ആരാണ് റിമ ബോറി? പ്രണയദിനത്തില്‍ ഫോട്ടോ പങ്കുവെച്ച് ലളിത് മോദി

പ്രണയദിനത്തില്‍ ലളിത് മോദി ഒരു വീഡിയോ പങ്കുവെച്ചപ്പോഴാണ് അദ്ദേഹം പ്രണയത്തിലാണെന്ന് എല്ലാവരുമറിയുന്നത്. ആളാരാണെന്ന് ആദ്യം ആര്‍ക്കും മനസ്സിലായില്ല. പുറകെയാണ് നെറ്റിസണ്‍സ് പേര് കണ്ടെത്തിയത്. അതോടെ റിമ ബോറി എന്ന പേരിനുപിന്നാലെയായി സോഷ്യല്‍മീഡിയ.
ലളിത് തന്റെയും റിമയുടെയും വെക്കേഷന്‍ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
25 വര്‍ഷത്തെ സൗഹൃദമാണ് പ്രണയമായി മാറിയതെന്ന് ലളിത് കുറിച്ചിട്ടുണ്ട്. ലെബനനില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റാണ് റിമ. ഇംഗ്ലണ്ടിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെയും പഠനത്തിനുശേഷം അമേരിക്കയില്‍നിന്നാണ് റിമ മാര്‍ക്കറ്റിങ് ബിരുദം നേടിയത്. ഫ്രഞ്ച്, പോര്‍ച്ചുഗീസ് ഭാഷകളുമറിയാം.
1991-ലായിരുന്നു ലളിതിന്റെ ആദ്യവിവാഹം. ഭാര്യ മിണാള്‍ സഗ്രണി. കാന്‍സര്‍ ബാധിച്ച് 2018-ലാണ് മിണാള്‍ മരിക്കുന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്.
അതിനുശേഷമാണ് നടി സുസ്മിത സെന്നുമായി പ്രണയത്തിലാവുന്നത്. 2022-ല്‍ സുസ്മിതയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അക്കാര്യം ലളിത് വെളിപ്പെടുത്തിയത്. എന്നാല്‍, ഇത് അധികനാള്‍ നീണ്ടുനിന്നില്ല. ബ്രേക്കപ്പ് ആയെന്ന് സുഷ് തുറന്നുപറഞ്ഞെങ്കിലും, ലളിത് അന്നൊക്കെ മൗനം പാലിക്കുകയായിരുന്നു. ആ പ്രണയത്തെക്കുറിച്ച് ഒരഭിമുഖത്തില്‍ സുസ്മിത പറഞ്ഞിട്ടുമുണ്ട്. അത് ജീവിതത്തിലെ മറ്റൊരു കാലഘട്ടമെന്നാണ് സുസ്മിത വിശേഷിപ്പിച്ചത്.
Content Highlights: lalit modi confirms relationship with rima bouri