മഹുവാ മൊയ്ത്രയ്ക്ക്‌ പങ്കജ് ത്രിപാഠിയോട് ക്രഷ്: തുറന്നു പറഞ്ഞ് തൃണമൂല്‍ എംപി

മഹുവാ മൊയ്ത്ര/MBI, പങ്കജ് ത്രിപാ‍ഠി/IMDb
മഹുവാ മൊയ്ത്ര/MBI, പങ്കജ് ത്രിപാ‍ഠി/IMDb

ശക്തമായ രാഷ്ട്രീയ പ്രസംഗങ്ങള്‍കൊണ്ട് ഇന്ത്യൻ പാര്‍ലമെന്റില്‍ ശക്തമായ രാഷ്രീയം പറഞ്ഞ നേതാവാണ് മഹുവാ മൊയ്ത്ര. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ മഹുവാ, ബോളിവുഡ് നടന്‍ പങ്കജ് ത്രിപാഠിയോട് വലിയ ക്രഷ് ഉണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തില്‍, മഹുവാ തന്റെ ബോളിവുഡ് സിനിമയോടുള്ള ഇഷ്ടം പങ്കുവെച്ചിരുന്നു. ''മുന്നാഭായ് സീരീസ്, വിക്കി ഡോണര്‍ എന്നിവ എന്റെ പ്രിയപ്പെട്ട സിനിമകളാണ്. കൂടാതെ, ഞാന്‍ പങ്കജ് ത്രിപാഠിയുടെ വലിയ ആരാധികയാണ്. അദ്ദേഹമാണ് എന്റെ ഏറ്റവും വലിയ ക്രഷ്'', മഹുവാ പറയുന്നു. 'മിര്‍സാപൂര്‍ സീരീസി’ലെയും, ‘ഗ്യാങ്സ് ഓഫ് വാസേപൂര്‍’ സിനിമയിലെയും പങ്കജ് ത്രിപാഠിയുടെ പ്രകടനങ്ങളെ അവര്‍ പ്രശംസിച്ചു. അദ്ദേഹത്തിന് ഒരിക്കല്‍ ഒരു കുറിപ്പ് എഴുതിയിരുന്നു എന്നും എന്നാല്‍ അതിന് അദ്ദേഹം പ്രതികരിച്ചില്ലെന്നും അവര്‍ പറഞ്ഞു.

ഒരു കാപ്പികുടിക്കാന്‍ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു  കുറിപ്പിലുണ്ടായിരുന്നത്. നടനെ അഭിമുഖം ചെയ്യാന്‍ പോകുന്ന ഒരു ടിവി അവതാരകന്‍ വഴിയാണ് അവര്‍ ഈ സന്ദേശം കൈമാറിയത്. എന്നിരുന്നാലും, അലിബാഗില്‍ താമസിക്കുന്ന ത്രിപാഠി, കാപ്പി കുടിക്കാന്‍ കൂടിക്കാഴ്ച നടത്താറില്ലെന്നും, അതിനാല്‍ ആ കൂടിക്കാഴ്ച നടന്നില്ലെന്നും അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

'ന്യൂട്ടണ്‍,സ്ത്രീ,മിമി' തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ സാന്നിധ്യം കൊണ്ടും, 'മിര്‍സാപൂരി'ലെ കാലീന്‍ ഭയ്യ എന്ന മറക്കാനാവാത്ത കഥാപാത്രം കൊണ്ടും പങ്കജ് ത്രിപാഠി വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിട്ടുണ്ട്.

2023-ല്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ എം.പി ആയിരുന്ന മഹുവ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. ബി.ജെ.പി സര്‍ക്കാരിനെതിരെ വെല്ലുവിളിച്ചതിനാണ് തനിക്കെതിരെ നടപടിയെടുത്തതെന്ന് അന്ന് മഹുവാ ആരോപിച്ചിരുന്നു. പിന്നീട് വലിയ ജനപിന്തുണയോടെ കഴിഞ്ഞ വര്‍ഷം അവര്‍ തിരികെ പാര്‍ലമെന്റിലെത്തി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Trinamool MP Mahua Moitra reveals her `crush` on Bollywood actor Pankaj Tripathi, sharing her admiration and a past attempt to connect. Read more about this unexpected revelation!