അമിതാര്‍ത്തവം തടയും, ചര്‍മം സ്മൂത്താക്കും; അടിമുടി മരുന്നാണ് വെള്ളരി

File Photo/Ramanath Pai
File Photo/Ramanath Pai

വ്യാപകമായി കണ്ടുവരുന്ന പച്ചക്കറിയാണ് വെള്ളരി. ആഹാരമായും ഔഷധമായും വെള്ളരി ഉപയോഗിക്കാറുണ്ട്. മൂത്രാശയ രോഗങ്ങള്‍ക്കും ചര്‍മസംരകഷണത്തിനും ഉപയോഗിക്കുന്ന വെള്ളരിയുടെ വേരും കാമ്പും വിത്തും ഇലയും പൂവുമെല്ലാം മരുന്നാണ്.

  • വെള്ളരിയും വെള്ളരിയുടെ വിത്തുകളും മൂത്രവര്‍ധകമാണ്. മൂത്രച്ചുടിച്ചില്‍, മൂത്രാശയക്കല്ലുകള്‍ എന്നിവയ്ക്കുള്ള ചികിത്സയില്‍ വെള്ളരി ഉപയോഗിക്കാറുണ്ട്.
  • വെളളരി ചതച്ച് 50 മില്ലി നീരെടുത്ത് അത്രയും അളവ് വെള്ളം ചേര്‍ത്ത് കുടിക്കുന്നത് മൂത്രച്ചുടിച്ചിലിന് പരിഹാരമാണ്.
  • ഔഷധങ്ങള്‍ക്കൊപ്പം 10 ഗ്രാം വെള്ളരി അരിഞ്ഞ് ചൂട് ചോറിലോ ചൂട് കഞ്ഞിവെള്ളത്തിനൊപ്പമോ ആഴ്ചയില്‍ രണ്ടുദിവസം കഴിക്കുന്നത് മൂത്രാശയക്കല്ലുള്ളവര്‍ക്ക് നല്ലതാണ്.
  • വെള്ളരിയുടെ കാമ്പും നീരും ചേര്‍ത്ത് കുടിക്കുന്നത് ഉഷ്ണകാലത്ത് ദാഹമകറ്റും.
  • ചര്‍മസംരക്ഷണത്തിലും വെള്ളരി ഉപയോഗിക്കാറുണ്ട്. വെള്ളരി അരച്ച് കണ്‍പോളകളില്‍ പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനും കണ്ണിന്റെ ചൂടകറ്റാനും സഹായിക്കും.
  • അമിതാര്‍ത്തവം, ഛര്‍ദി, ചുട്ടുപുകച്ചില്‍ എന്നിവയ്ക്ക് വെള്ളരിയുടെ വിത്തും കാമ്പും നല്ലതാണ്.
  • തൊലിമാറ്റിയ വെള്ളരി നല്ലെണ്ണയില്‍ കാച്ചി പൊള്ളലേറ്റ ഭാഗത്ത് പുരട്ടുന്നത് ഗുണംചെയ്യും.
  • ജലാംശം ഏറെയുണ്ട് വെള്ളരിയില്‍. കൂടാതെ ധാതുലവണങ്ങള്‍, നാരുകള്‍ അമിനോ അമ്ലങ്ങള്‍, വിറ്റാമിന്‍ എ, ബി, സി, കെ എന്നിവയും അടങ്ങിയിട്ടുണ്ട്.
  • വെള്ളരിയുടെ ചെറുകയ്പുരസത്തിന് പിന്നില്‍ കുകൂര്‍ ബിറ്റാസിന്‍ എന്ന ഘടകമാണ്.
  • വിഷം തളിക്കാത്ത, വീട്ടിലുണ്ടാക്കിയ വെള്ളരി തൊലിയോടെയും ഉപയോഗിക്കാവുന്നതാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Cucumber for health and wellness