മുഖം തിളങ്ങാന്‍ പഴത്തൊലിയും തേനും മഞ്ഞളും

വരണ്ട ചര്‍മമാണ് പലരുടെയും പ്രശ്‌നം. അതിനൊപ്പം വെയിലേല്‍ക്കുമ്പോഴുള്ള കരുവാളിപ്പും. അതുമാറാനായി ചില ഫെയ്‌സ് മാസ്‌ക്കുകള്‍ പരീക്ഷിക്കാം.
പഴത്തിന്റെ തൊലിയുടെ ഉള്‍ഭാഗം നന്നായി ചുരണ്ടിയെടുക്കുക. ഇതിനൊപ്പം ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. നന്നായി കഴുകിയ മുഖത്ത് ഈ പാക്ക് ഇട്ട് 20 മിനിറ്റ് വെക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം. ചര്‍മം നല്ല മൃദുവാകും.
മുഖത്തെ കറുത്തപാടുകളും മറ്റും അകറ്റാനും പഴത്തൊലി കൊണ്ടുള്ള പാക്ക് നല്ലതാണ്. പഴത്തിന്റെ തൊലിയിലെ ഉള്‍ഭാഗം ചുരണ്ടിയെടുത്ത് അതില്‍ അല്പം ചെറുനാരങ്ങാനീര് ചേര്‍ക്കുക. ഇത് യോജിപ്പിച്ച് മുഖത്തുപുരട്ടി, 15 മിനിറ്റ് വെക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം.
പഴത്തൊലി കൊണ്ടുള്ള പാക്ക് ഇട്ടാല്‍, മുഖക്കുരുവിന്റെ പാടുകള്‍ കളയാനും സാധിക്കും. പഴത്തൊലിയുടെ ഉള്‍ഭാഗം ചുരണ്ടിയെടുത്ത് അല്പം മഞ്ഞള്‍പൊടിയും റോസ് വാട്ടറും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്തു പുരട്ടി 15 മിനിറ്റ് വെക്കുക. ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
Content Highlights: banana peel as facepack