പാണ്ടകളെ കെട്ടിപ്പിടിക്കലും പരിചരിക്കലും ഒരു ജോലിയാണ്, ശമ്പളം പതിനായിരങ്ങള്‍

കാണാന്‍ ക്യൂട്ടാണ് പാണ്ടകള്‍. ഒറ്റനോട്ടത്തില്‍ ടെഡിബിയറുകള്‍. ജന്തുലോകത്തെ കുഴിമടിയന്മാര്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. എപ്പോഴും ഉറക്കം തൂങ്ങുന്ന സ്വഭാവക്കാര്‍. അതുകൊണ്ട് ഇവയുടെ പരിചരണത്തിന് കൂടുതല്‍ ശ്രദ്ധ വേണം. അങ്ങനെ പാണ്ടകള്‍ക്ക് മാത്രമായുള്ള പരിചാരകരാണ് പാണ്ട കഡ്ലേഴ്സ് അല്ലെങ്കില്‍ പാണ്ട ഹഗേഴ്‌സ്. വാക്ക് സൂചിപ്പിക്കുന്നതുപോലെ പാണ്ടകളെ കെട്ടിപ്പിടിക്കല്‍ തന്നെയാണ് ജോലി. മാസം പതിയായിരങ്ങള്‍ ശമ്പളം കിട്ടുന്ന ജോലിയാണിത്.
അത്രയെളുപ്പമല്ല ജോലി. പാണ്ടകള്‍ വന്യജീവികളാണ്. അവയുടെ മൂഡ് എപ്പോഴാണ് മാറുക എന്ന് ഉറപ്പിച്ച് പറയാനൊന്നും പറ്റില്ല. അതുകൊണ്ട് പാണ്ടകളെപ്പറ്റിയും അവയുടെ പെരുമാറ്റരീതികളെപ്പറ്റിയും നല്ല ധാരണ വേണം. പാണ്ടകളെ കുളിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക, അവയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുക അതൊക്കെയാണ് ജോലിയില്‍ ഉള്‍പ്പെടുന്നത്. എങ്കിലും പൊതുവെ ഹാപ്പിയാണ് പാണ്ടകള്‍. ഉറക്കവും ഭക്ഷണവും കളിയുമാണ് അവരുടെ ദിനചര്യ.
ആര്‍ക്കും ചെയ്യാവുന്നതല്ല ഈ ജോലി. ചൈന കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ ദി ജയന്റ് പാണ്ട അല്ലെങ്കില്‍ അസോസിയേഷന്‍ ഫോര്‍ സൂസ് ആന്‍ഡ് അക്വേറിയംസ് എന്നീ രണ്ട് സംഘടനകളാണ് ഔദ്യോഗികമായി പാണ്ട കഡ്ലേഴ്സിനെ തിരഞ്ഞെടുക്കുന്നതും ജോലിക്ക് നിയോഗിക്കുന്നതും. പാണ്ടകളുടെ ജീവശാസ്ത്രത്തെപ്പറ്റിയും പരിചരണത്തെപ്പറ്റിയും ശാസ്ത്രീയമായ ബോധ്യമുണ്ടെന്ന് പരീക്ഷയില്‍ തെളിയിക്കുന്നവരെയാണ് തെരഞ്ഞെടുക്കുന്നത്.
ഒരുപാട് സംരക്ഷണശ്രമങ്ങള്‍ക്ക് ശേഷം ലോകത്ത് പാണ്ടകളുടെ എണ്ണം വര്‍ധിക്കുന്നത് പരിസ്ഥിതിപ്രവര്‍ത്തകര്‍ ശുഭസൂചനയായിട്ടാണ് കാണുന്നത്. ഭീഷണി നേരിടുന്ന ജീവിയായതിനാല്‍ പാണ്ടകളുടെ കാര്യത്തില്‍ വലിയ ശ്രദ്ധ വെക്കുന്നുണ്ട് ചൈന. പാണ്ട കഡ്ലേഴ്സിന് ഏറ്റവും ജോലി സാധ്യതയുള്ളതും ചൈനയില്‍ തന്നെ.
Content Highlights: panda cuddler is a job that earns thousands per month