ജിഞ്ചര്‍ കുക്കീസ്, മിന്‍സ് പൈ, മില്‍ക്കോ കേക്ക്...രുചികരമായ കേക്കുകള്‍

പ്ലം പുഡിങ്
പഞ്ചസാര 250 ഗ്രാം
മുട്ട 6 എണ്ണം
മൈദ 250 ഗ്രാം
ബട്ടര്‍ 300 ഗ്രാം
ആപ്പിള്‍ 200 ഗ്രാം
മിക്‌സഡ് ഫ്രൂട്ട് 600 ഗ്രാം
ബ്രഡ് 180 ഗ്രാം
കാരമല്‍ 60 ഗ്രാം
ഓറഞ്ച് ജ്യൂസ് 100 ഗ്രാം
ലെമണ്‍ ജ്യൂസ് 30 ഗ്രാം
മില്‍ക്ക് പൗഡര്‍ 80 ഗ്രാം
പഞ്ചസാരയും ബട്ടറും അടിക്കുക. അതിലേക്ക് മുട്ട അല്പാല്പമായി ചേര്‍ക്കുക. ഇനി കാരമല്‍ ചേര്‍ക്കാം. ഓറഞ്ച് ജ്യൂസ്, ലെമണ്‍ ജ്യൂസ് എന്നിവയും ശേഷം മൈദ, മില്‍ക്ക് പൗഡര്‍ എന്നിവയും ചേര്‍ക്കാം. അതിലേക്ക് ബ്രഡും ശേഷം മിക്‌സഡ് ഫ്രൂട്ട്, ആപ്പിള്‍ എന്നിവയും ചേര്‍ക്കുക. ആവശ്യാര്‍ഥം മാവ് തരംതിരിച്ച്, മോള്‍ഡില്‍വെച്ച് ബേക്ക് ചെയ്‌തെടുക്കാം.
ജിഞ്ചര്‍ കുക്കീസ്
ബട്ടര്‍ 350 ഗ്രാം
പഞ്ചസാര 300 ഗ്രാം
മൈദ 450 ഗ്രാം
മുട്ട 1 എണ്ണം
ആല്‍മണ്ട് പൗഡര്‍ 60 ഗ്രാം
ജിഞ്ചര്‍ പൗഡര്‍ 30 ഗ്രാം
മുന്തിരി (ഉണക്ക) 100 ഗ്രാം
ബട്ടറും പഞ്ചസാരയും അടിക്കുക. അല്പാല്പമായി മുട്ട ചേര്‍ക്കുക. മൈദ ചേര്‍ക്കുക, ആല്‍മണ്ട് പൗഡര്‍ ജിഞ്ചര്‍ പൗഡര്‍ ചേര്‍ക്കുക. ഉണക്ക മുന്തിരി ചേര്‍ക്കുക. ആവശ്യാര്‍ഥം മാവ് തരംതിരിക്കാം. എന്നിട്ട് കുക്കീസ് ട്രേയില്‍വെച്ച് ബേക്ക് ചെയ്യാം.
മിന്‍സ് പൈ
മൈദ 750 ഗ്രാം
പഞ്ചസാര 250 ഗ്രാം
ബട്ടര്‍ 500 ഗ്രാം
വെള്ളം 50 മില്ലി
മുട്ട 4 പീസ്
മില്‍ക്ക് പൗഡര്‍ 75 ഗ്രാം
വാനില എസന്‍സ് 10 മില്ലി
ബട്ടറും പഞ്ചസാരയും ഒന്നിച്ചടിക്കുക. ശേഷം അല്പാല്പമായി മുട്ടയും പിന്നീട് വെള്ളവും ചേര്‍ക്കുക. ഇനി മില്‍ക്ക് പൗഡര്‍, മൈദ, വാനില എസന്‍സ് എന്നിവ ചേര്‍ക്കുക. ഇതൊരു മോള്‍ഡിലേക്ക് മാറ്റി, ഫില്ലിങ്ങായി സോക്ക് ചെയ്ത പഴങ്ങളും ചേര്‍ത്ത് ബേക്ക് ചെയ്യുക.
