അമ്മച്ചിക്കൊഞ്ച്, മച്ചാന്‍മീന്‍ ഉലര്‍ത്ത്, കാന്താരിനങ്ക്... എരിപൊരി സ്വാദുള്ള വിഭവങ്ങള്‍

1. കാന്താരിനങ്ക്
Ingredients
- നങ്ക് - 4 എണ്ണം
- കാന്താരി - 10 എണ്ണം
- ഇഞ്ചി - 15 ഗ്രാം
- ഉള്ളി - 10 ഗ്രാം
- വെളുത്തുള്ളി - 15 ഗ്രാം
- കുരുമുളക് - 10 എണ്ണം
- മഞ്ഞള്‍പ്പൊടി - 3 ഗ്രാം
- മുളകുപൊടി - 2 ഗ്രാം
- ഉപ്പ് - ആവശ്യത്തിന്
- നാരങ്ങ - 2 എണ്ണം
- വെളിച്ചെണ്ണ - 50 ഗ്രാം
- കറിവേപ്പില - 2 എണ്ണം
How to make
നങ്ക് കഴുകി വൃത്തിയാക്കി എടുക്കുക. രണ്ട് മുതല്‍ ഒന്‍പത് വരെ ചേരുവകള്‍ അരച്ചെടുക്കുക. അതിലേക്ക് നാരങ്ങനീരും ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ക്കുക. കറിവേപ്പില ചെറുതായി അരിഞ്ഞുചേര്‍ക്കുക. നങ്കിലേക്ക് ഈ മസാല തേച്ച് പിടിപ്പിക്കുക. കുറച്ചു നേരം മാറ്റി വയ്ക്കാം. ചൂടാക്കിയ കല്ലിലേക്ക് എണ്ണയൊഴിച്ച് നങ്ക് ചുട്ടെടുക്കുക.
2. അമ്മച്ചിക്കൊഞ്ച്
Ingredients
- കാര ചെമ്മീന്‍ : 4 എണ്ണം
- ഇഞ്ചി : 7 ഗ്രാം
- വെളുത്തുള്ളി : 7 ഗ്രാം
- പച്ചമുളക് : ര് എണ്ണം
- സവാള : ഒന്ന്
- കറിവേപ്പില : ര് ഇതള്‍
- പിരിയന്‍ മുളകുപൊടി : 20 ഗ്രാം
- മഞ്ഞള്‍പ്പൊടി : 3 ഗ്രാം
- നാരങ്ങ : ഒന്ന്
- ഉപ്പ് : പാകത്തിന്
How to make
കാരാ ചെമ്മീന്‍ നന്നായി കഴുകി മുകള്‍ഭാഗം വരഞ്ഞുവയ്ക്കുക. രണ്ട് മുതല്‍ ആറ് വരെയുള്ള ചേരുവകള്‍ ചെറുതായി കൊത്തി അരിഞ്ഞെടുക്കുക. അതിലേക്ക് ഏഴ് മുതല്‍ പതിനൊന്നുവരെയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കുക. കാരാ കൊഞ്ചിലേക്ക് തയ്യാറാക്കിയ മസാല നന്നായി തേച്ച് പിടിപ്പിക്കുക. കുറച്ചുനേരം വയ്ക്കുക. ചൂടാക്കിയ കല്ലിലേക്ക് എണ്ണയൊഴിച്ച് കൊഞ്ച് ചുട്ടെടുക്കുക. ചിരകിയ തേങ്ങ കൊഞ്ചിന്റെ മുകളിലേക്ക് ഇട്ട ശേഷം ഒന്നുകൂടി ചുട്ടെടുക്കുക. ചൂടോടെ വിളമ്പാം.
3. മച്ചാന്‍മീന്‍ ഉലര്‍ത്ത്
Ingredients
- നെയ്മീന്‍ - 500 ഗ്രാം
- ഇഞ്ചി- 20 ഗ്രാം
- വെളുത്തുള്ളി - 20 ഗ്രാം
- പച്ചമുളക് - 5 ഗ്രാം
- ഉള്ളി - 150 ഗ്രാം
- നാരങ്ങ - ഒന്ന്
- കറിവേപ്പില - 5 ഇതള്‍
- പിരിയന്‍ മുളകുപൊടി - 30 ഗ്രാം
- മഞ്ഞള്‍പ്പൊടി - 20 ഗ്രാം
- വറ്റല്‍മുളക്- 5 എണ്ണം
- വെളിച്ചെണ്ണ - 150 ഗ്രാം
How to make
കഴുകിയ നെയ്മീനിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പിരിയന്‍മുളകുപൊടി, മഞ്ഞള്‍പ്പൊടി, വെളിച്ചെണ്ണ എന്നിവ പകുതിഭാഗവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി അഞ്ച് മിനിറ്റ് വയ്ക്കുക. അതിനുശേഷം കല്ല് ചൂടാക്കി എണ്ണ ഒഴിച്ച് മീന്‍ വറുത്തു കോരുക. വേറൊരു പാന്‍ എടുത്ത് വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് ബാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ബ്രൗണ്‍നിറം വരുമ്പോള്‍ അതിലേക്ക് പിരിയന്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. വറുത്തുവെച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് ഇളക്കി പൊടിക്കുക. ശേഷം വറ്റല്‍മുളക് പൊടിച്ചുചേര്‍ത്ത് ഇളക്കി വിളമ്പുക.
4. സ്റ്റഫ്ഡ് കപ്പവട
Ingredients
- കപ്പ : 350 ഗ്രാം
- ഇഞ്ചി : 15 ഗ്രാം
- കാന്താരി മുളക് : 8 എണ്ണം
- ഉള്ളി :10 എണ്ണം
- ഉപ്പ് : പാകത്തിന്
- തേങ്ങ ചിരകിയത് : 20 ഗ്രാം
- കറിവേപ്പില : 3 എണ്ണം
How to make
കപ്പ വേവിച്ച് എടുക്കുക. അതിലേക്ക് പകുതിഭാഗം ഇഞ്ചിയും കാന്താരിമുളകും ഉള്ളിയും ചെറുതായി അരിഞ്ഞുചേര്‍ത്ത് കുഴയ്ക്കുക. ഉപ്പും ചേര്‍ക്കുക. ബാക്കിയുള്ള ഇഞ്ചി, മുളക്, ഉള്ളി എന്നിവയും തേങ്ങയും കൂടി ഒതുക്കി എടുക്കുക. തയ്യാറാക്കിവെച്ചിരിക്കുന്ന കപ്പ ചെറിയ ഉരുളകളാക്കി നടുവില്‍തേങ്ങാ മിശ്രിതം വെച്ച് വടയുടെ ആകൃതിയില്‍ എണ്ണയില്‍ വറുത്ത് കോരുക.
5. ഇളനീര്‍ ചിക്കന്‍
Ingredients
- ചിക്കന്‍ : 300 ഗ്രാം
- വെളുത്തുള്ളി : 100 ഗ്രാം
- ഇഞ്ചി : 7 ഗ്രാം
- പച്ചമുളക് : 2 എണ്ണം
- കറിവേപ്പില : 2 ഇതള്‍
- ഉള്ളി : 150 ഗ്രാം
- ചെറുനാരങ്ങ : ഒന്ന്
- ഇളനീര്‍ : ഒന്ന്
- മഞ്ഞള്‍പ്പൊടി : 2 ഗ്രാം
- മുളകുപൊടി : ഒരു ഗ്രാം
- മല്ലിപ്പൊടി : 10 ഗ്രാം
- ഗരം മസാല : 3 ഗ്രാം
- ഉപ്പ് :പാകത്തിന്
- വെളിച്ചെണ്ണ : 25 ഗ്രാം
How to make
കഴുകി വൃത്തിയാക്കിയ ചിക്കന്‍ നീളത്തില്‍ കട്ടുചെയ്യുക. ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉള്ളി എന്നീ ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് വീും ഇളക്കുക. ഇതിലേക്ക് ചിക്കനും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക.
ഇളനീരും അതിന്റെ കാമ്പും അരച്ച് വഴറ്റിവെച്ചിരിക്കുന്ന ചിക്കനിലേക്ക് ചേര്‍ത്ത് ഇളക്കി 10 മിനിറ്റ് ചാറ് കുറുകുന്നതുവരെ വേവിക്കുക. വെന്തതിനുശേഷം പകുതി നാരങ്ങനീര് ചേര്‍ത്ത് അടുപ്പില്‍ നിന്ന് ഇറക്കാം.
(കൊച്ചി, കടമക്കുടി നിഹാര റിസോർട്ട് ആൻഡ് സ്പായിലെ എക്സിക്യൂട്ടീവ് ഷെഫുമാരാണ് ലേഖകർ)
Content Highlights: ammachikonju machanmeen ularthu kantharinanku tasty dishes