രാം ചരണും ഉപാസനയും ഇന്ന് ഇരട്ടക്കുട്ടികളെ വരവേൽക്കുന്നു?

ഉപാസന, രാംചരൺ | AFP
ഉപാസന, രാംചരൺ | AFP

തെലുങ്കുനടൻ രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും വിവാഹിതരായത് 2012-ലാണ്. സിനിമയിലും വ്യവസായത്തിലുമായി ഇരുവരും കരിയറും ജീവിതവും കെട്ടിപ്പടുക്കുകയും ചെയ്തു. 13 വർഷത്തോളമായി വിജയകരമായി ദാമ്പത്യം മുന്നോട്ടുകൊണ്ടുപോകുന്ന ദമ്പതികൾ, ശനിയാഴ്ച ഇരട്ടക്കുട്ടികളെ വരവേൽക്കുമെന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഡക്കാൻ ക്രോണിക്കിൾ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ജനുവരി 31-ന് ദമ്പതികൾ ഇരട്ടക്കുട്ടികളെ സ്വീകരിക്കും. അതേസമയം, കുഞ്ഞുങ്ങളുടെ ജനനത്തീയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 2023-ലാണ് ദമ്പതികൾക്ക് തങ്ങളുടെ ആദ്യകുഞ്ഞ് പിറന്നത്. പിന്നീട്, 2025 ഒക്ടോബറിൽ വീണ്ടും മാതാപിതാക്കളാവാൻ തയ്യാറെടുക്കുകയാണെന്ന് രാം ചരണും ഉപാസനയും ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വീട്ടിലെ ദീപാവലി ആഘോഷങ്ങൾക്കിടെ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു വാർത്ത ഇരുവരും സ്ഥിരീകരിച്ചത്. പിന്നീട്, ഉപാസനയുടെ അമ്മ, ശോഭന കൊനിഡേല, ദമ്പതികൾ ഇരട്ടക്കുട്ടികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് സ്ഥിരീകരിച്ചു, താൻ ഉടൻ അഞ്ച് പേരക്കുട്ടികളുടെ മുത്തശ്ശിയാകുമെന്നും അവർ പറഞ്ഞു.

ശങ്കർ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ എന്ന ചിത്രത്തിലാണ് രാംചരൺ അവസാനമായി അഭിനയിച്ചത്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

ബുച്ചി ബാബു സാന സംവിധാനം ചെയ്യുന്ന സ്പോർട്സ് ആക്ഷൻ നാടകമായ പെഡ്ഡിയിൽ രാം ചരൺ പ്രധാന വേഷത്തിലെത്തും. ഒരു ക്രിക്കറ്റ് ടൂർണമെന്റ് കേന്ദ്രീകരിച്ച്, ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ram Charan and Upasana Konidela are reportedly expecting twins on January 31, 2026. Get the latest updates on their growing family and upcoming deliveries.