പാഴായിപ്പോവുന്ന തുണികളില്‍ നിന്ന് പാച്ച്‌വര്‍ക്ക് ഡ്രസ്

ഓരോ ഉടുപ്പ് വെട്ടിത്തയ്ച്ചുകഴിയുമ്പോഴുമുണ്ടാവും പാഴായിപ്പോവുന്ന കുറച്ച് തുണിക്കഷ്ണങ്ങള്‍. അങ്ങനെ കിട്ടുന്ന ഓരോ തുണിക്കഷ്ണങ്ങളും കൂട്ടിവെച്ച് ചിലര്‍ ചവിട്ടിയും, കുഷ്യന്‍ കവറും മറ്റുമുണ്ടാക്കാറുണ്ട്. അല്പം കൂടി ക്രിയേറ്റിവിറ്റിയുള്ളവര്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ടോട്ട് ബാഗും തയ്യാറാക്കും.
എന്നാല്‍, അങ്ങനെ കിട്ടുന്ന ഓരോ കഷ്ണം തുണിയും എടുത്തുവെച്ച് പുതിയൊരു ഡ്രസ്സുമുണ്ടാക്കാം. എ-ലൈന്‍ ഡ്രസ്, മാക്‌സി ഡ്രസ്, ട്യൂണിക്, ഷര്‍ട്ട് ഡ്രസ്, ബട്ടണ്‍ ഡൗണ്‍ ഡ്രസ്, ഫ്‌ളെയേര്‍ഡ് ഡ്രസ്, മിഡി ഡ്രസ്, കഫ്താന്‍...ഇങ്ങനെ ഏത് വസ്ത്രവും തയ്‌ച്ചെടുക്കാം. വ്യത്യസ്തനിറത്തിലും പാറ്റേണുകളിലുമുള്ള തുണികള്‍ ചേര്‍ത്തുണ്ടാക്കുമ്പോള്‍ ഭംഗി കൂടും. മറ്റാര്‍ക്കുമില്ലാത്തൊരു അടിപൊളി കാഷ്വല്‍ ഡ്രസ് കിട്ടുകയും ചെയ്യും.
ഭംഗി കൂട്ടാനായി നെക്കിലൊരു എംബ്രോയ്ഡറി കൊടുക്കാം. അതുമല്ലെങ്കില്‍, ക്ലോത്ത് കൊണ്ട് ചോക്കറുമുണ്ടാക്കാം.
അതേ മെറ്റീരിയല്‍ കൊണ്ട് ചെറിയൊരു വെയ്‌സ്റ്റ് ബാന്‍ഡ് കൂടിയുണ്ടെങ്കില്‍ അടിപൊളിയായി. അതിനൊപ്പം പോക്കറ്റ് തയ്പ്പിച്ചാല്‍ കൂടുതല്‍ സ്റ്റൈലിഷാവും.
ഇങ്ങനെ വസ്ത്രങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഗുണങ്ങളേറെയാണ്. തുണിക്കഷണങ്ങള്‍ വെറുതെ പാഴായിപ്പോവില്ല. പ്രകൃതിയിലേക്ക് പുറന്തള്ളുന്ന വസ്ത്രമാലിന്യങ്ങളുടെ തോത് കുറയ്ക്കാനും പറ്റും.
കടപ്പാട്: Suee, Burgher Street, Fort Kochi
Content Highlights: fashion trends dresses