മഫിന്‍സ്
ബട്ടര്‍- 200 ഗ്രാം
പഞ്ചസാര- 500 ഗ്രാം
മൈദ- 500 ഗ്രാം
മേഡിറാമിക്‌സ്- 500 ഗ്രാം
ഓയില്‍- 500 ഗരാം
മുട്ട- 450 ഗ്രാം
ഉപ്പ്- 8 ഗ്രാം
മില്‍ക്ക് പൗഡര്‍- 25 ഗ്രാം
വെള്ളം- 300 ഗ്രാം
ബേക്കിങ് പൗഡര്‍- 10 ഗ്രാം
വാനില എസന്‍സ്- ആവശ്യത്തിന്
ബട്ടറും പഞ്ചസാരയും ഒരുമിച്ച് ബീറ്റ് ചെയ്യുക. അല്പാല്പമായി മുട്ട ചേര്‍ത്തിളക്കുക. ഒപ്പം വെള്ളവും എണ്ണയും ചേര്‍ക്കണം. ഇതിലേക്ക് മൈദയും ബേക്കിങ് പൗഡറും മില്‍ക്ക് പൗഡറും മേഡിറാമിക്‌സും വാനില എസന്‍സും ചേര്‍ത്ത് കുഴച്ച് മാവ് തയ്യാറാക്കുക. ഇനി മഫിന്‍ മോള്‍ഡുകളിലേക്ക് മാറ്റി, ഓവനില്‍ ബേക്ക് ചെയ്‌തെടുക്കുക.
റിച്ച് പ്ലം കേക്ക്
മുട്ട- 500 ഗ്രാം
മൈദ- 400 ഗ്രാം
മില്‍ക്ക് പൗഡര്‍- 200 ഗ്രാം
ബട്ടര്‍- 550 ഗ്രാം
ബേക്കിങ് പൗഡര്‍- 15 ഗ്രാം
ഗരംമസാല- 15 ഗ്രാം
പഞ്ചസാര- 500 ഗ്രാം
കാരമല്‍- 150 ഗ്രാം
ഓറഞ്ച് പീല്‍- രണ്ടെണ്ണം
ലെമണ്‍ പീല്‍- രണ്ട് എണ്ണം
സോക്കഡ് മിക്‌സഡ് ഫ്രൂട്ട്- രണ്ട് കിലോ
വാനില എസന്‍സ്- 10 മില്ലി
ഓറഞ്ച് എസന്‍സ്- 10 മില്ലി
റം എസന്‍സ്- 10 മില്ലി
ഓറഞ്ച് നീര്- മൂന്ന് എണ്ണത്തിന്റെ
നാരങ്ങാനീര്- ഒരു നാരങ്ങയുടേത്
ബട്ടറും പഞ്ചസാരയും ബീറ്റ് ചെയ്യുക. ഇതിലേക്ക് മുട്ട ചേര്‍ക്കാം. കാരമല്‍, വനില എസന്‍സ്, റം, ഓറഞ്ച് നീര്, നാരങ്ങാനീര്, മൈദ, ബേക്കിങ് പൗഡര്‍, മില്‍ക്ക് പൗഡര്‍, ഗരംമസാല എന്നിങ്ങനെ എല്ലാ ചേരുവകളും ഒരോന്നായി ചേര്‍ത്തിളക്കി ഒടുവില്‍ മിക്‌സഡ് ഫ്രൂട്ട്‌സും ചേര്‍ത്ത് മാവ് തയ്യാറാക്കുക. എന്നിട്ട് ബേക്ക് ചെയ്‌തെടുക്കാം.
മില്‍ക്കോ കേക്ക്
ചോക്ലേറ്റ് സ്‌പോഞ്ച് മിക്‌സ്- 400 ഗ്രാം
മുട്ട- എട്ട് എണ്ണം
വെള്ളം- 150 ഗ്രാം
എണ്ണ- 50 ഗ്രാം.
മുട്ട ബീറ്റ് ചെയ്ത ശേഷം അതിലേക്ക് വെള്ളം, എണ്ണ എന്നിവയൊഴിച്ച് യോജിപ്പിക്കുക. ചോക്ലേറ്റ് സ്‌പോഞ്ച് മിക്‌സും ചേര്‍ത്ത് മാവ് തയ്യാറാക്കാം. എന്നിട്ട് കേക്ക് ട്രേയില്‍വെച്ച് ബേക്ക് ചെയ്‌തെടുത്ത്, മില്‍ക്ക് ചോക്ലേറ്റ് ക്രീം കൊണ്ട് അലങ്കരിക്കുക.
തയ്യാറാക്കിയത്: അബ്ദുള്‍ സലീം.എസ്, എക്‌സിക്യൂട്ടീവ് ഷെഫ്, സെലിബ്രേ പേസ്ട്രീസ് ആന്‍ഡ് കഫേ, കോഴിക്കോട്
Content Highlights: cake and muffins recipes