സ്റ്റൈലിഷായി മമ്മൂട്ടി; ദുബായിൽനിന്നുള്ള ചിത്രം ട്രെൻഡിങ്ങാവുന്നു

മമ്മൂട്ടി / ഫോട്ടോ: ലാമിയ ഫൈസൽ
മമ്മൂട്ടി / ഫോട്ടോ: ലാമിയ ഫൈസൽ

കൂടുതൽ ഊർജസ്വലനായി സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി. ദുബായിൽനിന്നുള്ള അദ്ദേഹത്തിന്റെ ചിത്രമാണ് ശ്രദ്ധാകേന്ദ്രമാവുന്നത്. കറുപ്പ് ഷർട്ടും ജീൻസുമാണ് അദ്ദേഹത്തിന്റെ വേഷം. 'പാട്രിയറ്റ്' സിനിമയുടെ പാക്കപ്പിനുശേഷം, ചെറിയൊരിടവേളയെടുത്ത് കുടുംബസമേതം ദുബായിലെത്തിയതാണ് അദ്ദേഹം. ഇതിനുശേഷം അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് അദ്ദേഹം ജോയിൻ ചെയ്യുക.

'പാട്രിയറ്റ്' ആണ് ഇനി റിലീസാവാനിരിക്കുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടിയും മോഹൻലാലും നീണ്ടൊരിടവേളയ്ക്കുശേഷം ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. പിന്നീട് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും അദ്ദേഹം അഭിനയിക്കും. അതിനൊപ്പം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം, 'ചത്ത പച്ച: ദ റിങ് ഓഫ് റൗഡീസ് എന്നിവയിലും അദ്ദേഹം അതിഥിതാരമായെത്തും.

'പാട്രിയറ്റ്' സിനിമയുടെ സെറ്റിലായിരുന്നു ഇത്തവണ മമ്മൂട്ടി പുതുവർഷം ആഘോഷിച്ചത്. സെറ്റിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷങ്ങളുടെ ഭാഗമായത്. സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും പങ്കെടുത്തു. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, യുകെ എന്നീ സ്ഥലങ്ങൾക്കൊപ്പം കേരളത്തിന്റെ വിവിധഭാഗങ്ങളിലുമായിട്ടാണ് 'പാട്രിയറ്റ്' ഷൂട്ടിങ് പൂർത്തിയാക്കിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: See Mammootty`s latest stylish look in a black shirt and jeans from Dubai. Trending online! Discover his upcoming movies like `Patriot`