സന്ധിവാതം വരാന്‍ കാത്തിരിക്കേണ്ട, തടയാം നേരത്തെതന്നെ

#പി വി സുരാജ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സന്ധികളില്‍ നീര്‍ക്കെട്ട് അല്ലെങ്കില്‍ തേയ്മാനം മൂലമുണ്ടാകുന്ന രോഗങ്ങളെയാണ് ആര്‍ത്രൈറ്റിസ് അഥവാ വാതം എന്ന് പറയുന്നത്. സന്ധിവാതം ഒരു രോഗമല്ല. പലതരം രോഗങ്ങളുടെയും  രോഗലക്ഷണമാണ്.

ഡീജനറേറ്റിവ് ആര്‍ത്രൈറ്റിസ് , ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റിസ് എന്നിങ്ങനെ പ്രധാനമായി രണ്ടുതരം സന്ധിവാതമാണുള്ളത്.

രോഗം വരുന്നതാര്‍ക്ക്
പ്രധാനമായും വാര്‍ധക്യജന്യരോഗമാണ് ഇത്. 50 വയസ്സിന് മുകളിലുള്ളവരാണ് ഭൂരിഭാഗം രോഗികളും. സ്ത്രീകള്‍ക്കാണ് രോഗം കൂടുതല്‍. അമിതവണ്ണമുള്ളവര്‍ക്കും സന്ധികളില്‍ മുൻപ്  പരിക്കോ ക്ഷതമോ ഏറ്റിട്ടുള്ളവര്‍ക്കും ചെറുപ്രായത്തില്‍ത്തന്നെ രോഗം വരാന്‍ ഇടയുണ്ട്. 

രോഗ നിര്‍ണയം
ഡോക്ടറുടെ അടുത്തെത്തുന്ന രോഗിയില്‍ നിന്ന് രോഗവിവരങ്ങള്‍ ആദ്യം മനസ്സിലാക്കും. എപ്പോഴാണ് വേദന വന്നത്, എന്തു ചെയ്യുമ്പോഴാണ് വേദന കൂടുന്നത്, ഏതെല്ലാം സന്ധികളിലാണ് വേദന എന്നീ കാര്യങ്ങള്‍ അറിഞ്ഞുവേണം ചികിത്സയിലേക്ക് കടക്കാൻ.

ചികിത്സ
വളരെ സാവധാനം പുരോഗമിക്കുന്ന രോഗമാണ് ഇത്. തുടക്കത്തില്‍ വലിയ വേദനയോ നീര്‍ക്കെട്ടോ ഉണ്ടാകണമെന്നില്ല. തിരിച്ചറിയുമ്പോഴേക്കും തേയ്മാനം കൂടിയിട്ടുണ്ടാകും. രോഗംബാധിച്ച സന്ധിയുടെ എക്‌സ്‌റേ പരിശോധനയാണ് ആദ്യം. അതുവഴി വാതത്തിനെക്കുറിച്ചുള്ള ഏകദേശരൂപം ലഭിക്കും.

ഡിമോഡ്‌സ് (Disease modifying otseoarthritis drugs) വിഭാഗത്തില്‍ െപ്പട്ട മരുന്നുകളാണ് ചികിത്സയില്‍ ഉപയോഗിക്കുന്നത്. തേയ്മാനം കുറയ്ക്കാനുള്ള മരുന്നുകള്‍ ആണ് ഇവ. ആരംഭത്തില്‍തന്നെ കണ്ടെത്തി ഡിമോഡ്‌സ് മരുന്നുകള്‍ നല്‍കിയാല്‍ രോഗം ഒരുപരിധിവരെ പ്രതിരോധിക്കാം. മുട്ടിന് അടുത്തായി കുത്തിവെയ്ക്കുന്ന ഹയലൂറോണിക് ആസിഡ് ഇന്‍ജക്ഷനാണ് മറ്റൊന്ന്. തൊലിപ്പുറത്ത് പുരട്ടാനുള്ള ഓയിന്‍മെന്റുകളും ഉപയോഗിക്കുന്നുണ്ട്.

മുട്ട് മാറ്റിവയ്ക്കുമ്പോള്‍
മരുന്നുകളും ഫിസിയോതെറാപ്പിയും വേദനയ്ക്ക് ശമനം നല്‍കാത്ത അവസരത്തിലാണ് മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യാറുള്ളത്. കാല്‍മുട്ടിലെ സന്ധിമാറ്റി കൃത്രിമസന്ധി ഘടി പ്പിക്കുകയാണ് ചെയ്യുന്നത്. സ്‌നായുക്കളും ചലനവള്ളികളും അതുപോലെ നിലനിര്‍ത്തും. അസ്ഥിയിലെയും തരുണാസ്ഥിയിലെയും ക്ഷതമേറ്റ ഭാഗങ്ങള്‍ കൃത്രിമസന്ധി ഘടിപ്പിക്കാന്‍ പാകത്തില്‍ മുറിച്ചുമാറ്റും. തുടര്‍ന്ന് ബോണ്‍ സിമന്റ് ഉപയോഗിച്ച് കൃത്രിമസന്ധി ഘടിപ്പിക്കും. അടുത്തദിവസം മുതല്‍ ഊന്നുവടിയുടെ സഹായത്തോടെ ചെറിയതോതില്‍ നില്‍ക്കാനും നടക്കാനും കഴിയും. ശസ്ത്രക്രിയ്ക്കുശേഷം കാല്‍മുട്ടിലെ മസിലുകള്‍ ശക്തിപ്പെടുത്താനുള്ള ലഘുവ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്.

തേയ്നംമാനം കുറയ്ക്കാന്‍ ഭാരം കുറയ്ക്കാം

സന്ധികളുടെ തേയ്മാനത്തിന്റെ പ്രധാന കാരണം അമിതഭാരമാണ്. നേരംതെറ്റിയുള്ള ഭക്ഷണവും കൊഴു പ്പടങ്ങിയ ഭക്ഷണവും തടികൂടാന്‍ ഇടയാക്കുന്നു. അതുകൊണ്ടുതന്നെ രോഗം നിയന്ത്രണത്തിലാകണമെങ്കില്‍ ഭക്ഷണക്രമീകരണം വഴിയും വ്യായമ ത്തിലൂടെയും ശരീരഭാരം കുറയ്ക്കണം.

  • അമിതഭാരമുള്ളവര്‍ ഭക്ഷണം ക്രമകരിച്ച് ശരീരഭാരം കുറയ്ക്കണം.
  • പുകയില, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.
  • കാല്‍മുട്ടിലെ പേശി കരു ത്തുള്ളതാക്കാനുള്ള വ്യായാമങ്ങള്‍ ചെയ്യാം.
  • ശീതളപാനീയങ്ങളും കൊഴു പ്പടങ്ങിയ ഭക്ഷണവസ്തുക്കളും കുറയ്ക്കാം.
  • മുട്ടുവേദനയുള്ളവര്‍ കു ത്തിയിരിക്കുന്നതും ചമ്രം പടിമിരിക്കുന്നതും കുറയ്ക്കണം.
  • മുട്ടുവേദനയുള്ളവര്‍ നാടന്‍ ക്ലോസറ്റിനുപകരം യൂറോപ്യന്‍ ക്ലോസറ്റ് ഉപയോഗിക്കുക.

Content Highlights: arthritis, rheumatroid arthritis, health and wellness