നയൻ‌താരയെ അഫോർഡ് ചെയ്യാനാവില്ലെന്ന് വിഗ്നേഷ് ശിവൻ, വേദിയിലേക്കെത്തിയപ്പോൾ വികാരാധീനനായി

നയൻതാര, വിഘ്നേഷ് ശിവൻ | ANI
നയൻതാര, വിഘ്നേഷ് ശിവൻ | ANI

വിഗ്നേഷ് ശിവന്റെ ഏറ്റവും പുതിയ ചിത്രം ലവ് ഇൻഷുറൻസ് കമ്പനിയുടെ പ്രിവ്യൂ ഇവന്റ് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നിരുന്നു. നടിയും ഭാര്യയുമായ നയൻ‌താര വേദിയിലെത്താൻ കാത്തിരിക്കവേ, വിഗ്നേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ചടങ്ങിൽ തനിക്ക് നയൻ‌താരയെ 'അഫോർഡ് ചെയ്യാൻ കഴിയില്ല' എന്നായിരുന്നു വിഘ്നേഷിന്റെ പരാമർശം.

സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ നയൻ‌താര അധികം പങ്കെടുക്കാത്തതുകൊണ്ടുതന്നെ, അവർ വേദിയിലെത്തിയപ്പോൾ വിഗ്നേഷ് വികാരാധീനനാവുകയും ചെയ്തു.

"ഒരു ഭാര്യയും നിർമ്മാതാവും എന്ന നിലയിൽ... ഒരു ഓഡിയോ ലോഞ്ചിലേക്ക് നടി നയൻ‌താരയെ ക്ഷണിക്കാൻ എനിക്ക് കഴിയില്ല," എന്ന് ചിരിയോടെയാണ് വിഘ്നേഷ് പറഞ്ഞത്. അവൾ വേദിയിലെത്തുമോ എന്ന് തനിക്ക് ഉറപ്പില്ലെന്നും പറഞ്ഞു. ഇതിനിടെ, "സാർ, ഞങ്ങൾ പരിഭ്രാന്തരാണ്" എന്ന് അവതാരകൻ ഇടപെട്ടു. "അവൾ രക്ഷപ്പെട്ടോ എന്നറിയില്ല. ചിലപ്പോൾ പരിപാടി തുടങ്ങിയിട്ട് പൊയ്ക്കളയും. അതുകൊണ്ട് എന്തു സംഭവിക്കുമെന്നറിയില്ലെ"ന്നും വിഘ്നേഷ് പറഞ്ഞു. ഏതാനും നിമിഷങ്ങൾക്ക് ശേഷം, നയൻ‌താര പുഞ്ചിരിയോടെ വിഗ്നേഷിന്റെ അരികിലേക്കെത്തി. വിഗ്നേഷ് വികാരാധീനനായി നയൻസിനെ ആലിംഗനം ചെയ്തു.

2015-ൽ വിഗ്നേഷിന്റെ ആദ്യ സംവിധാന സംരംഭമായ 'നാനും റൗഡി താൻ' എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ചശേഷമാണ് ഇരുവരും പ്രണയം തുടങ്ങുന്നത്. 2022-ൽ ഇരുവരും വിവാഹിതരായി. അതേ വർഷം ഒക്ടോബറിൽ അവർക്ക് ഇരട്ടക്കുട്ടികളും ജനിച്ചു.

വാലന്റൈൻസ് ദിനത്തിൽ, നയൻ‌താര വിഗ്നേഷിനായി ഇങ്ങനെയെഴുതി- "നീ എന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്, എന്റെ അമ്മയുടെ പ്രാർത്ഥനകൾ എന്റെ ഹൃദയത്തിലേക്കെത്തുന്നു, നിനക്കൊപ്പം പത്ത് വർഷം, എന്നിട്ടും നീ അകലെയായിരിക്കുമ്പോൾ, ഒരു ദിവസം പോലും ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു."

ലവ് ഇൻഷുറൻസ് കമ്പനി ഒരു സയൻസ് ഫിക്ഷൻ റൊമാൻറിക് ചിത്രമാണ്. വിഗ്നേഷ് എഴുതി സംവിധാനം ചെയ്ത ചിത്രം നയൻ‌താരയും എസ്.എസ്. ലളിത് കുമാറും ചേർന്നാണ് നിർമിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vignesh Shivan jokes he cannot afford Nayanthara for his events., Nayanthara makes a surprise appearance at the LIK pre-release event., The director gets emotional during the public show of support., Love Insurance Kompany is set for a 2026 theatrical release.