
ഇതുവരെ സിനിമയില്‍ വരാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത നാടക സുഹൃത്തുക്കള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് നടന്‍ വിനയ് ഫോര്‍ട്ടിന് ഒരു ആഗ്രഹം വന്നു. കൊറോണക്കാലത്തെ കൂട്ടായ്മയും ചര്‍ച്ചകളുമാണ് സിനിമ എന്ന ആശയത്തിലേക്ക് എത്തിക്കുന്നത്. അങ്ങനെയൊരു സിനിമയ്ക്കായി എഴുതാന്‍ കഴിയുമോയെന്ന് അദ്ദേഹം സുഹൃത്ത് ആനന്ദ് ഏകര്‍ഷിയോട് ചോദിച്ചു. ആ എഴുത്ത് വളര്‍ന്ന് ചിത്രമായി. നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രശംസ പിടിച്ചുപറ്റി. നവംബര്‍ 20-ന്് തുടങ്ങുന്ന ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പനോരമയില്‍ ഉദ്ഘാടന ചിത്രമായി മാറി ഐ.എഫ്.എഫ്.കെ.യിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന അവാര്‍ഡിന്റെ അവസാന റൗണ്ട് വരെയെത്തിയ ചിത്രമാണ് ആട്ടം. മികച്ച നടിക്കുള്ള പോരാട്ടത്തിലും നായിക സെറിന്‍ അവസാനം വരെയുണ്ടായിരുന്നു. ചിത്രത്തില്‍ വിനയ ഫോര്‍ട്ട്, സെറിന്‍ ശിഹാബ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ക്കൊപ്പം നാടകരംഗത്തെ പ്രതിഭകളും വേഷമിടുന്നു.
ഒരു നാടക സംഘത്തിനെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥയാണ് ആട്ടത്തിന്റേത്. ഏക നടിയായ അഞ്ജലിയ്ക്ക് ഒരു പാര്‍ട്ടിക്ക് ശേഷം ഒരു സംഘാംഗത്തില്‍നിന്ന് മോശമായ അനുഭവമുണ്ടാകുന്നു. അയാള്‍ ഒഴികെ മറ്റെല്ലാവരും തമ്മില്‍ അടിയന്തിര കൂടിക്കാഴ്ച നടത്തുന്നതിലൂടെയാണ് സിനിമ മുന്നോട്ടുപോവുന്നത്. കഥയുടെ വികാസത്തില്‍ ഒരു സമവായചര്‍ച്ച പുരോഗമിക്കവേ കഥക്കുള്ളിലെ കഥകള്‍ ചുരുളയുന്നു.
''ഇരുപതുവര്‍ഷമായുള്ള സൗഹൃദ ജീവിതത്തിന്റെയും സ്‌നേഹത്തിന്റെയും ചേര്‍ത്തുനില്‍പ്പിന്റെയുമെല്ലാം ഒരു സിനിമയാണ് ആട്ടം. ലോകധര്‍മി തിയേറ്റര്‍ സംഘത്തിന്റെ സന്തതി. കൊറോണക്കാലത്താണ് ലോകധര്‍മിയിലെ പഴയ സംഘാംഗങ്ങള്‍ ഒന്നുചേര്‍ന്ന് കലയില്‍ തങ്ങളുടേതായ ഒരു കാല്‍പ്പാട് സ്ഥാപിക്കണം എന്ന ആശയത്തിലെത്തുന്നത്. അത് ആട്ടം എന്ന സിനിമയിലേക്ക് എത്തിച്ചേരുകയായിരുന്നു. ലോകധര്‍മിയിലെത്തന്നെ ആനന്ദ് എഴുത്തും സംവിധാനവും. പേരിനൊരു നായകന്‍ മാത്രമാണ് ഞാന്‍. എല്ലാവരും തുല്യപ്രാധാന്യം അര്‍ഹിക്കുന്ന കഥാപാത്രങ്ങളാണ്. ഞങ്ങളെല്ലാം ഞങ്ങളായിത്തന്നെ വരുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.''- ആട്ടത്തിലെ നായകന്‍ വിനയ് ഫോര്‍ട്ട് പറയുന്നു.
''അടിസ്ഥാനപരമായി ദുര്‍ബലമായ മനുഷ്യ സ്വഭാവത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ഈ ചിത്രം. കച്ചവട സാധ്യത മാത്രം മുന്‍നിര്‍ത്തിയുള്ള സിനിമയല്ല ഇത്. കല കൊണ്ട് സമൂഹത്തിന് വലിയ സന്ദേശം നല്‍കാനാവും എന്നത് തെളിയിക്കുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെയാണ് ഈ സിനിമയുടെ ഭാഗമാവാന്‍ തീരുമാനിച്ചതും.''- നിര്‍മാതാവ് ഡോ. അജിത് ജോയ്.

Content Highlights: iffi, goa international film fest, attam movie, vinay fortt
Published: 20 Nov 2023, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented