അപ്രത്യക്ഷയായി സ്‌നേഹ; ഭീകരാക്രമണത്തിൽ പെട്ടുവെന്ന് കുടുംബം, കൊന്നതെന്ന് പോലീസും; ഒടുവിൽ ഔദ്യോഗിക രക്തസാക്ഷി

ഒരു തെളിവും അവശേഷിപ്പിക്കാതെ ഈ ലോകത്തുനിന്ന് അപ്രത്യക്ഷയാവുക, ഒറ്റവാക്യത്തിൽ സ്‌നേഹ ആൻ ഫിലിപ്പിന്റെ ജീവിതം ഇങ്ങനെ ചുരുക്കാം. അമേരിക്കയിൽ ഫിസിഷ്യനായ സ്‌നേഹയെ അവസാനമായി ജീവനോടെ കണ്ടത് 2001 സെപ്റ്റംബർ 10-നാണ്. അമേരിക്കയിൽ ഭീകരാക്രമണം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം. അതിനുശേഷം അവർ എങ്ങോട്ടുപോയെന്ന് ആർക്കുമറിയില്ല. ഒടുവിൽ വേൾഡ് സെന്ററിലുണ്ടായ ആക്രമണത്തിൽ അകപ്പെട്ട, തിരിച്ചറിയപ്പെടാത്തവരുടെ ലിസ്റ്റിലേക്ക് സ്‌നേഹയുടെ പേരും ചേർക്കപ്പെട്ടു.
വേൾഡ് ട്രേഡ് സെന്ററിനടുത്തായിട്ടാണ് സ്‌നേഹയും ഭർത്താവ് റോൺ ലീബർമാനും താമസിക്കുന്ന അപ്പാർട്ട്‌മെന്റ്. സെപ്റ്റംബർ 10-ന് സ്‌നേഹ ലീവെടുത്ത് വീട്ടിലിരിക്കുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് ഒരു ബന്ധു വീട്ടിലേക്ക് വരുന്നുണ്ട്. അതിനുമുമ്പുള്ള വീടുവൃത്തിയാക്കലിനായാണ് അവധിയെടുത്തത്. ആ ദിവസം മുഴുവൻ ക്ലീനിങ്ങുമായി വീട്ടിൽ തന്നെ. അതുകഴിഞ്ഞ് വൈകുന്നേരമായപ്പോൾ കുറച്ചു സാധനങ്ങൾ വാങ്ങാനായി അവിടെയുള്ള ഡിസ്‌കൗണ്ട് ഡിപ്പാർട്ട്‌മെന്റ് സ്‌റ്റോറിലേക്ക് പോയി.
Content Highlights: story of sneha philip indian american physician who disappeared the day before 9/11. Was she a victim of the attacks?