ദോശയില്‍നിന്ന് സാന്‍ഡ്‌വിച്ചും ചില്ലി ദോശയും ഉപ്പുമാവും

എണ്ണ ചൂടാകുമ്പോള്‍ കടുകും ഉഴുന്നുപരിപ്പുമിട്ട് പൊട്ടിച്ചതിലേക്ക്, ഒരു സവാള നുറുക്കിയതും കറിവേപ്പിലയും ഉപ്പും രണ്ട് പച്ചമുളക് നുറുക്കിയതുമിട്ട് വഴറ്റുക. ശേഷം രണ്ടോ മൂന്നോ ദോശ ചെറുതായി പിച്ചിയെടുത്തത് ചേര്‍ത്തിളക്കിയെടുക്കുക. വ്യത്യസ്തമായ രുചിയുള്ള ഉപ്പുമാവ് റെഡി. ഇതിലേക്ക് ആവശ്യമെങ്കില്‍ അല്പം ഗ്രീന്‍പീസ് വേവിച്ചതും അരക്കഷണം കാരറ്റ് നുറുക്കിയതും ചേര്‍ക്കാം.
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് അതിലേക്ക് ഒരുസവാള നുറുക്കിയതും കറിവേപ്പിലയും രണ്ട് പച്ചമുളക് നുറുക്കിയതും ഉപ്പും ചേര്‍ത്ത് വഴറ്റണം. ശേഷം അല്പം ഇഞ്ചി-വെളുത്തുള്ളി നുറുക്കിയതും ഒരുസ്പൂണ്‍ മുളകുപൊടിയും അരസ്പൂണ്‍ ഗരംമസാലയും ഒരു മുട്ട പൊട്ടിച്ചതും ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് രണ്ട് ദോശ മുറിച്ചതിട്ട് ഇളക്കിയെടുക്കാം. മുട്ടയ്ക്ക് പകരം ചിക്കന്‍ ഉപ്പും മുളകുമിട്ട് വേവിച്ച് മിന്‍സ് ചെയ്തതും ചേര്‍ക്കാം.
പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഒരു സവാള നുറുക്കിയതും രണ്ട് പച്ചമുളക് നുറുക്കിയതും ചെറിയ കഷണം ഇഞ്ചി നുറുക്കിയതും രണ്ട് വെളുത്തുള്ളി നുറുക്കിയതും നന്നായി വഴറ്റുക. അതിലേക്ക് ഒരു തക്കാളി നുറുക്കിയതും രണ്ട് ടീസ്പൂണ്‍ മുളകുപൊടിയും അല്പം മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. തക്കാളി നന്നായി വെന്തുടയണം. ഇനി രണ്ട് കാപ്‌സിക്കം നുറുക്കിയതും മൂന്ന് സ്പൂണ്‍ ടൊമാറ്റോ സോസും ചേര്‍ത്തിളക്കിയതിലേക്ക് മൂന്ന് ദോശ നുറുക്കിയതിടുക. വീണ്ടുമൊന്ന് ഇളക്കിയെടുക്കാം. ചില്ലി ദോശ റെഡി.
ദോശ ത്രികോണാകൃതിയില്‍ മുറിച്ചുവെക്കുക. അല്പം കട്ടിയുള്ള, മൃദുവായ ദോശയാണ് ആവശ്യം. ഇനി കാരറ്റ് നേരിയതായി നുറുക്കിയത്, കാബേജ് നുറുക്കിയത്, മല്ലിയില, തക്കാളി നേര്‍മയായി നുറുക്കിയത് എന്നിവ ഒരു ബൗളില്‍ യോജിപ്പിക്കുക. ഇനി ഒരു പാനില്‍ ബട്ടറിട്ട് ചൂടാകുമ്പോള്‍, രണ്ട് കഷണം ദോശ വെക്കുക. അതിനുമുകളില്‍ നേരത്തെ തയ്യാറാക്കിയ കൂട്ട് നേര്‍മയായി പരത്തുക. മൂടിവെച്ച് അല്പനേരം വേവിച്ചശേഷം, തിരിച്ചിട്ട് അല്പം കൂടി ബട്ടര്‍ ഇടുക. വീണ്ടും മൂടിവെച്ച് വേവിക്കുക. രുചികരമായ സാന്‍ഡ്‌വിച്ച് റെഡി. ടൊമാറ്റോ സോസ് അല്ലെങ്കില്‍ ചില്ലി സോസിനൊപ്പം കഴിക്കാം.
Content Highlights: recipes made out of leftover dosa