'ജീവിതകാലം മുഴുവൻ...' പ്രണയം തുളുമ്പുന്ന വെയ്‌ലുമായി രശ്മിക മന്ദാന

രശ്മിക മന്ദാന / Instagram
രശ്മിക മന്ദാന / Instagram

വെഡിങ് വെയ്ൽ ഇപ്പോൾ ഭംഗിക്കൊപ്പം തന്നെ ഒരു സ്റ്റൈൽ സ്റ്റേറ്റ്‌മെന്റ് കൂടിയാണ്. അതിനൊപ്പം തങ്ങളുടെ ഏറ്റവും സ്വകാര്യമായ സന്തോഷങ്ങളോ വാക്കുകളോ സംഭവങ്ങളോ വെഡിങ് വെയ്‌ലിൽ ഉൾപ്പെടുത്താറുണ്ട് ചിലർ.

ഇക്കഴിഞ്ഞ ദിവസം നടന്ന രശ്മിക മന്ദാന-വിജയ് ദേവരകൊണ്ട (virosh wedding) വിവാഹത്തിൽ, പ്രമുഖഡിസൈനർ അനാമിക ഖന്നയാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. രാവിലെ നടന്ന തെലുഗുവിവാഹത്തിൽ റസ്റ്റ് ഓറഞ്ച് നിറത്തിലുള്ള മനോഹരമായ സാരിയാണ് രശ്മിക ധരിച്ചത്. അതിനൊപ്പം ഹെവി വർക്ക് ചെയ്ത ബ്ലൗസും. പക്ഷേ ആ ലുക്കിന്റെ മനോഹാരിത കൂട്ടിയത് ബെയ്ജ് നിറത്തിലുള്ള വെയ്‌ലാണ്.

കസ്റ്റമൈസ്ഡ് വെയ്‌ലാണ് താരം തിരഞ്ഞെടുത്തത്. മൃദുവായ നീളത്തിലുള്ള ബെയ്ജ്-ഗോൾഡൻ വെയ്‌ലാണ് താരത്തിനായി അനാമിക ഖന്ന ഒരുക്കിയത്. ലെയ്‌സും നേർത്ത നൂലുകളും കൊണ്ടുള്ള ബോർഡറാണ് അതിന്റെ ഭംഗി. വെയ്‌ലിൽ മുഴുവനായി ക്ഷേത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട എംബ്രോയ്ഡറിയാണ് ചെയ്തത് (temple inspired embroidery). ഗോൾഡൻ നിറത്തിൽ തന്നെ കമാനങ്ങളും തൂണുകളും മോട്ടിഫുകളും എംബ്രോയ്ഡറി ചെയ്ത് പിടിപ്പിച്ചിരിക്കുന്നു. എന്നാൽ, വെയ്‌ലിലുള്ള വർക്കുകളും എംബ്രോയ്ഡറിയും ഹെവിയാവാതെ നോക്കിയിട്ടുമുണ്ട്. അതിനൊപ്പം ഹെമ്മിനോട് ചേർന്ന് 'in every lifetime' എന്ന് ഹാൻഡ് എംബ്രോയ്ഡറി ചെയ്ത് പിടിപ്പിച്ചിരിക്കുന്നു.

മുമ്പ് ആലിയ ഭട്ട്, ദീപിക പദുകോൺ തുടങ്ങിയവരും വിവാഹത്തിന് കസ്റ്റമൈസ്ഡ് വെയ്ൽ ധരിച്ചിരുന്നു. ഐവറി നിറത്തിലുള്ള സബ്യസാചി ഓർഗൻസ സാരിക്കൊപ്പമാണ് ടിഷ്യൂ മെറ്റീരിയലിലുള്ള വെയ്ൽ ആലിയ തിരഞ്ഞെടുത്തത്. വിവാഹത്തീയതി വെളുത്തനൂലിൽ തുന്നിച്ചേർത്താണ് ഡിസൈനർമാർ വെയ്‌ലിന് പേഴ്സണൽ ടച്ച് നൽകിയത്.

രണ്ട് രീതിയിലുള്ള വിവാഹമായിരുന്നു ദീപിക പദുകോൺ-രൺവീർ സിങ് എന്നിവരുടേത്. കൊങ്കിണി സ്‌റ്റൈൽ വിവാഹത്തിന്, കാഞ്ചീപുരം സാരിയാണ് ദീപിക അണിഞ്ഞത്. ഒപ്പം സിൽക്ക് വെയ്‌ലും. അതിൽ 'സദാ സൗഭാഗ്യവതി ഭവ' എന്ന് ഗോൾഡൻ നൂലിഴകളിൽ സംസ്‌കൃതത്തിൽ തുന്നിച്ചേർത്തിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rashmika Mandanna wore a custom beige-golden veil by Anamika Khanna., The veil featured the hand-embroidered phrase 'in every lifetime'.