'കുട്ടികളുടെ കരച്ചിൽ ദൈവത്തിന്റെ ശബ്ദം പോലെ, അവരെ പള്ളിയിൽനിന്ന് അകറ്റരുത്' അന്ന് മാർപാപ്പ പറഞ്ഞു

കുട്ടികൾക്കൊപ്പം മാർപാപ്പ / GettyImages
കുട്ടികൾക്കൊപ്പം മാർപാപ്പ / GettyImages

മാർപാപ്പയ്ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു കുട്ടികൾ. കുട്ടികൾക്ക് തിരിച്ചും. മാർപാപ്പയുടെ ആരോഗ്യം മോശമായി കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ, ലോകമെങ്ങും അദ്ദേഹത്തിനായി പ്രാർഥനകൾ നിറഞ്ഞു. അതിനിടയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടത് സ്‌കൂൾ കുട്ടികൾ തയ്യാറാക്കിയ ഗെറ്റ് വെൽ കാർഡുകളാണ്. അസുഖത്തെത്തുടർന്ന് മാർപാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ, നൂറുകണക്കിന് കുട്ടികളാണ് അങ്ങോട്ടേക്ക് എത്തിയത്. മഞ്ഞയും വെള്ളയും ബലൂണുകളും കൊണ്ടാണ് കുട്ടികൾ ആശുപത്രിക്ക് മുന്നിലെത്തിയത്. അതിൽ യുദ്ധക്കെടുതികൾ ബാധിച്ച രാജ്യങ്ങളിൽനിന്നുള്ള കുഞ്ഞുങ്ങളും ഉൾപ്പെട്ടു. 

കുട്ടികളാണ് ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനമെന്ന് അദ്ദേഹം എപ്പോഴും ഓർമിപ്പിച്ചിരുന്നു. ''കുട്ടികൾ കരയും, ബഹളമുണ്ടാക്കും, ഓടിനടക്കും. ഒരു കുട്ടി പള്ളിയിൽവെച്ച് കരയുകയാണെന്നിരിക്കട്ടെ. ആ കുട്ടിയെയും കൊണ്ട് പുറത്തുപോവാൻ മാതാപിതാക്കളോട് ആരെങ്കിലും ആവശ്യപ്പെട്ടാൽ, അതെന്നെ അലട്ടും. കുട്ടികളുടെ കരച്ചിൽ, ദൈവത്തിന്റെ ശബ്ദം പോലെയാണ്. കരയുന്ന കുട്ടികളെ ഒരിക്കലും പള്ളിയിൽനിന്ന് അകറ്റരുത്''. 

Content Highlights: pope francis always loves children

Continue reading