സാന്താക്ലോസുകളില്ലാത്ത ഡെൻമാർക്ക്, നിശബ്ദത ആവശ്യപ്പെടുന്ന സ്വിറ്റ്സർലാൻഡ്

ചിത്രം | AI
ചിത്രം | AI

ക്രിസ്മസ് ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും സമയമാണെങ്കിലും ലോകത്തിലെ ചില കോണുകളിൽ, ഈ അവധിക്കാലം വിചിത്രമായ ചില ചിട്ടകളുടേതുകൂടിയാണ്. ക്രിസ്മസ് അലങ്കാരങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ മുതൽ സാന്താക്ലോസെത്തുന്നതിൽ വരെയുണ്ട് ചിട്ടകൾ. അവയേതൊക്കെ എന്നു നോക്കാം.

സ്വിറ്റ്സർലാൻഡിലെ നിശബ്ദ ക്രിസ്മസ്

സ്വിറ്റ്സർലാൻഡ് ശാന്തതയ്ക്കും നിശബ്ദതയ്ക്കും ഏറെ പ്രാധാന്യം നൽകുന്നയിടമാണ്, പ്രത്യേകിച്ച് അവധി ദിനങ്ങളിൽ. ക്രിസ്മസ് ഈവിൽ രാജ്യത്തെ പല പ്രദേശങ്ങളിലും ‌‌ശബ്ദത്തിന് കർശന നിരോധനമുണ്ടാവും. വലിയ പാർട്ടികൾ, പടക്കങ്ങൾ, ചിലപ്പോൾ വാക്വം ക്ലീനിറുകളുടെ ശബ്ദം പോലും നിയന്ത്രണങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്താറുണ്ട്. എല്ലാവർക്കും ശാന്തതയോടെയും മനസ്സമാധാനത്തോടെയുമുള്ള അന്തരീക്ഷം ഉറപ്പാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

സാന്താക്ലോസുകളില്ലാത്ത ഡെൻമാർക്ക്

ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളിൽ സാന്താക്ലോസുകൾ നിറഞ്ഞുനിൽക്കും. എന്നാൽ, ഡെൻമാർക്കിൽ സാന്താക്ലോസിന് പകരമെത്തുന്നത് ജൂലെമാണ്ടെനാണ്. പുരാതനരീതിയിലുള്ള ക്രിസ്മസ് ആഘോഷമാണ് ഡെൻമാർക്കുകാർ പിന്തുടരുന്ന്. അതുകൊണ്ടുതന്നെ ഇവിടെ ക്രിസ്മസിന് സമ്മാനങ്ങളുമായെത്തുന്നത് ജൂലെമാണ്ടെനാണെന്നാണ് വിശ്വാസം. ഉയരംകുറഞ്ഞ്, വെളുത്ത താടിയും മീശയുമുള്ള ജൂലെമാണ്ടന് ക്രിസ്മസ് പാപ്പായുമായി സാമ്യമുണ്ട്. എന്നാൽ ചാരനിറത്തിലുള്ള വസ്ത്രവും ചുവന്ന തൊപ്പിയുമാണ് വേഷം. 19-ാം നൂറ്റാണ്ടിലും 20-ാംനൂറ്റാണ്ടിലും ജനകീയമായ സാന്താക്ലോസുകളെ ഡെൻമാർക്ക് അത്രകണ്ട് സ്വീകരിച്ചിട്ടില്ല.

ഫ്രാൻസിൽ അമിതമായ ക്രിസ്മസ് ലൈറ്റുകൾ പാടില്ല

ഫ്രാൻസിൽ, പൊതു ക്രിസ്മസ് ലൈറ്റ് പ്രദർശനങ്ങൾ നിയന്ത്രിക്കുന്ന സുരക്ഷാ ചട്ടങ്ങളുണ്ട്. ക്രിസ്മസ് അലങ്കാരങ്ങൾ രാജ്യം തീർച്ചയായും പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ അഗ്നിബാധ ഒഴിവാക്കാനും ഊർജ്ജം ലാഭിക്കാനും വൈദ്യുതി ഉപയോഗമടക്കമുള്ള കാര്യങ്ങളിൽ മുനിസിപ്പാലിറ്റികൾ പരിധി നിശ്ചയിക്കും. ചില പട്ടണങ്ങളിൽ, അമിതമായ തിളക്കമുള്ളതോ സുരക്ഷിതമല്ലാത്തതോ ആയ അലങ്കാരങ്ങൾ വെച്ചാൽ, വീട്ടുടമകൾക്ക് പിഴ ചുമത്താറുണ്ട്.

മദ്യംവിൽക്കാത്ത ഐസ്ലാൻഡ് 

ഐസ്ലാൻഡിൽ ക്രിസ്മസ് ഉൾപ്പെടെയുള്ള പ്രധാന അവധി ദിനങ്ങളിൽ മദ്യ വിൽപ്പന നിയന്ത്രിക്കുന്ന നിയമങ്ങളുണ്ട്. ഡിസംബർ 25 ന് കടകൾക്ക് മദ്യം വിൽക്കാനാവില്ല. ആഘോഷങ്ങളിൽ പാനീയങ്ങൾ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നവർ നേരത്തെ തന്നെ അവ ശേഖരിച്ചുവെക്കുകയാണ് പതിവ്.

ട്രീകളില്ലാത്ത യുഎസ് നഗരങ്ങൾ

അമേരിക്കയിലെ ചില നഗരങ്ങളിൽ പൊതു നടപ്പാതകളിലും തെരുവുകളിലും ക്രിസ്മസ് ട്രീകൾ പരിമിതപ്പെടുത്തുന്ന ചട്ടങ്ങളുണ്ട്. സുരക്ഷ മുൻനിർത്തിയുള്ള മുനിസിപ്പൽ കോഡ് നടപടിയാണിത്. ഒപ്പം എമർജൻസി വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും തടസ്സമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover unusual Christmas traditions! Learn about silent holidays in Switzerland, Santa-less Denmark, and other peculiar rules around the world.