ആ പ്രണയത്തകർച്ച നേരിട്ടതിങ്ങനെയെന്ന് ജേസൺ; ഒന്നര വർഷത്തെ ബന്ധം പിരിഞ്ഞശേഷം സിനിമയിലേക്കെത്തി

ജേസൺ സഞ്ജയ് (Jason Sanjay) തിരക്കഥയും സംവിധാനവുമൊരുക്കിയ 'സിഗ്മ' (Sigma) ഒക്ടോബർ 2-നാണ് റിലീസായത്. സുന്ദീപ് കിഷൻ, ഫാരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ആരാധകരിൽനിന്ന് ലഭിച്ചത്. ബോക്‌സോഫീസിൽനിന്ന് ഇതുവരെയായി നേടിയ ഗ്രോസ് കളക്ഷൻ 6.10 കോടി രൂപയാണ്. തുടക്കത്തിൽ ചിത്രം നന്നായി കളക്ട് ചെയ്‌തെങ്കിലും പിന്നീടത് നിലനിർത്താൻ കഴിഞ്ഞില്ല. ജേസന്റെ ആദ്യസംവിധാനസംരംഭം കൂടിയാണ് 'സിഗ്മ'.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖങ്ങളിൽ അച്ഛൻ വിജയ്, അമ്മ സംഗീത, സഹോദരി ദിവ്യ തുടങ്ങിയവരെക്കുറിച്ച് ജേസൺ സംസാരിച്ചിരുന്നു. തന്റെ സ്വകാര്യജീവിതത്തെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു.

തനിക്ക് ഒരേയൊരു പ്രണയബന്ധം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും, അത് കോളേജ് കാലഘട്ടത്തിലായിരുന്നെന്നും ജേസൺ വെളിപ്പെടുത്തി. ഏകദേശം ഒന്നര വർഷം നീണ്ടുനിന്ന ആ ബന്ധം പരസ്പര ധാരണയോടെയാണ് അവസാനിച്ചത്. ആ ബന്ധം അവസാനിച്ചതിന് ശേഷമുള്ള കാലയളവിലാണ് 'സിഗ്മ' എന്ന ചിത്രം ഒരുക്കുന്നതിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. വിജെ സിദ്ധുവുമായുള്ള സംഭാഷണത്തിനിടെയാണ് ജേസൺ ഇങ്ങനെ പറഞ്ഞത്.

''എനിക്ക് ഒരേയൊരു പ്രണയം മാത്രമേ ഉണ്ടായിട്ടുള്ളൂ. അത് വളരെക്കാലം മുമ്പ്, കോളേജ് പഠനകാലത്തായിരുന്നു. ഏകദേശം ഒന്നര വർഷത്തോളം ഞങ്ങൾ പ്രണയത്തിലായിരുന്നു. പരസ്പര ധാരണയോടെയായിരുന്നു ആ ബന്ധം അവസാനിച്ചത്. ഞങ്ങൾ തമ്മിൽ സംസാരിച്ചാണ് വേർപിരിയാൻ തീരുമാനിച്ചത്''. ഫിലിം മേക്കിങ് പഠനവുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നപ്പോഴാണ് ആ ബന്ധം അവസാനിച്ചത്. എന്നാൽ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കാനത് സഹായിച്ചു.

എങ്ങനെയാണ് അക്കാലം നേരിട്ടത് എന്ന ചോദ്യത്തിന് ജേസൺ ഇങ്ങനെ മറുപടി പറഞ്ഞു, ''പിരിഞ്ഞ സമയത്ത്, യുവൻ ശങ്കർ രാജയുടെ എല്ലാ പ്രണയഗാനങ്ങളും ഞാൻ കേൾക്കുമായിരുന്നു''.

വേർപിരിഞ്ഞപ്പോഴും അതിന് ശേഷവും സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിന്നിരുന്നു. സംവിധായകൻ പിന്നീട് വെളിപ്പെടുത്തി. ''വേർപിരിയലിന് ശേഷം ഞങ്ങൾ ഇൻസ്റ്റഗ്രാമിൽ സ്റ്റോറികൾ പോസ്റ്റ് ചെയ്യുകയും വീണ്ടും കണക്റ്റുചെയ്യുകയും ചെയ്താൽ അതിൽ നിന്ന് പുറത്തുകടക്കാൻ ഞങ്ങൾക്ക് കഴിയില്ല. അതിനാൽ ഞങ്ങൾ തമ്മിൽ അകലം പാലിച്ചു. ഞാൻ ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ചെയ്യാതിരിക്കാൻ ഞാൻ എപ്പോഴും സ്വയം നിയന്ത്രിക്കുന്നു,'' ജേസൺ പറഞ്ഞു. ഇപ്പോൾ കുഴപ്പമില്ലെന്നും തങ്ങൾ സ്വന്തം ജീവിതവുമായി മുന്നോട്ടുപോവുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ സമയത്ത് അത് നല്ലതായിരുന്നു. ഞങ്ങൾ ഞങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകുന്നു,' അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi