രാജ്യം തേടുന്ന ഭീകരവാദികളുടെ പട്ടികയില്‍ ഒന്നാമന്‍ മസൂദ് അസര്‍, നാലാമന്‍ ദാവൂദ് ഇബ്രാഹിം

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

1967-ല്‍ നിലവില്‍ വരികയും നിരവധി ഭേദഗതികളിലൂടെ ശക്തിപ്പെടുത്തുകയും ചെയ്ത യുഎപിഎ നിയമം ഇന്ത്യയിലെ ഏറ്റവും കര്‍ശനമായ ഭീകരവിരുദ്ധ നിയമമാണ്. ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം, സൈബര്‍ ഭീകരവാദം, എന്‍ഐഎ അന്വേഷണങ്ങള്‍ എന്നിവ നിയമത്തിന്റെ പരിധിയില്‍ വരുന്നു. കുറ്റം ചുമത്താതെ ദീര്‍ഘകാലം തടവില്‍ വെക്കാനും ജാമ്യം ലഭിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കാനും ഈ നിയമം അനുവദിക്കുന്നുണ്ട്. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയ്ക്ക് നേരെയുള്ള ഏത് ഭീഷണിയും തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം. യുഎപിഎ നിയമത്തിന്റെ വ്യവസ്ഥകളനുസരിച്ച് ഭീകരവാദികളായി പ്രഖ്യാപിക്കപ്പെട്ടവരുടെ പട്ടിക ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. അതില്‍ ഒന്നാമന്‍ മസൂദ് അസറാണ്.

നിരോധിത ഭീകര സംഘടനയായ ജയ്‌ഷെ-മുഹമ്മദിന്റെ (ജെഇഎം) സ്ഥാപകനും തലവനുമാണ് മൗലാന മസൂദ് അസര്‍. ഇയാളെ യുഎന്‍ സുരക്ഷാ സമിതി ആഗോള ഭീകരനായും ന്യൂഡല്‍ഹിയിലെ ഒരു പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളുടെ നേതൃത്വത്തില്‍, ജയ്‌ഷെ-മുഹമ്മദ് ഭീകരവാദത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യുകയും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഇന്ത്യയില്‍ നിരവധി ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു. 2001-ലെ ജമ്മു കശ്മീര്‍ നിയമസഭാ ആക്രമണം, 2001-ലെ പാര്‍ലമെന്റ് ആക്രമണം, 2016-ലെ പത്താന്‍കോട്ട് ആക്രമണം, 2017-ല്‍ ബിഎസ്എഫ്, സിആര്‍പിഎഫ് ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍, 2018-ലെ സുഞ്ച്വാന്‍ സൈനിക ക്യാമ്പ് ആക്രമണം, നാല്‍പ്പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട 2019-ലെ പുല്‍വാമ ആക്രമണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മസൂദിന്റെ കുടുംബത്തില്‍ പെട്ട പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlights: Discover the UAPA law and the list of designated terrorists, including Masood Azhar, Hafiz Saeed, Zaki-ur-Rehman Lakhvi, and Dawood Ibrahim. Learn about their alleged roles in terror attacks.

Continue reading