വോഡ്ക മാർട്ടിനി, ഞണ്ട്, റോസ്റ്റ് ബീഫ്, മുട്ട; ജെയിംസ് ബോണ്ടിന് ഇഷ്ടപ്പെട്ട വിഭവങ്ങളിതാ...

റോബർട്ട് പാറ്റിൻസൺ | AFP
റോബർട്ട് പാറ്റിൻസൺ | AFP

ലോകമെങ്ങുമുള്ളവർക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ജെയിംസ് ബോണ്ട്. ഇയാൻ ഫ്‌ളെമിങ്ങിന്റെ നോവലിലൂടെ കടന്നുവന്ന്, വെള്ളിത്തിരയിലൂടെ സിനിമാപ്രേക്ഷകരെയും ആകർഷിച്ച ജെയിംസ് ബോണ്ട്. കഴിഞ്ഞ ദിവസമാണ് ജെയിംസ് ബോണ്ട് ആവാനൊരുങ്ങുന്ന പുതിയ താരത്തെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. നടൻ റോബർട്ട് പാറ്റിൻസൺ ആണ് പുതിയ ജെയിംസ് ബോണ്ടാവുന്നത്. ഡെനിസ് വില്ലെന്യൂവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ അദ്ദേഹം ജെയിംസ് ബോണ്ടിന്റെ കുപ്പായമിടും.

ജെയിംസ് ബോണ്ടിന് തന്റേതായുള്ള സ്‌റ്റൈലുണ്ട്. അദ്ദേഹത്തിന്റെ ഭക്ഷണകാര്യത്തിൽ പോലുമുണ്ട് ആ സിഗ്നേച്ചർ സ്‌റ്റൈൽ. 'വോഡ്ക മാർട്ടിനി'യാണ് ബോണ്ടിന്റെ പ്രിയപ്പെട്ട ഡ്രിങ്കായി പറയപ്പെടുന്നത്. അതുമായി ബന്ധപ്പെട്ട് പ്രശസ്തമായൊരു ഡയലോഗ് കൂടിയുണ്ട്.

'Shaken, not stirred' എന്നാണ് അദ്ദേഹം പറയുന്നത്. 1962-ൽ പുറത്തിറങ്ങിയ ചലച്ചിത്രത്തിൽ, ബോണ്ട് ആവശ്യപ്പെട്ടതുപോലെ തന്നെ തയ്യാറാക്കിയ വോഡ്ക മാർട്ടിനിയുമായി ഒരു വെയ്റ്റർ എത്തുന്ന രംഗമുണ്ട്.

നോവലിലെ ജെയിംസ് ബോണ്ട് ജിൻ മാർട്ടിനി, വിസ്‌കി, ഷാംപെയ്ൻ എന്നിവയ്‌ക്കൊപ്പം മറ്റ് പലതരം കോക്ടെയിലുകളും കുടിക്കുന്നുണ്ട്. അദ്ദേഹം എവിടെയാണെന്നതിനെ ആശ്രയിച്ചായിരിക്കും പലപ്പോഴും കുടിക്കുന്ന ഡ്രിങ്കിന്റെ തിരഞ്ഞെടുപ്പ്.

പ്രഭാതഭക്ഷണത്തിൽ പോലും അദ്ദേഹത്തിന് ചില പ്രത്യേകതാത്പര്യങ്ങളുണ്ട്. ഏതെങ്കിലും ഭക്ഷണത്തോട് അദ്ദേഹത്തിന്റെ അമിതമായ ഭ്രമമുണ്ടെങ്കിൽ, അത് സ്‌ക്രാംബിൾഡ് എഗ്ഗ് ആയിരിക്കും.

ബോണ്ടിന്റെ പ്രഭാതഭക്ഷണത്തെക്കുറിച്ച് നോവലിസ്റ്റ് ഇയാൻ ഫ്‌ളെമിങ് വ്യക്തമായി വിവരിക്കുന്നുണ്ട്. അദ്ദേഹം ഒരുദിവസം ആരംഭിക്കുന്നത് രണ്ട് സ്‌ട്രോങ് കോഫിയോടെയാണ്. പിന്നാലെ സ്‌ക്രാംബിൾഡ് എഗ്ഗ്, വീറ്റ് ടോസ്റ്റ്, ബട്ടർ എന്നിവയും.

എന്നാൽ യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രഭാതഭക്ഷണം മാറുന്നു. 'ഫ്രം റഷ്യ, വിത്ത് ലവ്' എന്ന പുസ്തകത്തിൽ, ഇസ്താംബൂളിലെ അദ്ദേഹത്തിന്റെ പ്രഭാതഭക്ഷണം വളരെ വ്യത്യസ്തമാണ്. കട്ടിയുള്ള ടർക്കിഷ് തൈരും, തൊലികളഞ്ഞ പച്ച അത്തിപ്പഴവും, ടർക്കിഷ് കാപ്പിയുമാണ് അദ്ദേഹം കഴിക്കുന്നത്.

അദ്ദേഹത്തിന്റെ ഉച്ചഭക്ഷണത്തിൽ പലപ്പോഴും കടൽ വിഭവങ്ങൾ കാണാറുണ്ട്. ഞണ്ട്, ഒയ്‌സ്റ്റർ, ലോബ്സ്റ്റർ എന്നിവയാണ് അദ്ദേഹത്തിന് ഇഷ്ടം. സ്റ്റീക്ക്, റോസ്റ്റ് ബീഫ്, ലാമ്പ് എന്നിവയും അദ്ദേഹം കഴിക്കാറുണ്ട്. അമേരിക്കയിലേക്കുള്ള യാത്രകളിൽ വെണ്ണ ചേർത്ത ഞണ്ടുകളും അദ്ദേഹം ആസ്വദിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Robert Pattinson is announced as the new James Bond in Denis Villeneuve's upcoming film., James Bond's signature drink is the Vodka Martini, 'Shaken, not stirred'., His favorite breakfast includes strong coffee, scrambled eggs, and buttered toast., Bond's diet features luxury seafood like crab, oysters, and lobster, alongside roast beef.