ചിതല്‍പ്പുറ്റുപോലെ പള്ളി പണിതു;എതിര്‍പ്പുകള്‍ നേരിട്ട സ്പാനിഷ് ശില്പി ആന്റോണി ഗൗഡി

#സിബി മാത്യു
സഗ്രഡ ഫാമിലിയ /Shutterstock Images
സഗ്രഡ ഫാമിലിയ /Shutterstock Images

കാറ്റലോണിയയിലെ സഗ്രഡ ഫാമിലിയയുടെ മുന്നില്‍, വിസ്മയം നിറഞ്ഞ മിഴികളുമായി നില്‍ക്കുകയായിരുന്നു ഞാന്‍. നൂറ്റാണ്ടുകള്‍ അതിജീവിച്ച മഹാനിര്‍മിതിയാണ് മുന്നില്‍. വര്‍ഷങ്ങള്‍ക്കുമുന്‍പേ തുടങ്ങി ഇന്നും നിര്‍മാണം തുടരുന്ന ദേവാലയം. ചിതല്‍പ്പുറ്റുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണോ ഈ പള്ളി പണിതതെന്ന് ഒരുവേള സംശയം തോന്നാം. അത്രയും വിഭ്രമാത്മകശൈലിയിലാണ് നിര്‍മാണം. ഹോട്ടലില്‍നിന്ന് രാവിലെ ഇറങ്ങിയതാണ്. സഗ്രഡ ഫാമിലിയയിലേക്ക് രണ്ടുകിലോമീറ്ററുണ്ട്. മരങ്ങളും ചെടികളും അതിരിടുന്ന സുന്ദരമായ നടപ്പാതയിലൂടെ തണുത്ത കാറ്റേറ്റ് നടന്നു. നഗരാസൂത്രണത്തിന്റെ സുന്ദരമായ മാതൃകയാണ് ബാഴ്സലോണ. അവിടത്തെ കാറ്റലോണിയാ മേഖലയിലാണ് സഗ്രഡ ഫാമിലിയ. പള്ളിയുടെ ഗോപുരങ്ങള്‍ ദൂരെനിന്നുതന്നെ കാണാം. ഒരേസമയം, നിഗൂഢവും അത്രതന്നെ സരളവും എന്ന് തോന്നിപ്പിക്കുന്ന മാന്ത്രികനിര്‍മിതി. അതിന് പിറകിലെ കൈകളാകട്ടെ, ആന്റോണി ഗൗഡി എന്ന ശില്പിയുടെതും. 

സ്പാനിഷ് ജനതയുടെ വീരനായകനാണ് ആന്റോണി ഗൗഡി. ദേവശില്പിയെന്ന് പറയാം. ബാഴ്സലോണയിലുടനീളം വ്യത്യസ്തവും സങ്കീര്‍ണവുമായ നിര്‍മിതികള്‍ തീര്‍ത്തു അദ്ദേഹം. 1882-ലാണ് സഗ്രഡ ഫാമിലിയയുടെ നിര്‍മാണം തുടങ്ങിയത്. അടുത്തവര്‍ഷം ഗൗഡി പണികളുടെ നേതൃത്വമേറ്റെടുത്തു. നിയോഗോഥിക് ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി. പാരമ്പര്യേതര രൂപകല്പന തിരഞ്ഞെടുത്തു. പലഭാഗത്തുനിന്നും എതിര്‍പ്പുകളുണ്ടായി. എങ്കിലും ഗൗഡി മുന്നോട്ടുപോയി.

Content Highlights: a trip to sagrada familia in barcelona built by architect antonio gaudi

Continue reading