കുറച്ചുനാൾ പരസ്പരം പ്രണയിച്ചു; ജൂണിന്റെ ഭാഷയിൽ പറഞ്ഞാൽ അത് വർക്ക് ഔട്ടായില്ല

അർജുൻ അശോകനും രജീഷ വിജയനും
അർജുൻ അശോകനും രജീഷ വിജയനും

'ജൂൺ' എന്ന സിനിമ കണ്ടിട്ടുണ്ടോ? ഒരു കൗമാരക്കാരിയുടെ പ്ലസ് ടു മുതൽ വിവാഹം വരെയുള്ള ജീവിതവും പ്രണയങ്ങളുമൊക്കെയാണ് ഇതിന്റെ ഇതിവൃത്തം. അതിൽ വൺ സൈഡഡും ടു സൈഡഡും ആയിട്ടുള്ള പ്രണയങ്ങളുണ്ട്. ചിലതൊക്കെ ഭയങ്കര ക്രിഞ്ച് ആയി തോന്നിയെങ്കിലും അതിൽ എനിക്കിഷ്ടപ്പെട്ടൊരു കാമുകനുണ്ട്. അർജുൻ അശോകൻ ചെയ്ത ആനന്ദ്. ഒരു പക്ഷേ, സിനിമ കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടതും ആനന്ദിനെത്തന്നെയായിരിക്കും. അവർ തമ്മിൽ ഒന്നിക്കണമെന്ന് ആഗ്രഹിച്ചും കാണും.

നാട്ടിലെ സാധാരണ സ്‌കൂളിൽ പഠിക്കുന്ന ആനന്ദും മുന്തിയ സ്‌കൂളിൽ പഠിക്കുന്ന ജൂണും (രജിഷ വിജയൻ). സ്‌കൂൾ വിട്ടുപോകുന്ന ജൂണിനെക്കാണാൻ ആനന്ദ് എന്നും ചങ്ങാതിക്കൊപ്പം എത്തും. അവൾ സഹപാഠികളോട് ചിരിക്കുന്നതും സംസാരിക്കുന്നതുമൊക്കെ തന്നോടാണെന്ന് സങ്കൽപിച്ച് നോക്കി നിൽക്കുന്ന ആനന്ദ്. യൂണിഫോമിട്ട്, സിപ്പപ്പ് കഴിച്ച്, ജൂണിനെ നോക്കിച്ചിരിക്കുന്ന അർജുൻ അശോകനെ കാണാൻ എന്തൊരു നിഷ്‌കളങ്കതയാണ്. പക്ഷേ, ജൂൺ അവനെ ഒരിക്കലും തിരിഞ്ഞുപോലും നോക്കുന്നില്ല.

Content Highlights: arjun ashokan as anand in malayalam movie june and his love for june

Continue reading