സ്റ്റേജ് ഷോ കുറയ്ക്കണം, ഇല്ലെങ്കില്‍ അവസരം കുറയുമെന്ന് പലരും പറഞ്ഞു; ഷംന കാസിം

നൃത്തവേദിയില്‍ നിന്ന് മലയാളസിനിമയിലെത്തിയ കണ്ണൂരുകാരിയാണ് ഷംന കാസിം. വിവാഹവും കുഞ്ഞിന്റെ പിറവിയും ഒക്കെയായി ചെറിയൊരു ഇടവേള. മടങ്ങി വരവില്‍ കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് ഷംന. അമ്മ, അഭിനേത്രി എന്നീ റോളുകള്‍ക്ക് ഇടയിലുള്ള ജീവിതത്തെപ്പറ്റി ഷംന സംസാരിക്കുന്നു.
ഡാന്‍സര്‍ എന്ന ലേബല്‍ മലയാളസിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയോ?
തീര്‍ച്ചയായും. സ്റ്റേജ്ഷോ കുറയ്ക്കണം. അതുകൊണ്ടാണ് മലയാളസിനിമയില്‍ അവസരം കുറയുന്നതെന്ന് എത്രയോപേര്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു രീതി മലയാളത്തിലുണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എപ്പോഴും സ്റ്റേജില്‍ കാണുന്നതുകൊണ്ട് അഭിനയിപ്പിക്കാന്‍ പലര്‍ക്കും താത്പര്യമില്ലായിരുന്നു. എന്നാല്‍ തമിഴ്, തെലുഗു ഇന്‍ഡസ്ട്രിയില്‍നിന്ന് അപ്പോഴും അവസരങ്ങള്‍ കിട്ടുന്നുണ്ടായിരുന്നു. അവര്‍ സിനിമയും തന്നു, സ്റ്റേജ് ഷോകളും തന്നു. മലയാളത്തില്‍ ഒരവസരം വന്നപ്പോള്‍ സ്റ്റേജ് ഷോ കുറയ്ക്കണമെന്ന് വലിയൊരു സംവിധായകന്‍ എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആ രീതികളൊക്കെ മാറിയില്ലേ. വലിയ താരങ്ങള്‍വരെ അവതാരകരായി.
Content Highlights: grihalakshmi covershoot shamna kasim and son