്ത്തിക്കുന്ന കാസ്റ്റിങ് ബേ എന്ന കമ്പനിയുടെ സഹഉടമകൂടിയാണ് അദ്ദേഹം.
സ്ത്രീകള്ക്ക് സുരക്ഷിതമായ തൊഴില് അന്തരീക്ഷമുണ്ടാകാന് കര്ശനമായ ചട്ടങ്ങളാണ് തന്റെ കമ്പനി പിന്തുടരുന്നതെന്ന് പറയുകയാണ് താരം. കമ്പനിയിലെ ജീവനക്കാര് ഓഫീസ് പരിസരത്തിനു പുറത്ത് യോഗം ചേരുന്നതില് നിന്ന് വിലക്കിയിട്ടുണ്ട്. ഒരു നിശ്ചിതസമയം കഴിഞ്ഞാല് സ്ത്രീകള്ക്ക് സന്ദേശമയക്കരുതെന്നത് കമ്പനിയുടെ ചട്ടമാണ്. ഈ ചട്ടം ലംഘിച്ചതിന് ഏതാനും പേരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും അഭിഷേക് പറയുന്നു.
'ബോംബെയില് കോഫി ഷോപ്പ് - മീറ്റിങ് സംസ്കാരമുണ്ട്. 'നമുക്ക് ഈ കോഫി ഷോപ്പില് വെച്ച് കാണാം, ഈ റെസ്റ്റോറന്റില് വെച്ച് കാണാം' എന്ന രീതിയില്, എന്നാൽ അത് പ്രൊഫഷണല് രീതിയല്ല എന്നാണ് ഞങ്ങള്ക്ക് പറയാനുള്ളത്. ഞങ്ങള് ഒരു കോഫി ഷോപ്പിലും മീറ്റിങ് വെക്കില്ല. ഭക്ഷണം കഴിക്കാനോ കാപ്പി കുടിക്കാനോ അല്ല പ്രൊഫഷണല് യോഗം ചേരുന്നത്. ജോലിക്കുവേണ്ടിയാണ്. അതുകൊണ്ട് പ്രൊഫഷണലായി കാര്യങ്ങള് ചെയ്യാം. നിങ്ങള് ഞങ്ങളുടെ ഓഫീസില് വരൂ, ആരെ കാണാന് ആഗ്രഹിക്കുന്നുവോ, ഞങ്ങള് നിങ്ങള്ക്ക് സമയം തരാം. നിങ്ങള് വരൂ, ഞങ്ങളോട് സംസാരിക്കൂ, എന്നിട്ട് പോകൂ എന്നാണ് എല്ലാവരോടും പറയാറ്'- എന്.ഡി.ടി.വിക്കു നല്കിയ അഭിമുഖത്തില് അദ്ദേഹം പറഞ്ഞു.
Content Highlights: fired employees for messaging actresses late at night-abhishek banerjee
Published: 27 Aug 2024, 04:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented