അനിരുദ്ധ്-കാവ്യ വിവാഹം, രജനീകാന്തും സ്റ്റാലിനും ഗ്രീസിലേക്ക് പുറപ്പെട്ടു

യാത്രയ്ക്കിടെ കാബിൻ ക്രൂവിനൊപ്പം പോസ് ചെയ്യുന്ന രജനീകാന്ത് | X
യാത്രയ്ക്കിടെ കാബിൻ ക്രൂവിനൊപ്പം പോസ് ചെയ്യുന്ന രജനീകാന്ത് | X

സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും സൺറൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരന്റെയും വിവാഹമാണ് ഇപ്പോൾ വലിയ ചർച്ച. നവംബർ 10, 11 തീയതികളിൽ ഗ്രീസിൽ വെച്ചായിരിക്കും ഇരുവരുടെയും സ്വകാര്യ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നടക്കുക. ആഘോഷങ്ങളിൽ പങ്കെടുക്കാൻ സൂപ്പർസ്റ്റാർ രജനീകാന്തും കുടുംബവും ഗ്രീസിലേക്ക് പറന്നുവെന്നതാണ് ഏറ്റവും പുതിയ വിവരം. മുൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും യാത്ര പുറപ്പെട്ടിട്ടുണ്ട്. ഗ്രീസിലേക്കുള്ള യാത്രയ്ക്കിടെ കാബിൻ ക്രൂവിനൊപ്പം പോസ് ചെയ്യുന്ന രജനീകാന്തിന്റെ വിമാനത്തിൽ നിന്നുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. യാത്ര തിരിക്കുന്നതിനിടയിൽ ചെന്നൈ വിമാനത്താവളത്തിലും സൂപ്പർസ്റ്റാറിനെ ക്യാമറകൾ പകർത്തിയിരുന്നു.

ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സിഇഒയയും സൺ ടിവി നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ, സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഘോഷങ്ങളിൽ ഒട്ടേറെ സെലിബ്രിറ്റികൾ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

വിവാഹശേഷം നവംബർ 21 ന് ചെന്നൈയിൽ ഒരു വിരുന്നുണ്ടാവും. അതിന്റെ തീയതി ഒക്ടോബറിൽ തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. കാവ്യയുടെ മാതാപിതാക്കളായ കലാനിധിയും കാവേരിയും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ നേരിൽ കണ്ട് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

വിനോദം, ക്രിക്കറ്റ്, ബിസിനസ്സ്, രാഷ്ട്രീയം എന്നീ രംഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ റിസപ്ഷനിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തുടങ്ങിയവരും പങ്കെടുക്കുമെന്നറിയുന്നു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Anirudh Ravichander and Kavya Maran are getting married on November 10-11 in Greece., A grand reception will be held in Chennai on November 21., Celebrities and politicians including MK Stalin and Rajinikanth spotted heading to Greece.