നവരാത്രി ആഘോഷങ്ങൾക്ക് അനുയോജ്യമായ തൃഷയുടെ സാരി; കമന്റുകളുമായി ആരാധകർ

പരമ്പരാഗത വസ്ത്രധാരണത്തിൽ എത്തുമ്പോഴെല്ലാം ആരാധകരുടെ മനംകവരാറുള്ള താരമാണ് നടി തൃഷ കൃഷ്ണൻ. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ നീല സിൽക്ക് സാരി ലുക്കാകട്ടെ, സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ എത്തിയ ക്രേപ്പ് സിൽക്ക് സാരിയാകട്ടെ, തൃഷയുടെ സാരി കളക്ഷനുകൾ എന്നും ഫാഷൻ പ്രേമികളുടെ ശ്രദ്ധനേടാറുണ്ട്.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നവരാത്രി ആഘോഷങ്ങൾക്ക് അനുയോജ്യമായ ചുവപ്പ് സാരിയിലാണ് തൃഷ ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. 'ലവ് ആൻഡ് ലൈറ്റ്' (Love and Light) എന്ന കുറിപ്പോടെയാണ് തൃഷ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നേർത്ത ബോർഡറോട് കൂടിയ കസവ് ഡിസൈനുകളുള്ള ചുവപ്പ് സാരിയാണ് താരം ധരിച്ചിരിക്കുന്നത്. സാരിക്ക് അനുയോജ്യമായ രീതിയിൽ കഴുത്തിലും കൈകളിലും സ്വർണ്ണ നിറത്തിലുള്ള സർദോസി വർക്കുകളുള്ള റെഡ് ബ്ലൗസും.

സെന്റർ പാർട്ട് ചെയ്ത് കെട്ടിയ ലോ ബണ്ണും അതിൽ മുല്ലപ്പൂവും. കൂൾ-ടോൺഡ് റെഡ് ലിപ്സ്റ്റിക്, കൺമഷി , റെഡ് ബ്ലഷ്, എന്നിവയ്ക്കൊപ്പം ചുവന്ന പൊട്ടും തൃഷയുടെ ലുക്ക് പൂർണ്ണമാക്കുന്നു. ലളിതമായ ജിമിക്കികളും മോതിരവും ചുവന്ന നെയിൽ പോളിഷുമാണ് ആക്‌സസറീസായി താരം തിരഞ്ഞെടുത്തത്.

ചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ ഏഴ് ലക്ഷത്തിലധികം ലൈക്കുകളും ആറായിരത്തോളം കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്. പ്രമുഖ സ്റ്റൈലിസ്റ്റ് എകാ ലഖാനി "ഏറ്റവും സുന്ദരിയായ തൃഷ!" എന്ന് കുറിച്ചിരുന്നു. നിരവധി കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു.

പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലെ കുന്ദവൈ എന്ന കഥാപാത്രത്തിന് ശേഷം തൃഷയുടെ റോയൽ എത്‌നിക് ലുക്കുകൾക്ക് വൻ ജനപ്രീതിയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Trisha Krishnan shared new photos in a red saree on Instagram with the caption 'Love and Light'., She paired the Kasavu-bordered red saree with a gold Zardozi embroidered red blouse., Her traditional accessories included a low bun with jasmine flowers, subtle makeup, and simple jhumkas., The post went viral, garnering over seven thousand likes and massive appreciation from fans and stylists.