'തിരഞ്ഞെടുപ്പ് കഴിയട്ടെ, എല്ലാവരുടെയും അനുഗ്രഹത്തോടെ അടുത്ത അനൗൺസ്‌മെന്റ്' എന്ന് തൃഷ?

തൃഷ / PTI
തൃഷ / PTI

തൃഷ-വിജയ് ജോഡിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. തൃഷയ്ക്കും വിജയ്ക്കുമെതിരെയുള്ള സൈബർ ആക്രമണവും ഒരുവശത്ത് നടക്കുന്നുണ്ട്. അതിനിടെ താരങ്ങളുടെ സോഷ്യൽമീഡിയ പോസ്റ്റുകളും സ്‌റ്റോറിയുമെല്ലാം ചർച്ചയാവുന്നുണ്ട്. വർഷങ്ങളായി തൃഷ-വിജയ് പ്രണയം ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞിരുന്നുവെങ്കിലും, അതിന് ഊർജം പകർന്നത് സംഗീതയുടെ വിവാഹമോചനഹർജിയാണ്.

ഇക്കഴിഞ്ഞ ദിവസം ഒരു നിർമാതാവിന്റെ മകന്റെ വിവാഹസത്കാരത്തിന് വിജയ്‌യും തൃഷയും ഒരുമിച്ചെത്തിയതും അഭ്യൂഹങ്ങൾക്കിടയാക്കി. അതിനിടെ തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി എന്ന പേരിലൊരു സ്‌ക്രീൻഷോട്ടും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ആ സ്‌റ്റോറിയിൽ പറയുന്നതിങ്ങനെ: 'ആദ്യം തിരഞ്ഞെടുപ്പ് അവസാനിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹത്തോടെ അടുത്ത വലിയ പ്രഖ്യാപനം നടത്തും'. (Let the election finish first... the next big announcement will be made with everyone's blessings.)

ഈ സ്റ്റോറി സോഷ്യൽമീഡിയയിൽ പുതിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടു. വരാനിരിക്കുന്ന തമിഴ്നാട് തിരഞ്ഞെടുപ്പിന് ശേഷം വിജയ്‌യും തൃഷയും ഒരു പ്രധാന പ്രഖ്യാപനം നടത്തിയേക്കാമെന്ന സൂചനയായി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനെ വ്യാഖ്യാനിച്ചു. തമിഴക വെട്രി കഴകത്തിലൂടെ തന്റെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കുന്നതിലാണ് വിജയ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതിനുശേഷം മാത്രമേ വ്യക്തിപരമായ ഏതൊരു പ്രഖ്യാപനവും ഉണ്ടാകൂ എന്നാണ് സ്‌റ്റോറിയിൽ പറയുന്നതെന്നും വ്യാഖ്യാനിക്കപ്പെട്ടു.

ഈ സ്‌ക്രീൻഷോട്ട് വളരെ പെട്ടെന്ന് വൈറലായി. ഒരുപാട് പേർ ഷെയർ ചെയ്തു. അതിനൊപ്പം തന്നെ ഇതിന്റെ ആധികാരികതയെക്കുറിച്ചും സംശയങ്ങളുണ്ടായി. തൃഷയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൊന്നും ഇങ്ങനെയൊരു സ്‌റ്റോറി ഇട്ടതായി കാണുന്നില്ല. അതോടെ വ്യാജ സ്‌ക്രീൻഷോട്ട് ആണോ എന്നാണ് സംശയിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Clarifies the viral Instagram story regarding Trisha and Vijay's alleged announcement. Analyzes the impact of the screenshot on social media and fan speculation.