'മാന്യമായ' വസ്ത്രധാരണം തികച്ചും ആപേക്ഷികമെന്ന് ഇന്നത്തെ സ്ത്രീ പറഞ്ഞുതുടങ്ങിയിരിക്കുന്നു

വ്യക്തിസ്വാതന്ത്ര്യത്തിന്റെ പടവുകളിലൊന്നാണ് വസ്ത്രധാരണം. എന്തു ധരിക്കണം, എങ്ങനെ ധരിക്കണം എന്നൊക്കെയുള്ള സമസ്യകളില്‍ സ്ത്രീയെ തളച്ചിടാനുള്ള അവകാശം സമൂഹത്തിനില്ല എന്ന ഓര്‍മപ്പെടുത്തലോടെ ഈ വനിതാ ദിനത്തില്‍ ഗൃഹലക്ഷ്മി ഫാഷന്‍ പേജില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരികള്‍ ആര്.രാജശ്രീ, സോണിയ ചെറിയാന്, സിതാര എസ്.
''നല്ല അല്ലെങ്കില്‍ മാന്യമായ വസ്ത്രധാരണം എന്നത് തികച്ചും ആപേക്ഷികവും നിര്വചനങ്ങള്ക്കതീതമായതുമാണെന്ന് ഇന്നത്തെ സ്ത്രീ പറഞ്ഞു തുടങ്ങിയിരിക്കുന്നു'', സിതാര. എസ് അഭിപ്രായപ്പെടുന്നു.