ചീസും ചോക്ലേറ്റും രുചി നിറയ്ക്കുന്ന കേക്കും പേസ്ട്രിയും

ചീസ് കേക്ക്
Ingredients
ബിസ്‌ക്കറ്റ്: 200 ഗ്രാം
അണ്‍സാള്‍ട്ടഡ് ബട്ടര്‍: 100 ഗ്രാം
ക്രീം ചീസ്: 600 ഗ്രാം
ഗ്രാന്യുലേറ്റഡ് ഷുഗര്‍: 200 ഗ്രാം
മുട്ട: നാല്
വാനില എസന്‍സ്: ഒരു ടീസ്പൂണ്‍
സോര്‍ ക്രീം: 200 മില്ലി
സെസ്റ്റ്: ഒരു നാരങ്ങയുടേത് (ആവശ്യമെങ്കില്‍)
How to make
ഓവന്‍ 160 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീഹീറ്റ് ചെയ്യുക. ബിസ്‌ക്കറ്റ് പൊടിച്ച് ഉരുക്കിയ ബട്ടറില്‍ മിക്‌സ് ചെയ്യുക. ബേക്കിങ് ട്രേയില്‍ ഈ മിശ്രിതം നിരത്താം. ഒരു ബൗളില്‍ ക്രീം ചീസ് എടുത്ത് അതിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഒപ്പം ഓരോ മുട്ടയായി ചേര്‍ത്ത് വീണ്ടും ഇളക്കാം. വാനില എസന്‍സും സോര്‍ക്രീമും ചേര്‍ത്തിളക്കി കേക്ക് മാവ് റെഡിയാക്കാം. ആവശ്യമെങ്കില്‍ ലെമണ്‍ സെസ്റ്റ് വിതറാം. ഇനി ബിസ്‌ക്കറ്റ് ബേസിന് മുകളിലായി ഈ മിശ്രിതം ഒഴിക്കാം. 40 മുതല്‍ 45 മിനിറ്റ് വരെ ബേക്ക് ചെയ്യുക. ചൂടാറിയ ശേഷം ഒരു രാത്രി ഫ്രിഡ്ജില്‍ സെറ്റാകാനായി വയ്ക്കാം.
വൈറ്റ് ചോക്ലേറ്റ് ബ്രൗണി
Ingredients
ബട്ടര്‍: 200 ഗ്രാം
വൈറ്റ് ചോക്ലേറ്റ്: 85 ഗ്രാം
മുട്ട വലുത്: നാല്
പഞ്ചസാര: 400 ഗ്രാം
മൈദ: 180 ഗ്രാം
വാനില എസന്‍സ്: 7. 5 മില്ലി
ഫ്രോസ്റ്റിങ്ങിന്
ബട്ടര്‍: 113 ഗ്രാം
വൈറ്റ് ചോക്ലേറ്റ് കഷണങ്ങള്‍: 56 ഗ്രാം
പൗഡേര്‍ഡ് ഷുഗര്‍: 360 ഗ്രാം
വിപ്പഡ് ക്രീം: 30 മില്ലി
വാനില എസന്‍സ്: 7.5 മില്ലി
How to make
ഓവന്‍ 350 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീഹീറ്റ് ചെയ്യുക. വൈറ്റ് ചോക്ലേറ്റും ബട്ടറും ഉരുക്കിയെടുക്കുക. ഒരു ബൗളില്‍ ഈ മിശ്രിതവും മുട്ട, വാനില, പഞ്ചസാര എന്നിവയും ചേര്‍ത്ത് ഇളക്കിയെടുക്കുക. ഇതിലേക്ക് മൈദ ചേര്‍ത്ത് നന്നായി ഇളക്കാം. ബേക്കിങ് പാനില്‍ പാര്‍ച്ച്‌മെന്റ് പേപ്പര്‍ വിരിച്ച് അതിലേക്ക് ഈ മിശ്രിതം പകരാം. 25 മുതല്‍ 30 മിനിറ്റ് വരെ ബേക്ക് ചെയ്യുക. ഇനി ഫ്രോസ്റ്റിങ്ങിനുള്ള ബട്ടറും ചോക്ലേറ്റും ഉരുക്കിയെടുത്ത് ബാക്കി ചേരുവകളും നന്നായി മിക്‌സ് ചെയ്യുക. കേക്ക് ചൂടാറിയ ശേഷം പകുതി ഭാഗം മുറിക്കാം. തയ്യാറാക്കിയ ചേരുവ കനത്തില്‍ പുരട്ടിയ ശേഷം മുറിച്ചെടുത്തഭാഗം മുകളില്‍ വയ്ക്കാം. വീണ്ടും ഫ്രോസ്റ്റിങ് കൂട്ട് പുരട്ടി തണുപ്പിച്ച് വിളമ്പാം.
