ഒന്നരക്കോടി മുടക്കി പ്രാവിനെ വാങ്ങി വളർത്തുന്ന വേന്ദ്രൻമാർ, ചിലപ്പോൾ ഏറ്റവും പ്രിയപ്പെട്ടത് വേറെ കൂട്ടത്തിൽ ചേർന്നേക്കാം

കഴിഞ്ഞുപോയൊരു സുന്ദരകാലത്തിന്റെ തിരുശേഷിപ്പുകൾ പേറുന്നൊരു നഗരമാണ് ലഖ്‌നൗ. സൗന്ദര്യവും കലയും കവിതയും ഒരുപോലെ ആസ്വദിച്ചിരുന്ന നവാബുകളുടെ നാട്. നവാബി സ്വാദുകളുടെ ഈറ്റില്ലം. ഭാഷയിലും സംസാരത്തിലുമൊക്കെ തമീസ് (മര്യാദ ) സൂക്ഷിക്കുന്നവർ. ലഖ്‌നൗ ഒരു സ്വപ്നമായി മനസ്സിൽ കയറിക്കൂടിയിട്ട് ഒരുപാടു നാളുകളായെങ്കിലും ഈ കൊല്ലമാണ് പോകാനുള്ള സമയമായത്.
ലഖ്‌നൗവിനെ മറക്കാനാകാത്ത ഒരനുഭവമാക്കി മാറ്റുന്നത് അവിടുത്തെ മനുഷ്യരാണ്. ഒരു പത്തുമിനിറ്റ് തികച്ചു സംസാരിച്ചു കഴിഞ്ഞാൽ വീട്ടിലേക്ക് ക്ഷണിച്ച് ചായയും നാഷ്തയുമൊക്കെ വിളമ്പും അവർ! ഷോഖ് എന്നൊരു വാക്കുണ്ട് ഉറുദുവിൽ. താല്പര്യം അല്ലെങ്കിൽ ഇഷ്ടം എന്നൊക്കെ അർത്ഥം വരും ഈ വാക്കിന്. ലഖ്‌നൗവിലെ മിക്ക മനുഷ്യർക്കും ഇത്തരത്തിൽ ഓരോ ഷോഖ് ഉണ്ട്. അവരെ മുന്നോട്ട് നയിക്കുന്ന അവർക്ക് ഏറെ പ്രിയപ്പെട്ടൊരു ഷോഖ്.
Content Highlights: Explore Lucknow`s unique `Shokh` culture: pigeon fancying, intricate Chikankari, and traditional silver craftsmanship. Discover the soul of this historic city through its passionate artisans and their beloved hobbies.