'എന്റെ മകളല്ലായിരുന്നെങ്കില്‍ ഞാനിവളെ വിവാഹം കഴിച്ചേനെ'; മഹേഷ് ഭട്ട് പൂജാ ഭട്ടിനെക്കുറിച്ച് പറഞ്ഞു

മഹേഷ് ഭട്ട്, പൂജ ഭട്ട് /AP
മഹേഷ് ഭട്ട്, പൂജ ഭട്ട് /AP

ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിത്യസാന്നിധ്യമാണ് സംവിധായകന്‍ മഹേഷ് ഭട്ട്. മയമില്ലാതെയുള്ള പ്രതികരണങ്ങളും എടുത്തടിച്ചപോലെയുള്ള അഭിപ്രായപ്രകടനങ്ങളും അദ്ദേഹത്തെ സ്ഥിരം വിവാദനായകനാക്കാറുണ്ട്. അതിലുപരി എക്കാലവും വര്‍ത്തയായിട്ടുള്ളത് അദ്ദേഹത്തിന്റെ ബന്ധങ്ങളാണ്. അതില്‍ ആദ്യ ഭാര്യയെ ഉപേക്ഷിക്കാന്‍ മടിച്ച് വീണ്ടും വിവാഹം കഴിക്കാനുള്ള സൗകര്യത്തിന് മതം മാറിയ കഥയും പെടും. 

1990-ല്‍ പുറത്തിറങ്ങിയ ഒരു മാഗസീനിന്റെ മുഖചിത്രം ബോളിവുഡിനെയാകെ അമ്പരപ്പിച്ചിരുന്നു. അന്ന് നായികയായി തിളങ്ങിനില്‍ക്കുന്ന പൂജാ ഭട്ട് മുഖചിത്രത്തിലുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നത് അച്ഛന്‍ മഹേഷ് ഭട്ട്. ഇരുവരുടെയും ചുംബനം ആയിരുന്നു ചിത്രം. എന്നാല്‍ മുഖചിത്രത്തേക്കാള്‍ വിവാദമായത് അതില്‍ അച്ചടിച്ചുവന്ന അഭിമുഖമാണ്. പൂജ തന്റെ മകളല്ലായിരുന്നെങ്കില്‍ അവളെ താന്‍ വിവാഹം കഴിച്ചെനേ എന്നായിരുന്നു മഹേഷിന്റെ കമന്റ്. ചുംബനചിത്രത്തിനൊപ്പം ഈ പരാമര്‍ശം കൂടിയയായപ്പോള്‍ വെറുപ്പിന്റെ ആക്കം കൂടി. 

മഹേഷ് ഭട്ട്, പൂജ ഭട്ട്/AFP

വലിയ സദാചാര ആക്രമണം നേരിടേണ്ടി വന്നു, അച്ഛനും മകള്‍ക്കും. ചുണ്ടുകളില്‍ ചുംബിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരമല്ല എന്ന് വിമര്‍ശിച്ചവര്‍,പ്രായപൂര്‍ത്തിയായ അച്ഛനും മകളും ഇങ്ങനെ അടുപ്പം കാട്ടുന്നത് ശരിയല്ല എന്ന് പറഞ്ഞവര്‍, ആരായാലും പരസ്യമായി ചുംബിക്കുന്നത് ശരിയല്ല എന്ന് വാദിച്ചവര്‍... എല്ലാവരുടെയും വിമര്‍ശനശരം പൂജയ്ക്കും മഹേഷിനും നേര്‍ക്കുപാഞ്ഞു.

താന്‍ എത്ര വലുതായാലും അന്നുമിന്നും അച്ഛന് കുട്ടി തന്നെയാണെന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേപ്പറ്റി പൂജ പറഞ്ഞത്. കുട്ടികള്‍ അച്ഛനമ്മമാരോട് ചുംബനം ചോദിച്ചു വാങ്ങാറുമുണ്ട്. അതൊക്കെ കറയറ്റ സ്‌നേഹത്തിന്റെ പ്രതിഫലനമാണ്. ഒരുപാട് സ്‌നേഹമുഹൂര്‍ത്തത്തിനിടെ പകര്‍ത്തിയ ഒരു ചിത്രം മാത്രമാണിത് എന്നാണ് പൂജ പറഞ്ഞത്. വളരെ നിഷ്‌കളങ്കമായ ഒരു നിമിഷമായിരുന്നു അത്. ആളുകളെ  അതിനെയെങ്ങനെ കാണണം എന്ന്‌ പേടിപ്പിക്കാനൊന്നും
എനിക്ക് പറ്റില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

പൂജയുടെ അമ്മയായ ലോറൈന്‍ ബ്രൈറ്റിനെ മഹേഷ് ഭട്ട് സ്‌കൂള്‍ കാലത്താണ് കണ്ടുമുട്ടുന്നത്. പ്രണയത്തിനൊടുവില്‍ വിവാഹമായപ്പോള്‍ ലോറൈന്‍ ഹിന്ദുമതം സ്വീകരിക്കുകയും കിരണ്‍ എന്ന പേരിലേക്ക് മാറുകയും ചെയ്തു. ഇരുവരുടെയും 21-ാം വയസ്സില്‍ പിറന്ന ആദ്യത്തെ കണ്മണിയാണ് പൂജ.

മഹേഷിന്റെ ആദ്യ ഹിറ്റ് ആഷിഖി പിറന്നത് ഈ സമയത്താണ്. പക്ഷേ പിന്നീടുവന്ന ചിത്രങ്ങളെല്ലാം തകര്‍ന്നു. കിരണും മഹേഷും തമ്മിലുള്ള ബന്ധവും ഉലഞ്ഞു. നടിയായ പര്‍വീണ്‍ ബാബിയുമായി മഹേഷ് അടുക്കുന്നത് ഇക്കാലത്താണ്. മഹേഷ് കുടുംബത്തെ പിരിഞ്ഞ് പര്‍വീണിനൊപ്പം മാറിത്താമസിച്ചു. 

മഹേഷ് ഭട്ട്, ആലിയ ഭട്ട്/PTI

പിന്നീട് പര്‍വീണ്‍ സ്‌കീസോഫ്രീനിയയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയപ്പോള്‍ സുഹൃത്തുക്കള്‍ മഹേഷിനെ ആ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിച്ചു വീട്ടിലേക്ക് മടക്കിയയച്ചു. വീണ്ടും മഹേഷ് മകള്‍ക്കും ഭാര്യക്കുമൊപ്പം ജീവിതം തുടങ്ങി. 

സോണി റസ്ദാന്‍ എന്ന പുതിയ നായികയുമായി മഹേഷ് അടുക്കുന്നത് പിന്നീടാണ്. അവരെ വിവാഹം കഴിക്കാന്‍ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. സോണിയും ഇസ്ലാമായി. ആ ബന്ധത്തില്‍ പിറന്ന മകളാണ് നടി ആലിയ ഭട്ട്. 

Content Highlights: the controversial covershoot of pooja bhatt and mahesh bhatt