എലിസബത്ത് രാജ്ഞി നീല വസ്ത്രം ധരിച്ച 4 വിവാഹങ്ങള്‍, നാലും തകര്‍ന്നു

ഡയാന-ചാൾസ് വിവാഹവേള/Getty Images
ഡയാന-ചാൾസ് വിവാഹവേള/Getty Images

അന്ധവിശ്വാസങ്ങള്‍ പലതുണ്ട്. ആകസ്മികമായി നടക്കുന്ന വല്ലതും ആവര്‍ത്തിക്കപ്പെട്ടാല്‍ അതൊരു പുതിയ അന്ധവിശ്വാസത്തിനുള്ള തുടക്കമായി. നീണ്ട എഴുപത് വര്‍ഷം ഇംഗ്ലണ്ടിലെ രാജ്ഞിയായിരുന്ന എലിസബത്തിന്റെ പേരില്‍ അങ്ങനെയൊരു അന്ധവിശ്വാസം കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഫാഷനും സ്‌റ്റൈലിനും പേരുകേട്ട രാജ്ഞിയുടെ വസ്ത്രധാരണം തന്നെയാണ് അന്ധവിശ്വാസത്തിന് വിഷയമായത്.

മരണവേളയില്‍ മാത്രമേ കറുപ്പ് അണിയാന്‍ പാടുള്ളൂ എന്നതൊഴിച്ചാല്‍ രാജകുടുംബാംഗങ്ങളുടെ വസ്ത്രത്തിന്റെ നിറത്തിന് കര്‍ശനമായ നിബന്ധനങ്ങളൊന്നുമില്ല. എങ്കിലും രാജകുടംബാംഗങ്ങള്‍ പൊതുവെ കണ്ണിനിണങ്ങുന്ന നിറങ്ങളാണ് ഉപയോഗിക്കാറുള്ളത്. ഇടയ്ക്കിടെ ഡയാന രാജകുമാരി കറുപ്പ് വസ്ത്രം ധരിക്കാറുണ്ടായിരുന്നു എന്നുമാത്രം. കടും കളറുകള്‍ ഇഷ്ടപ്പെട്ടിരുന്നയാളാണ് എലിസബത്ത് രാജ്ഞി. കടും പിങ്കും നീലയും പര്‍പ്പിളും പച്ചയും ധരിച്ച് രാജ്ഞി നിരവധി വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Content Highlights: queen elizabeth wore blue to four royal weddings and all ended in divorce

Continue reading