ആഹാരത്തെ ഔഷധമാക്കും ഇഞ്ചി; ഭക്ഷണം ഇനി അറിഞ്ഞുകഴിക്കാം

ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്
ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്

കാലങ്ങളായി ഭക്ഷണത്തിനൊപ്പം ചേര്‍ക്കുന്ന രുചിക്കൂട്ടാണ് ഇഞ്ചി. എന്നാല്‍ ഇത് വെറുമൊരു രുചിക്കൂട്ട് മാത്രമല്ല. മികച്ചൊരു ഔഷധം കൂടിയാണ്. നീര്‍വീക്കം കുറയ്ക്കാനും ചുമ നിശ്ശേഷം മാറ്റാനും ദഹനക്കേട് പമ്പകടത്താനുമെല്ലാം ഇഞ്ചിയോളം കഴിവുള്ള മറ്റൊന്നില്ല.

  • വൈറ്റമിനുകളും ഭക്ഷ്യനാരുകളും ധാരാളമുണ്ട് ഇഞ്ചിയില്‍. അതുകൊണ്ടുതന്നെ ആയുര്‍വേദം ഇഞ്ചിയെ മഹാ ഔഷധമായി കണക്കാക്കുന്നു.
  • നൂറ് ഗ്രാം ഇഞ്ചിയില്‍ 17 ഗ്രാം കാര്‍ബോഹൈഡ്രേറ്റും രണ്ട് ഗ്രാം ഭക്ഷ്യനാരുകളും 1.82 ഗ്രാം പ്രോട്ടീനുമുണ്ടെന്നാണ് കണക്ക്. കൂടാതെ ഇരുമ്പ്, ഫോസ്ഫറസ്, കാല്‍ഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു.

നീര്‍വീക്കവും ദഹനക്കുറവും തടയുന്നു
ദഹനക്കുറവിന് മികച്ച ഔഷധമാണ് ഇഞ്ചി. ചുമ, വയറുകടി എന്നിവ മാറ്റാനും മികച്ചതാണ്. ഇതിലെ ജിഞ്ചറോള്‍ എന്ന ഘടകം നീര്‍വീക്കം തടയാന്‍ സഹായിക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

* ഇഞ്ചിനീരും നാരങ്ങാനീരും സമംചേര്‍ത്ത് കഴിക്കുന്നത് ദഹനക്കുറവ് പരിഹരിക്കാന്‍ മികച്ചതാണ്.

* ഇഞ്ചിനീര് തേനില്‍ചേര്‍ത്ത് കഴിക്കുന്നത് ചുമ ശമിപ്പിക്കും.

* വേദന മാറാന്‍ ഇഞ്ചിയും പെരുങ്കായവും ചേര്‍ത്തരച്ച് പുരട്ടിയാല്‍ മതിയാകും.

ശരീരപുഷ്ടിക്ക്
ദേഹബലം മെച്ചപ്പെടുത്തി ശരീരപുഷ്ടി നേടാനും ഇഞ്ചി സഹായിക്കുന്നു. ഇഞ്ചി ഉണക്കി തയ്യാറാക്കുന്ന ചുക്ക്, ശര്‍ക്കര, എള്ള് എന്നിവ ചേർത്തിടിച്ച് കഴിക്കുന്നത് ശരീരപുഷ്ടിക്ക് ഉത്തമമാണ്. ഏത് ഔഷധവും ഒരളവില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് അപകടമാണ്. അതിനാല്‍ ഇഞ്ചി ഉപയോഗിക്കുന്നതിന് മുന്‍പ് വൈദ്യനിര്‍ദേശം തേടേണ്ടതാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: the health benefits of ginger: from digestion to inflammation relief