രാജന്റെ ഓർമകൾക്ക് 50 ആണ്ട്: 'രാജൻ ഇപ്പോൾ വരും, ഇന്ന് വരും, നാളെ വരും' അച്ഛൻ ഞങ്ങളെ ആശ്വസിപ്പിച്ചു

'ശ്രീവിഹാറിന്റെ ജനലുകൾ തുറന്നിട്ടാൽ പടിഞ്ഞാറേചിറ. മിന്നലിൽ തിളങ്ങുന്ന ജലം. മഴ ജ്വലിച്ചുവീഴുകയാണ്. ഓർമ്മകളിലേക്ക് നിഴലും നിലാവും മഴയുമായി രാജൻ വരുന്നു. ഏതു കൊടുങ്കാടിന്റെ നിഗൂഢതയിലാണ് പൊള്ളലേറ്റ ഒരാത്മാവ് പിടഞ്ഞുകൊണ്ട് നിലവിളിക്കുന്നത്. ആത്മാവിന് വഴിയറിയുന്ന കാഴ്ചയുണ്ടെങ്കിൽ അവന് ഇവിടെ വരാം. അവൻ സ്‌നേഹിച്ച, അവനെയോർത്ത് നിത്യമായ ഇരുട്ടിന്റെ ഇടവഴികളിലേക്ക് നടന്നുപോയ ഒരമ്മ ഇതുവരേക്കും ഇവിടെ ഉണ്ടായിരുന്നു. പിന്നെ ഈ അച്ഛൻ. പരസഹായത്തോടെ മാത്രം മുന്നോട്ട് ഒരടിവയ്ക്കാൻ കഴിയുന്ന ദുർബലനായ ഒരച്ഛൻ. പക്ഷേ, ഈ കൈകൾ ഇപ്പോഴും വിറയ്ക്കുന്നുണ്ട്. അവനെ കോരിയെടുത്ത് നെഞ്ചോട് ചേർത്തുപിടിച്ച ഈ കൈകൾ എന്തിനോ പിടയ്ക്കുന്നു. കുഞ്ഞിമോനേ, നീയെന്താണ് വരാത്തത്?'
-പ്രൊഫ. ടി.വി. ഈച്ചരവാര്യരുടെ 'ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ' എന്ന പുസ്തകത്തിൽ മകൻ രാജനെ കുറിച്ചുള്ള വ്യഥകളും വാൽസല്യവും ഊറുന്ന വരികൾ.
Content Highlights: A personal account of the P. Rajan case during the 1976 Emergency in Kerala., Features the emotional testimony of Rajan's sister, P. Ramadevi