ഇടിയപ്പം ബാക്കിയുണ്ടെങ്കില്‍ കളയല്ലേ... രുചികരമായ ഉപ്പുമാവും ലെമണ്‍ റൈസും തയ്യാറാക്കാം

അല്പം നെയ്യില്‍ അരക്കപ്പ് തേങ്ങയും പഞ്ചസാരയും ഏലക്ക പൊടിച്ചതും വഴറ്റുക. അതിലേക്ക് രണ്ട് കപ്പ് വേവിച്ച ഇടിയപ്പം, ചെറുതായി കൈകൊണ്ട് പൊടിച്ചത് ചേര്‍ത്തിളക്കി, അടുപ്പില്‍നിന്നിറക്കാം.
ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുക് താളിച്ച് അല്പം ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, ഉണക്കമുളക് എന്നിവ വഴറ്റുക. അതിലേക്ക് മൂന്ന് കപ്പ് ഇടിയപ്പം ചെറുതായി നുറുക്കിയതും അല്പം മഞ്ഞള്‍പൊടിയും ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ക്കുക. വ്യത്യസ്തമായ ലെമണ്‍ റൈസ് റെഡി.
ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുക് താളിച്ച് ഒരു സവാള, മൂന്ന് പച്ചമുളക്, ഒരു തക്കാളി എന്നിവ നുറുക്കിയതും ഒരു സ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും വഴറ്റുക. ശേഷം മുളകുപൊടി, മഞ്ഞള്‍പൊടി, ഗരംമസാല, ഉപ്പ് എന്നിവയും ചേര്‍ത്തതിലേക്ക് മൂന്ന് കപ്പ് ഇടിയപ്പം നുറുക്കിയത് ചേര്‍ത്തിളക്കി വിളമ്പാം.
ഇടിയപ്പം കൊണ്ട് ഉപ്പുമാവുമുണ്ടാക്കാം. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് താളിച്ച്, ഉഴുന്നുപരിപ്പും കറിവേപ്പിലയുമിട്ട് വഴറ്റുക. ശേഷം മൂന്ന് പച്ചമുളക് നുറുക്കിയതും നാലഞ്ച് ചുവന്നുള്ളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റാം. ശേഷം ഇടിയപ്പം നുറുക്കിയത് ചേര്‍ത്തിളക്കാം.
ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് താളിച്ചതിലേക്ക് ഒരു സവാള നുറുക്കിയത്, രണ്ട് പച്ചമുളക് നുറുക്കിയത്, ഒരു തക്കാളി നുറുക്കിയത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. അതിലേക്ക് മുളകുപൊടി, ഗരംമസാല, ഉപ്പ് എന്നിവയും ശേഷം രണ്ട് മുട്ട പൊട്ടിച്ചതുമിട്ട് നന്നായി ഇളക്കാം. അവസാനം രണ്ടുകപ്പ് ഇടിയപ്പം നുറുക്കിയത് ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.
Content Highlights: upma and lemon rice from leftover idiyappam