ഭാര്യയെ വഞ്ചിച്ച ഭർത്താവ്, ഭർത്താവിനെ നിരീക്ഷിക്കാൻ ഡിറ്റക്ടീവിനെ ഏൽപിച്ച ഭാര്യ; ഇത് ട്വിങ്കിളും അക്ഷയുമെന്ന് സോഷ്യൽമീഡിയ

ട്വിങ്കിൾ ഖന്ന, അക്ഷയ് കുമാർ / PTI
ട്വിങ്കിൾ ഖന്ന, അക്ഷയ് കുമാർ / PTI

മുംബൈയിലെ ഏറെ പ്രശസ്തയായ പ്രൈവറ്റ് ഡിറ്റക്ടീവാണ് താന്യ പുരി. ബോളിവുഡിലെ പല ഉന്നതമായ കേസുകളും അവർ കൈകാര്യം ചെയ്തിട്ടുണ്ട്. താന്യ പുരിയുടെ ഒരഭിമുഖവും അതിൽ അവർ പറഞ്ഞ കാര്യവുമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഒരു ബോളിവുഡ് നടൻ ഉൾപ്പെടുന്ന ഒരു കേസിനെക്കുറിച്ചാണ് താന്യ പറഞ്ഞത്. ''ബോളിവുഡിൽ ഒട്ടേറെ അവിഹിതബന്ധങ്ങളുണ്ട്. പക്ഷേ അവരതിനെക്കുറിച്ച് സംസാരിക്കില്ല. അവർക്ക് പുറംലോകത്തിനുമുന്നിൽ ഒരു പെർഫെക്ട് ഇമേജ് ആവശ്യമാണ്. അധികം പ്രായമില്ലാത്ത ഒരു ദമ്പതികളെക്കുറിച്ചാണ് ഞാൻ പറയുന്നത്. 2000-ന്റെ തുടക്കത്തിലാണ് അവർ വിവാഹിതരായത്. ആ ബന്ധത്തിൽ, ഭർത്താവ് വളരെ പരസ്യമായി ഭാര്യയെ വഞ്ചിക്കുകയാണ്. നിരവധി യുവ നടിമാരുമായി അയാൾക്ക് ബന്ധമുണ്ട്. അയാൾ അഭിനയിച്ച സിനിമയിലെ യുവനടിമാരുമായി ബന്ധപ്പെട്ട നിരവധി കേസുകൾ പുറത്തുവന്നിട്ടുമുണ്ട്''.

ഭാര്യയ്ക്ക് ഇതിനെക്കുറിച്ചെല്ലാം അറിയാമായിരുന്നു. പക്ഷേ കുട്ടികൾ കൂടി അറിഞ്ഞപ്പോഴാണ് നടപടിയെടുക്കാൻ അവർ തീരുമാനിച്ചതെന്നും താന്യ വെളിപ്പെടുത്തുന്നു. ''അദ്ദേഹത്തിന്റെ ഭാര്യക്കും കുട്ടികൾക്കും ഇതിനെക്കുറിച്ച് അറിയാം. രണ്ട് മുതിർന്ന മക്കളാണ് അവർക്കുള്ളത്. കുട്ടികൾക്ക് അവരുടെ അച്ഛൻ എന്താണ് ചെയ്യുന്നതെന്ന് നന്നായി അറിയാം. പക്ഷേ ക്യാമറകൾക്ക് മുന്നിൽ അവർ നല്ല ദമ്പതികളാണ്. ഭാര്യ വളരെ വിദ്യാസമ്പന്നയാണ്, ഭർത്താവ് ഒരു 'ദേശി'യും. ക്യാമറയ്ക്ക് മുന്നിൽ അവർ പരസ്പരം സ്‌നേഹത്തോടെയാണ്. എന്നാൽ ശരിക്കും അയാൾക്ക് കുറേ സ്ത്രീകളുമായി ബന്ധമുണ്ട്''.

മാനേജരാണ് ഡിറ്റക്ടീവിനെ സമീപിക്കുന്നത്, ''ഞങ്ങൾക്ക് കേസ് ലഭിച്ചത് മാനേജരിൽനിന്നാണ്. ഭാര്യ പറഞ്ഞിട്ടായിരുന്നുവത്. നടനെക്കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ അയാൾക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടെന്ന് മനസ്സിലായി. തെളിവുകൾ കിട്ടിക്കഴിഞ്ഞപ്പോൾ ഭാര്യ അയാളെ ചോദ്യംചെയ്തു. അയാൾ എല്ലാം അംഗീകരിച്ചു. സിനിമാഷൂട്ടിങ്ങിന്റെ പേരും പറഞ്ഞാണ് അയാൾ പല സ്ഥലങ്ങളിലേക്കും പോയിരുന്നത്.

ആദ്യമൊക്കെ ഭർത്താവിന്റെ വഞ്ചന അവർ കാര്യമായെടുത്തില്ല. കാരണം ശാരീരിക അടുപ്പത്തേക്കാൾ മാനസിക അടുപ്പമായിരുന്നു അവർക്ക് പ്രധാനം. ഓരോ തവണയും ഭാര്യ അയാളോട് ക്ഷമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ കുട്ടികൾ കൂടി അറിഞ്ഞശേഷമാണ് അവരുടെ ക്ഷമനശിച്ചത്''.

ആ ബോളിവുഡ് ദമ്പതികളുടെ പേരൊന്നും താന്യ പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ അഭിമുഖം പുറത്തുവന്നതോടെ, അത് ട്വിങ്കിൾ ഖന്നയും അക്ഷയ് കുമാറും ആണെന്നാണ് റെഡ്ഡിറ്റ് ഉപയോക്താക്കളുടെ കണ്ടെത്തൽ.

നേരത്തെ 'ടൂ മച്ച്' എന്ന തങ്ങളുടെ ടോക്ക് ഷോയിൽ ട്വിങ്കിൾ ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഒരു എപ്പിസോഡിൽ കരൺ ജോഹറും ജാൻവി കപൂറുമാണ് അതിഥികളായെത്തിയത്. സംസാരത്തിനിടയിൽ ശാരീരികമായ അവിശ്വസ്തതയാണോ, വൈകാരികമായ അവിശ്വസ്തതയാണോ മോശമെന്ന് ട്വിങ്കിളും കജോളും അതിഥികളോട് ചോദിച്ചു. ജാൻവി രണ്ടും മോശമാണെന്ന് പറഞ്ഞു. എന്നാൽ ശാരീരികമായി വഞ്ചിക്കുന്നതിൽ കുഴപ്പമില്ലെന്ന നിലപാടാണ് ട്വിങ്കിളും കജോളും കരണും എടുത്തത്. ജാൻവി തങ്ങളെപ്പോലെ 50-കളിലെത്തിയാൽ അഭിപ്രായം മാറ്റിപ്പറയുമെന്നും ട്വിങ്കിൾ പറഞ്ഞു.

അന്നിതിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. 'അവർ ഭർത്താവിൽനിന്ന് ഒരുപാട് വഞ്ചിക്കപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്', 'അക്ഷയ്യുടെ ചെയ്തികളെ അവർ അംഗീകരിക്കുകയാണ്' എന്നെല്ലാമാണ് ട്വിങ്കിളിനെതിരെ വന്ന വിമർശനങ്ങളിൽ പ്രധാനമായത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: A famous Bollywood actor`s wife hired a private detective to uncover his alleged affairs with young actresses. Read the shocking details and the social media speculation