കീരിക്കാടന്‍ ജോസ്...മലയാളസിനിമയിലെ വില്ലന്‍കഥാപാത്രങ്ങള്‍ക്ക് പുത്തന്‍ ഗെറ്റപ്പ് നല്‍കിയ കഥാപാത്രമാണത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ജോലിചെയ്യുന്നതിനിടെയാണ് മോഹന്‍രാജ് സിനിമയിലെത്തുന്നത്. ആദ്യം ചില തമിഴ് സിനിമകളില്‍ മുഖംകാണിച്ചു. പക്ഷേ, ക്ലിക്കാവുന്നത് 'കിരീട'ത്തിലെ കഥാപാത്രത്തിലൂടെയും. ആ കൊടുംവില്ലനെ കണ്ട് ആളുകള്‍ നടുങ്ങി. നായകനൊപ്പം തന്നെ പിടിച്ചുനിന്ന വില്ലന്‍വേഷം. അതുവരെയുള്ള വില്ലന്‍ കഥാപാത്രങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തനായിരുന്നു കീരിക്കാടന്‍ ജോസ്. തനിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ആ പേരുതന്നെ പിന്നീട് മോഹന്‍രാജിന്റെ ഭാഗമായി. അതുപോലെ കഥാപാത്രങ്ങളുടെ പേരും തനിക്കൊപ്പം ചേര്‍ത്ത താരങ്ങള്‍ വേറെയുമുണ്ട്.
സുധീര്‍കുമാര്‍ മണിയന്‍പിള്ളയായപ്പോള്‍
സുധീര്‍കുമാര്‍ എന്ന തിരുവനന്തപുരംകാരന്‍, ചെറിയ റോളുകളിലൂടെ അറിയപ്പെടുന്ന കാലം. അപ്പോഴാണ് നായകകഥാപാത്രവുമായി ബാലചന്ദ്രമേനോന്‍ എത്തുന്നത്. 1981-ല്‍ പുറത്തിറങ്ങിയ 'മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള' എന്ന സിനിമയിലേക്കായിരുന്നുവത്. അതിലെ മണിയന്‍പിള്ള രാജു എന്ന കഥാപാത്രത്തെ സുധീര്‍കുമാര്‍ മനോഹരമാക്കി. തീര്‍ന്നില്ല, സുധീര്‍കുമാര്‍ എന്ന പേരുമാറ്റി മണിയന്‍പിള്ള രാജു എന്നാക്കുകയും ചെയ്തു അദ്ദേഹം.
പത്മദളാക്ഷന്‍ എന്ന പപ്പു
പനങ്ങാട്ട് പത്മദളാക്ഷന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥപേര്. ചെറുപ്പത്തിലേ നാടകക്കമ്പം മൂത്ത പത്മദളാക്ഷന്‍, ചെറുപ്രായത്തില്‍ തന്നെ നാടകത്തില്‍ അഭിനയിച്ചുതുടങ്ങി. മൂടുപടം എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ, ആ നടനെ വെള്ളിത്തിരയില്‍ പകര്‍ത്തിയത് 'ഭാര്‍ഗവീനിലയ'ത്തിലെ കഥാപാത്രമാണ്. വൈക്കം മുഹമ്മദ് ബഷീര്‍ എഴുതി, എ.വിന്‍സെന്റ് സംവിധാനം ചെയ്ത സിനിമയിലെ പത്മദളാക്ഷന്റെ കഥാപാത്രത്തിന്റെ പേര് കുതിരവട്ടം പപ്പു എന്നായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ തന്നെയാണ് ആ പേര് നല്‍കിയതും. പിന്നീട് ആ പേര് തന്നെ സ്ഥിരമാക്കാന്‍ പത്മദളാക്ഷന്‍ തീരുമാനിക്കുകയും ചെയ്തു, അങ്ങനെ കുതിരവട്ടം പപ്പുവായി. പിന്നീട് എത്രയെത്ര സിനിമകളില്‍, ചിരിപ്പിച്ചും കരയിപ്പിച്ചും പപ്പു പ്രേക്ഷകരെ രസിപ്പിച്ചു.

വിലാസിനിക്കൊപ്പം ചേര്‍ന്ന കുട്ട്യേടത്തി
നാടകത്തിന്റെ പ്രതാപകാലത്ത് കോഴിക്കോട്ടെ അരങ്ങുകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു വിലാസിനി. ഒരുദിവസം നാടകം കഴിഞ്ഞയുടനെ രണ്ടുപേര്‍ അവരെ കാണാനെത്തി. എം.ടി.വാസുദേവന്‍ നായരും പി.എന്‍.മേനോനും. നാടകത്തിലെ അഭിനയത്തെ അഭിനന്ദിച്ച് അവര്‍ തിരിച്ചുപോയി. കുറച്ചുനാളുകള്‍ക്കുള്ളില്‍ 'കുട്ട്യേടത്തി' എന്ന സിനിമയില്‍ അഭിനയിക്കാനുള്ള വിളിയെത്തി. എം.ടി.യുടെ രചനയില്‍ പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത സിനിമ. അതുവരെ കണ്ടിട്ടുള്ള നായികമാരില്‍നിന്നും തികച്ചും വ്യത്യസ്തയായിരുന്നു 'കുട്ട്യേടത്തി'യിലെ മാളു. പെണ്‍കഥാപാത്രത്തിന്റെ ഉടലില്‍നിന്ന് കണ്ണുപറിച്ച് ആത്മാവിലേക്ക് നോക്കാന്‍ പറഞ്ഞ ആ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. കുട്ട്യേടത്തിയെന്ന ആ കഥാപാത്രത്തെ വിലാസിനി തനിക്കൊപ്പം, തന്റെ പേരിനൊപ്പം ചേര്‍ക്കുകയും ചെയ്തു.
കിരീടം എന്ന സിനിമ പലര്‍ക്കും ഒരു ബ്രേക്കായിരുന്നു. നിര്‍മാതാവ് എന്‍.കൃഷ്ണകുമാറിനും അങ്ങനെ തന്നെ. കിരീടത്തിനുശേഷമാണ് അദ്ദേഹം കിരീടം ഉണ്ണി എന്നറിയപ്പെടാന്‍ തുടങ്ങിയത്.
Content Highlights: actors name derived from characters, they played
Published: 04 Oct 2024, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented