“ഇത് ഹോ ചി മിന്‍ എന്നൊരു വ്യക്തിത്വത്തോട് യാതൊരു നീതിയും കാണിക്കാതൊരു മ്യൂസിയം"

ഒരുപാടിഷ്ടമുള്ള യാത്രികര്‍ പലരുണ്ടെങ്കിലും ആരാധന എനിക്കൊരൊറ്റ വ്യക്തിയോട് മാത്രമേ തോന്നിയിട്ടുള്ളൂ- ലോകപ്രശസ്തനായ സഞ്ചാരിയും ഷെഫും സാഹിത്യകാരനുമായ ആന്തണി ബോര്‍ഡെയ്ന്‍. ഒരു സ്ഥലത്തെ അടുത്തറിയുന്നതില്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം വളരെ വലുതാണ് എന്നതാണ് ബോര്‍ഡെയ്ന്റെ സിദ്ധാന്തം. ഏഷ്യന്‍ രാജ്യങ്ങളിലെ ചേരുവകളും ആഹാരരീതികളെയും പാശ്ചാത്യര്‍ പുച്ഛത്തോടെയും അറപ്പോടെയും കണ്ടിരുന്ന കാലത്ത്, ബോര്‍ഡേയ്ന്‍ 'No Reservations', 'Parts Unknown' തുടങ്ങിയ പരിപാടികളിലൂടെ ഏഷ്യന്‍ ഭക്ഷണസംസ്‌കാരത്തിന്റെ വൈവിധ്യങ്ങള്‍ അതിമനോഹരമായി ലോകത്തിനു കാണിച്ചു കൊടുത്തു.
പല സംഭാഷണങ്ങളിലും ബോര്‍ഡെയ്ന്‍ തന്റെ പ്രിയപ്പെട്ട രാജ്യമായി വിശേഷിപ്പിച്ചിട്ടുള്ളത് വിയറ്റ്‌നാമിനെയാണ്. വിയറ്റ്‌നാമില്‍ ഒരിക്കല്‍ കാലുകുത്തിയാല്‍ മനസ്സിലാകും ലോകം മുഴുവന്‍ കണ്ടൊരു മനുഷ്യന് എന്തുകൊണ്ട് ഈ കുഞ്ഞുരാജ്യം അത്രമേല്‍ പ്രിയപ്പെട്ടതായെന്ന്. വിയറ്റ്‌നാമിനെ അത്രമേല്‍ ഹൃദ്യമാക്കുന്നത് അവിടുത്തെ മനുഷ്യരാണ്. സ്‌നേഹിക്കാന്‍ മാത്രം അറിയുന്നവര്‍. ഇംഗ്ലീഷ് മിക്കവര്‍ക്കും അറിയില്ല, പക്ഷെ ക്ഷമയോടെ നമ്മള്‍ പറയുന്നത് കേള്‍ക്കാനും മനസ്സിലാക്കാനും എത്ര സമയം വേണമെങ്കിലും അവര്‍ ചെലവഴിക്കും. അവരുടെ ഭാഷ അറിയാത്തൊരു വ്യക്തിയോട് അവര്‍ കാണിക്കുന്ന വികാരം പുച്ഛമല്ല, തികഞ്ഞ അനുകമ്പയാണ്.
Content Highlights: Explore Hanoi`s vibrant food scene, rich culture, and the spirit of Anthony Bourdain. Discover Bun Cha, Ho Chi Minh Mausoleum, and the Hanoi Hilton