എഗ്ഗ്‌ലെസ്സ് ട്രിപ്പിള്‍ ചോക്ലേറ്റ് പേസ്ട്രി
Ingredients
മൈദ: 18 ഗ്രാം
കൊക്കോ പൗഡര്‍: 30 ഗ്രാം
ബേക്കിങ് പൗഡര്‍: ആറ് ഗ്രാം
ബേക്കിങ് സോഡ: മൂന്ന് ഗ്രാം
ഉപ്പ്: ഒരു നുള്ള്
പഞ്ചസാര:115 ഗ്രാം
എണ്ണ: 60 ഗ്രാം
യോഗര്‍ട്ട്: 285 ഗ്രാം
പാല്‍: 60 ഗ്രാം
വാനില എസന്‍സ്
ഗനാഷെ തയ്യാറാക്കാന്‍
ചോക്ലേറ്റ്: 525 ഗ്രാം
വിപ്പിങ് ക്രീം: 345 ഗ്രാം
മൂസസ് തയ്യാറാക്കാന്‍
വിപ്പിങ് ക്രീം: 172 ഗ്രാം
തയ്യാറാക്കിയ ഗനാഷേയുടെ പകുതി ഭാഗം
How to make
ഒരു ബൗളില്‍ മൈദ, കൊക്കോപൗഡര്‍, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, ഉപ്പ് എന്നിവ മിക്‌സ് ചെയ്ത് മാറ്റിവയ്ക്കുക. മറ്റൊരു ബൗളില്‍ പഞ്ചസാര, എണ്ണ, യോഗര്‍ട്ട്, വാനില എസന്‍സ് എന്നിവ നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ശേഷം ഈ മിശ്രിതം മൈദക്കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചെറുചൂടുള്ള പാല്‍ ഈ മിശ്രിതത്തിലേക്ക് ചേര്‍ത്ത് വീണ്ടും ഇളക്കാം. ഓവന്‍ പ്രീഹീറ്റ് ചെയ്യുക. തയ്യാറാക്കിയ മിശ്രിതം കേക്ക് പാനിലേക്ക് പകര്‍ന്ന് 25 മുതല്‍ 30 മിനിറ്റ് വരെ ബേക്ക് ചെയ്യാം. ഒരു വലിയ ബൗളില്‍ ചോക്ലേറ്റ് എടുക്കുക. ഇതിന് മുകളിലേക്ക് ചെറുചൂടുള്ള ക്രീം ഒഴിക്കാം. ചോക്ലേറ്റ് മുഴുവനായി ഉരുകിയാല്‍ ഈ മിശ്രിതം നന്നായി മികസ് ചെയ്ത് തണുക്കാനായി വയ്ക്കാം.
മറ്റൊരു ബൗളില്‍ വിപ്പിങ് ക്രീം കുറുകുന്നതുവരെ ഇളക്കിയെടുക്കുക. ഇതിലേക്ക് ഗാര്‍ഷേ മിശ്രിതത്തിന്റെ പകുതി കൂടിച്ചേര്‍ത്ത് ഇളക്കി മാറ്റിവയ്ക്കാം. കേക്ക് ഓവനില്‍ നിന്ന് എടുത്ത് ചൂടാറിയാല്‍ മുകള്‍ഭാഗം മുറിച്ച് ഷുഗര്‍ സിറപ്പില്‍ മുക്കിവയ്ക്കുക. ബാക്കി ഭാഗത്തിന് മുകളില്‍ മൂസസ് കനത്തില്‍ പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം ഷുഗര്‍സിറപ്പില്‍ മുക്കിവെച്ച ഭാഗം ഇതിന് മുകളിലായി വെച്ച് ഏറ്റവും മുകളിലായി ചോക്ലേറ്റ് ഗാര്‍ഷേ പുരട്ടാം. നാല് മണിക്കൂര്‍ വെച്ചശേഷം വിളമ്പാം.
Content Highlights: how to make cheese choclate mixed cake and pastry