സ്ത്രീകളില്‍ എട്ടില്‍ ഒരാള്‍ക്ക് തൈറോയ്ഡ് രോഗം വരാം

പുരുഷന്മാരേക്കാളും സ്ത്രീകളില്‍ വളരെ സാധാരണമായി കാണുന്നതാണ് തൈറോയ്ഡ് രോഗം. എട്ടില്‍ ഒരാള്‍ക്ക് വരാം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കഴുത്തിന്റെ മുന്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പലരീതിയില്‍ സഹായകമാകുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ ഉദ്പാദിപ്പിക്കുന്ന ഗ്രന്ഥി. തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുതലായോ കുറവായോ ഉദ്പാദിക്കപ്പെടുന്ന അവസ്ഥയാണ് രോഗമായി കണക്കാക്കുന്നത്. സാധാരണയായി സ്ത്രീകളില്‍ കണ്ടുവരുന്നത് ഹൈപ്പോതൈറോയിഡിസം ആണ്. ഹോര്‍മോണ്‍ കുറഞ്ഞ അളവില്‍ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന
അവസ്ഥയാണിത്. ലക്ഷണങ്ങള്‍ മനസ്സിലാക്കി തൈറോയ്ഡ് രോഗം ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ.
തൈറോയ്ഡ് രോഗത്തിന്റെ ലക്ഷണങ്ങള്‍
- അമിതമായ ക്ഷീണം
- ശരീരഭാരം കൂടുക
- നെഞ്ചിടിപ്പ് കൂടുക
- സ്ത്രീകളില്‍ ആര്‍ത്തവസമയത്തില്‍ വരുന്ന വ്യതിയാനങ്ങള്‍
- മലബന്ധം
- വന്ധ്യത
- അമിതമായ ഉറക്കം
- മുടികൊഴിച്ചില്‍
- കഴുത്തിലെ അസ്വസ്ഥത
- ഉന്മേഷമില്ലായ്മ
- ഉത്കണ്ഠയും വിഷാദവും
ഇവയിലെന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിച്ച് ആവശ്യമായ ടെസ്റ്റുകള്‍ ചെയ്ത് ചികിത്സ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ചികിത്സിച്ചാല്‍ പൂര്‍ണമായും മാറ്റാന്‍ കഴിയുന്ന ഒരു രോഗമാണ് ഇത്. രക്തത്തിലെ ഹോര്‍മോണിന്റെ അളവും അതുപോലെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം നിശ്ചയിക്കുന്ന ടി. എസ്. എച്ച് എന്ന ഹോര്‍മോണും ആണ് സാധാരണയായി ടെസ്റ്റ് ചെയ്യുന്നത്. മരുന്നുകള്‍ കൊണ്ട് മിക്ക തൈറോയ്ഡ് രോഗവും വരുതിയിലാക്കാം. ചില ആളുകള്‍ക്ക് ശസ്ത്രക്രിയ ചെയ്ത് തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴകളോ ഗ്രന്ഥി മുഴുവനായോ നീക്കം ചെയ്യേണ്ടി വന്നേക്കാം.
Content Highlights: early warning signs of thyroid problems