പുരുഷൻമാരുടെ അടിവസ്ത്രത്തിൽനിന്ന് പച്ചക്കറി വാങ്ങാനുള്ള ബാഗ്; ഞെട്ടിച്ചുകൊണ്ട് ഒരു സ്ത്രീ

ഉപയോഗിച്ചുകഴിഞ്ഞ വസ്തുക്കൾക്ക് പുതുജൻമം നൽകുന്ന കാര്യത്തിൽ ഇന്ത്യക്കാരെ കഴിഞ്ഞിട്ടേ ആളുള്ളൂ എന്ന് പൊതുവെ പറയാറുണ്ട്. ഉപയോഗിച്ചു വലിച്ചെറിയുന്നതിനുപകരം അങ്ങനെയുള്ള ഓരോന്നും പിന്നെയും ഉപയോഗിക്കാവുന്ന രീതിയിൽ മാറ്റിയെടുക്കും. അത്തരത്തിലൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഒരു സ്ത്രീ ചന്തയിൽനിന്ന് പച്ചക്കറികൾ വാങ്ങി തോളിലുള്ള സഞ്ചിയിൽ ഇടുന്നതിൽനിന്നാണ് വീഡിയോ തുടങ്ങുന്നത്. അതിൽ പ്രത്യേകതയൊന്നുമില്ല. എന്നാൽ അവരുടെ കൈയിലുള്ള സഞ്ചി വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. അതോടെ ആളുകൾ അവരുടെ ക്രിയേറ്റിവിറ്റിയെയും ആശയത്തെയും അഭിനന്ദിക്കുകയാണ്.
ഒരു പ്ലാസ്റ്റിക് സഞ്ചി അല്ലെങ്കിൽ കടയിൽനിന്ന് വാങ്ങാൻ കിട്ടുന്ന സഞ്ചിക്ക് പകരം, മറ്റൊരു അടിപൊളി സഞ്ചിയാണ് അവരുടെ കൈയിലുള്ളത്. പുരുഷൻമാരുടെ ബോക്‌സറാണ് അവർ സഞ്ചിയാക്കി മാറ്റിയത്. അതിന്റെ താഴെഭാഗം തുന്നിച്ചേർത്ത്, അരയുടെ ഭാഗം വരുന്നിടത്ത് രണ്ട് സ്ട്രാപ്പുകളും പിടിപ്പിച്ചാണ് സഞ്ചി നിർമിച്ചത്. അവരുടെ ഈ ആശയം ആളുകളെ ഞെട്ടിച്ചുകളഞ്ഞു.
'സുസ്ഥിരത, റീസൈക്ലിങ്, പുനരുപയോഗം, സ്ത്രീകളുടെ ബുദ്ധി പോവുന്ന പോക്ക്'...അതിനുതാഴെ കമന്റുകൾ വളരെ പെട്ടെന്നാണ് നിറഞ്ഞത്. പലരും അവരുടെ ആ ചിന്തയെയും, സുസ്ഥിരമായ സമീപനത്തെയും പ്രശംസിച്ചു. എന്നാൽ മറ്റു ചിലർക്ക് തങ്ങളുടെ ചിരിയടക്കാൻ കഴിഞ്ഞില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A creative woman wows social media by upcycling men`s boxer shorts into a unique and sustainable grocery bag